(moviemax.in) സുഹൃത്തിനൊപ്പം പ്രൈവറ്റ് ജെറ്റില്‍ ആകാശയാത്ര നടത്തുന്ന വീഡിയോ പങ്കുവെച്ച് മോഹന്‍ലാല്‍. സമുദ്രത്തിന് മുകളിലൂടെയുള്ള യാത്രയുടെ ദൃശ്യമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. 'എന്റെ സുഹൃത്ത് ജെ.ടി പൈലറ്റ് ആവുമ്പോള്‍, സാഹസികതക്ക് പുതിയ അര്‍ഥം കൈവരുന്നു' എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ വീഡിയോ പങ്കുവെച്ചത്. സുഹൃത്തും ബിസിനസുകാരനും ചോയ്സ് ഗ്രൂപ്പ് എംഡിയുമായ ജോസ് തോമസിനൊപ്പമാണ് മോഹൻലാൽ വിമാന യാത്ര നടത്തിയത്.
ഹൃദയപൂർവ്വം പറന്നു നടക്കുവാ, മൂന്ന് പടം പറപ്പിച്ചിട്ട് പറന്നുനടക്കുവാ, തങ്ങളുടെ പ്രിയ താരത്തെ സൂക്ഷിച്ചുകൊണ്ടുപോകണേ, ആകാശത്തിനു ചുവട്ടിലെ ഏതു മണ്ണും നാടും ജഗന്നാഥന് സമമാണ് തുടങ്ങി നിരവധി കമന്റുകളാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ ആരാധകർ പങ്കുവെക്കുന്നത്. ആരാണ് ജെ.ടി. എന്ന ചോദ്യവും ആരാധകർ ചോദിക്കുന്നുണ്ട്.
Mohanlal shared a video of himself flying in a private jet with a friend.