'ബ്രേക്ക് എടുത്തത് അതിനുവേണ്ടിയായിരുന്നു, പക്ഷെ പിന്നീട് ഭർത്താവും തിരിച്ചറിഞ്ഞു, ഒളിച്ചോടുന്നത് പോലെയായി'- ധന്യ മേരി

'ബ്രേക്ക് എടുത്തത് അതിനുവേണ്ടിയായിരുന്നു, പക്ഷെ പിന്നീട് ഭർത്താവും തിരിച്ചറിഞ്ഞു, ഒളിച്ചോടുന്നത് പോലെയായി'- ധന്യ മേരി
Sep 3, 2025 01:08 PM | By Athira V

( moviemax.in) സിനിമാ, സീരിയൽ രം​ഗത്ത് ശ്രദ്ധേയ സാന്നിധ്യമാകാൻ കഴിഞ്ഞ നടിയാണ് ധന്യ മേരി വർ​ഗീസ്. ജൂനിയർ ആർട്ടിസ്റ്റായി അഭിനയ രം​ഗത്തേക്ക് വന്ന ധന്യ മേരി വർ​ഗീസിന് പിന്നീട് സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ലഭിച്ചു. തലപ്പാവ്, വെെരം, കേരള കഫേ, നായകൻ, ദ്രോണ തുടങ്ങിയ സിനിമകളിൽ ധന്യ ചെയ്ത വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. നടൻ ജോൺ ജേക്കബിനെയാണ് ധന്യ വിവാ​ഹം ചെയ്തത്. 2012 ലായിരുന്നു വിവാഹം. ഇരുവർക്കും ഒരു മകനുണ്ട്. വിവാഹ ശേഷം കരിയറിൽ നിന്ന് ഇടവേളയെടുത്തതിനെക്കുറിച്ചും പിന്നീട് തിരിച്ച് വന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് ധന്യ മേരി വർ​ഗീസിപ്പോൾ. സിനിമാതെക്കിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

ഞാൻ ബ്രേക്ക് എടുത്തത് കല്യാണത്തോടെയാണ്. അന്ന് പേഴ്സണൽ ലെെഫും പ്രൊഫഷണൽ ലെെഫും ഒന്നിച്ച് കൊണ്ട് പോകുന്നത് എങ്ങനെയാണെന്ന് എനിക്കറിയില്ലായിരുന്നു. തിരിച്ച് വരണം എന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഞാൻ വീണ്ടും വരുന്നത്. ലെെഫിൽ ഇനി ഞാൻ എന്ത് ചെയ്യും എന്ന് ആലോചിച്ച് നിന്ന സമയം. കുറച്ചെങ്കിലും അഭിനയിക്കാനറിയാവുന്നതിനാൽ സീരിയലുകളിലും സിനിമകളിലും ട്രെെ ചെയ്തു. സീരിയലിലൂടെയാണ് തിരിച്ച് വരുന്നത്. 

ഇടവേള എടുത്ത സമയത്ത് മുഴുവൻ സമയവും എന്റെ കുടുംബത്തിലായിരുന്നു ശ്രദ്ധ. കല്യാണം കഴിഞ്ഞെത്തിയ വീടിന് വേണ്ടിയാണ് മുഴുവൻ സമയവും ജീവിച്ചത്. അങ്ങനെ അല്ല ജീവിക്കേണ്ടതെന്ന് തിരിച്ചറിയുന്നത് കുറേ കഴിയുമ്പോഴാണ്. ഇപ്പോഴത്തെ പിള്ളേർക്ക് നല്ല ബുദ്ധിയുണ്ട്. നമ്മൾ ചെയ്ത് കൊണ്ടിരുന്ന പ്രൊഫഷൻ കളഞ്ഞ് ഒളിച്ചോടുന്നത് പോലെയായിരുന്നു ബ്രേക്ക് എടുത്തത്. ആർക്ക് വേണ്ടിയാണ് അതൊക്കെ കളഞ്ഞിട്ട് പോയത് എന്ന് ഒരു സ്റ്റേജിൽ ആലോചിക്കും. എന്റെ ഭർത്താവാണ് തിരിച്ച് വരവിൽ സപ്പോർട്ട് ചെയ്തത്. പക്ഷെ മുമ്പ് പുള്ളിക്കും അറിയില്ലായിരുന്നു. ബോദേർഡ് ആയിരുന്നില്ല. പക്ഷെ പിന്നീട് പുള്ളിക്ക് മനസിലായി. ഞങ്ങൾ രണ്ട് പേരും പുള്ളിയുടെ കുടുംബത്തിന് വേണ്ടിയാണ് നിന്നത്.

