( moviemax.in) തണുത്തുറഞ്ഞ് മുന്നോട്ട് പോവുകയായിരുന്ന ബിഗ് ബോസ് മലയാളം സീസൺ ഏഴിലേക്ക് കഴിഞ്ഞ ദിവസമാണ് അഞ്ച് വൈൽഡ് കാർഡുകൾ എത്തിയത്. സാബുമാൻ, മസ്താനി, വേദലക്ഷ്മി, പ്രവീൺ, ജിഷിൻ മോഹൻ എന്നിവരായിരുന്നു ആ വൈൽഡ് കാർഡുകൾ. ഇരുപത്തിയെട്ട് ദിവസം പുറത്ത് നിന്ന് ഗെയിം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി അഞ്ച് വൈൽഡ് കാർഡുകളും ഹൗസിൽ പെരുമാറുന്നത്.
എന്നാൽ വലിയൊരു മാറ്റം ഹൗസിലോ മത്സരാർത്ഥികൾക്ക് ഇടയിലോ കൊണ്ടുവരാൻ വൈൽഡ് കാർഡുകൾക്കായിട്ടില്ല. തുടക്കത്തിലുണ്ടായിരുന്ന ആവേശവും ആരിലും കാണാൻ കഴിയുന്നില്ല. കുറഞ്ഞ ദിവസത്തിനുള്ളിൽ പ്രേക്ഷകർക്കിടയിൽ നെഗറ്റീവ് ഇമേജ് കിട്ടിയ വൈൽഡ് കാർഡ് സീരിയൽ ജിഷിൻ മോഹനാണ്. നടൻ ഉപയോഗിക്കുന്ന ഭാഷയോടും നിലപാടുകളോടും കടുത്ത് എതിർപ്പ് പ്രേക്ഷകർക്കുണ്ട്.
അതേസമയം ഇപ്പോഴിതാ ജിഷിന്റെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചർച്ചയാകുകയും ചെയ്യുകയാണ്. ഭാര്യയും അഭിനേത്രിയുമായ അമേയ നായർക്ക് പിറന്നാൾ ആശംസിച്ച് ഉള്ളതാണ് ജിഷിന്റെ വീഡിയോ. ഹൗസിനുള്ളിൽ ജിഷിൻ എത്തിയശേഷമായിരുന്നു അമേയയുടെ പിറന്നാൾ. എങ്കിലും ദിവസം മറന്ന് പോകാതെ കൃത്യമായി ഓർത്തുവെച്ച് പ്രിയ പങ്കാളിക്ക് ജിഷിൻ ആശംസകൾ നേർന്നു. എന്റെ ഭാര്യ അമേയയുടെ പിറന്നാളാണിന്ന്. ഹാപ്പി ബെർത്ത്ഡെ... എന്നാണ് ജിഷിൻ പറഞ്ഞത്. അമേയയുമായി പ്രണയത്തിലാണെന്ന് ജിഷിൻ മുമ്പ് തുറന്ന് പറഞ്ഞിരുന്നു. പുതിയ വീഡിയോ വൈറലായതോടെ ഇരുവരുടേയും വിവാഹം കഴിഞ്ഞോ എന്ന സംശയമാണ് ഫോളോവേഴ്സിന്.
നടന്റെ ആദ്യ വിവാഹം സീരിയൽ-സിനിമാ താരം വരദയുമായിട്ടായിരുന്നു. ആ ബന്ധത്തിൽ ഒരു മകനും ജിഷിനുണ്ട്. വരദയ്ക്കും മകനുമൊപ്പം ജിഷിനെ സോഷ്യൽമീഡിയയിൽ കാണാതെ ആയപ്പോൾ ആരാധകർക്ക് വേർപിരിഞ്ഞുവോയെന്ന് ചോദിച്ച് തുടങ്ങിയിരുന്നു. തുടക്കത്തിൽ രണ്ടുപേരും പ്രതികരിച്ചില്ല. പിന്നീട് ഒരു അഭിമുഖത്തിൽ വെച്ചാണ് തങ്ങൾ വിവാഹമോചിതരായി എന്നും മകനെ സംരക്ഷിക്കുന്നത് വരദയാണെന്നും ജിഷിൻ വെളിപ്പെടുത്തിയത്.
അമേയയുടേയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ അമേയയ്ക്കും മക്കളുണ്ട്. വരദയും ജിഷിനും കൂടിയുള്ള പണ്ടത്തെ ടിവി പ്രോഗ്രാം കണ്ടാൽ തോന്നും ഇത്രയും നല്ല മാതൃക ദമ്പതികൾ ലോകത്ത് വേറെ ഇല്ലെന്ന്. അത്തരത്തിൽ ആയിരുന്നു ഇവരുടെ ക്യാമറക്ക് മുമ്പിലുള്ള സ്നേഹം. ഇപ്പോൾ അത് അഭിനയമായിരുന്നുവെന്ന് തിരിച്ചറിയുന്നു.
ആ രംഗങ്ങൾ മറന്നിട്ടില്ല, ബിഗ് ബോസിലെ ജിഷിന്റെ പെരുമാറ്റവും നിലപാടും കാണുമ്പോൽ വരദ വിവാഹമോചനം നേടിപ്പോയതിന് പഴിക്കാനാവില്ലെന്നും കമന്റുകളുണ്ട്. അമേയയ്ക്ക് ജിഷിൻ പിറന്നാൾ ആശംസിച്ചത് ഇഷ്ടപ്പെടാത്ത ചിലർ ഏക മകൻ ജനിച്ച ദിവസമെങ്കിലും ഓർമയുണ്ടോയെന്നാണ് വിമർശിച്ച് ചോദിച്ചത്. ഒരു ടോക്സിക്ക് ബന്ധത്തിൽ നിന്ന് പുറത്ത് വന്നയാളാണ് താനെന്ന് അമേയയും തുറന്ന് പറഞ്ഞിട്ടുണ്ട്.
സീരിയൽ സെറ്റിൽ വെച്ചാണ് അമേയയും ജിഷിനും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇരുവരും ഏറെക്കാലമായി ഒരുമിച്ചാണ് താമസം. ലഹരിക്ക് അടിമപ്പെട്ട തന്നെ രക്ഷിച്ചത് അമേയയാണെന്ന് ജിഷിൻ മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിരുന്നു. കള്ളുകുടി മുതൽ സിന്തറ്റിക്ക് ഡ്രഗ് ഉപയോഗിക്കുന്ന ശീലം വരെ ഒരു സമയത്ത് ജിഷിനുണ്ടായിരുന്നു.
പലരും മാതാപിതാക്കൾക്കും മക്കൾക്കും വേണ്ടി മാത്രം ജീവിച്ച് അവർക്കൊരു ജീവിതമുണ്ടെന്നത് മറക്കുന്നു. മാതാപിതാക്കളും മക്കളുമൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. മുറിച്ച് മാറ്റാനാകാത്ത ബന്ധങ്ങളാണ് അതൊക്കെ. പക്ഷെ നമ്മുടെ ജീവിതമെന്ന് പറയുന്നത് പാർട്ണറുടെ കൂടെയുള്ള ജീവിതമാണെന്നാണ് ഒരിക്കൽ അമേയ പറഞ്ഞത്. ജിഷിൻ എന്തും മുഖത്ത് നോക്കി പറയുകയും സംസാരിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനാണ്. അതുകൊണ്ട് തന്നെ ജിഷിനാണ് വൈൽഡ് കാർഡിൽ ഒരാളെന്ന് അറിഞ്ഞപ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ എല്ലാം നഷ്ടപ്പെട്ടുവെന്നാണ് ബിബി പ്രേക്ഷകർ കുറിക്കുന്നത്.
biggboss malayalam season7 jishinmohan birthday wish to his wife ameyanair