അങ്ങനെ ആർക്ക് വേണ്ടിയും ആരുടെയും സ്വപ്നങ്ങൾ കളയേണ്ട കാര്യമില്ലെന്ന് പിന്നീട് അദ്ദേഹം തിരിച്ചറിഞ്ഞു. ഞങ്ങൾ രണ്ട് പേരും ഞങ്ങളു‌ടേതായ ജീവിതം ഇപ്പോൾ വീണ്ടും തുടങ്ങിയെന്നും ധന്യ മേരി വർ​ഗീസ് പറഞ്ഞു. സീരിയലുകളിൽ നിന്നും ഇപ്പോൾ വിട്ട് നിൽക്കുന്നത് സിനിമ ഫോക്കസ് ചെയ്യാൻ വേണ്ടിയാണ്. ബി​ഗ് ബോസ് കഴിഞ്ഞ ശേഷം സിനിമകൾക്ക് വേണ്ടി സീരിയലുകളിൽ നിന്നും ബ്രേക്ക് എടുത്തു. കുറച്ച് സിനിമകൾ ചെയ്തെന്നും ധന്യ മേരി വർ​ഗീസ് വ്യക്തമാക്കി. മൂന്നാം നാെമ്പരമാണ് ധന്യയുടെ പുതിയ സിനിമ.

ബി​ഗ് ബോസ് മലയാളം സീസൺ നാലിലാണ് ധന്യ മേരി വർ​ഗീസ് മത്സരാർത്ഥിയായെത്തിയത്. നടിയെ പ്രേക്ഷകർ അടുത്തറിഞ്ഞത് ഈ ഷോയിലൂടെയാണ്. ഫെെനലിസ്റ്റുകളിൽ ഒരാളായ ധന്യക്ക് അഞ്ചാം സ്ഥാനമാണ് ലഭിച്ചത്. വിവാഹ ശേഷം ധന്യയുടെ പേരിൽ ചില വിവാദങ്ങൾ വന്നിരുന്നു. ഇന്ന് പ്രതിസന്ധികൾ നേരിട്ട് മുന്നോട്ട് നീങ്ങുകയാണ് ധന്യയും ഭർത്താവ് ജോൺ ജേക്കബും.

dhanyamary varghese opensup about her break from career and comeback

Next TV

Related Stories
'ബ്രേക്ക് എവിടെ..? ങ്ഹേ..ഇതിൻ്റെ ബ്രേക്ക് എവിടെടാ..?' ; 'തലവര' ഷൂട്ടിങ്ങിനിടെ അപകടം,  വീഡിയോ പങ്കുവെച്ച് ടീം

Sep 3, 2025 03:55 PM

'ബ്രേക്ക് എവിടെ..? ങ്ഹേ..ഇതിൻ്റെ ബ്രേക്ക് എവിടെടാ..?' ; 'തലവര' ഷൂട്ടിങ്ങിനിടെ അപകടം, വീഡിയോ പങ്കുവെച്ച് ടീം

'ബ്രേക്ക് എവിടെ..? ങ്ഹേ..ഇതിൻ്റെ ബ്രേക്ക് എവിടെടാ..?' ; 'തലവര' ഷൂട്ടിങ്ങിനിടെ അപകടം, വീഡിയോ പങ്കുവെച്ച്...

Read More >>
പൂച്ചത്തല അരയിൽ കെട്ടണം, അനന്തഭദ്രത്തിലെ എണ്ണത്തോണി കൊണ്ടാണ് ലാലേട്ടന് പ്രശ്നമായത്; മമ്മൂട്ടിയുടെ അസുഖത്തിന് കാരണം ഭ്രമയു​ഗം?

Sep 3, 2025 12:27 PM

പൂച്ചത്തല അരയിൽ കെട്ടണം, അനന്തഭദ്രത്തിലെ എണ്ണത്തോണി കൊണ്ടാണ് ലാലേട്ടന് പ്രശ്നമായത്; മമ്മൂട്ടിയുടെ അസുഖത്തിന് കാരണം ഭ്രമയു​ഗം?

പൂച്ചത്തല അരയിൽ കെട്ടണം, അനന്തഭദ്രത്തിലെ എണ്ണത്തോണി കൊണ്ടാണ് ലാലേട്ടന് പ്രശ്നമായത്; മമ്മൂട്ടിയുടെ അസുഖത്തിന് കാരണം ഭ്രമയു​ഗം?...

Read More >>
പുത്തൻ അപ്‌ഡേറ്റ്; 'ലോക' ഹിന്ദി പതിപ്പ് നാളെ മുതൽ തിയേറ്ററുകളിലേക്ക്

Sep 3, 2025 11:59 AM

പുത്തൻ അപ്‌ഡേറ്റ്; 'ലോക' ഹിന്ദി പതിപ്പ് നാളെ മുതൽ തിയേറ്ററുകളിലേക്ക്

പുത്തൻ അപ്‌ഡേറ്റ്; നാളെ മുതൽ 'ലോക' ഹിന്ദി പതിപ്പ്...

Read More >>
'ഒരിക്കലും മറക്കില്ല, ശരിക്കും പ്രോബ്ലം ഉണ്ടോ എന്ന് വരെ തോന്നിപ്പോയി'; ഹൃദയപൂര്‍വ്വ'ത്തിലെ മോഹന്‍ലാലിന്‍റെ അഭിനയത്തെക്കുറിച്ച് ഡോക്ടര്‍

Sep 3, 2025 11:22 AM

'ഒരിക്കലും മറക്കില്ല, ശരിക്കും പ്രോബ്ലം ഉണ്ടോ എന്ന് വരെ തോന്നിപ്പോയി'; ഹൃദയപൂര്‍വ്വ'ത്തിലെ മോഹന്‍ലാലിന്‍റെ അഭിനയത്തെക്കുറിച്ച് ഡോക്ടര്‍

'ഒരിക്കലും മറക്കില്ല, ശരിക്കും പ്രോബ്ലം ഉണ്ടോ എന്ന് വരെ തോന്നിപ്പോയി'; ഹൃദയപൂര്‍വ്വ'ത്തിലെ മോഹന്‍ലാലിന്‍റെ അഭിനയത്തെക്കുറിച്ച്...

Read More >>
'ആകാശത്തിനു ചുവട്ടിലെ ഏതു മണ്ണും നാടും ജഗന്നാഥന് സമമാണ്'; സുഹൃത്തിനൊപ്പം പ്രൈവറ്റ് ജെറ്റില്‍ ആകാശയാത്ര ചെയ്ത് മോഹൻലാൽ

Sep 3, 2025 11:14 AM

'ആകാശത്തിനു ചുവട്ടിലെ ഏതു മണ്ണും നാടും ജഗന്നാഥന് സമമാണ്'; സുഹൃത്തിനൊപ്പം പ്രൈവറ്റ് ജെറ്റില്‍ ആകാശയാത്ര ചെയ്ത് മോഹൻലാൽ

സുഹൃത്തിനൊപ്പം പ്രൈവറ്റ് ജെറ്റില്‍ ആകാശയാത്ര നടത്തുന്ന വീഡിയോ പങ്കുവെച്ച് മോഹന്‍ലാല്‍....

Read More >>
ചാന്തുപൊട്ടിന് മികച്ച നടനുള്ള അവാർഡ് ദിലീപ് കിട്ടിയേനെ,അവസാനം ഇറക്കിവിടാൻ ആയുർവേദ ഉഴിച്ചിൽ നടത്തി, പക്ഷെ സംഭവിച്ചത്..: ലാൽ ജോസ്

Sep 2, 2025 09:20 PM

ചാന്തുപൊട്ടിന് മികച്ച നടനുള്ള അവാർഡ് ദിലീപ് കിട്ടിയേനെ,അവസാനം ഇറക്കിവിടാൻ ആയുർവേദ ഉഴിച്ചിൽ നടത്തി, പക്ഷെ സംഭവിച്ചത്..: ലാൽ ജോസ്

ചാന്തുപൊട്ടിന് മികച്ച നടനുള്ള അവാർഡ് ദിലീപ് കിട്ടിയേനെ,അവസാനം ഇറക്കിവിടാൻ ആയുർവേദ ഉഴിച്ചിൽ നടത്തി, പക്ഷെ സംഭവിച്ചത്..: ലാൽ ജോസ്...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall