(moviemax.in)പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ സിനിമയാണ് ലോകേഷ് കനകരാജും രജനീകാന്തും ആദ്യമായി ഒന്നിച്ച 'കൂലി'. ഓഗസ്റ്റ് 14-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് വ്യത്യസ്ത പ്രേക്ഷക പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന് ലഭിച്ച നെഗറ്റീവ് പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ലോകേഷ്.
തന്റെ മറ്റുചിത്രങ്ങള്‍ പോലെ, 'കൂലി' ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ(എല്‍സിയു) ഭാഗമാണെന്ന് അവകാശപ്പെട്ടിരുന്നില്ലെന്ന് ലോകേഷ് പറഞ്ഞു. ടൈം ട്രാവലിനെക്കുറിച്ചും താന്‍ പറഞ്ഞിരുന്നില്ല. എന്നാല്‍, ആരാധകരുടെ പ്രതീക്ഷയെ തനിക്ക് തടയാന്‍ സാധിക്കില്ലെന്നും ലോകേഷ് പറഞ്ഞു.
'കൂലിയില്‍ ഞാന്‍ ഒരിക്കലും ടൈം ട്രാവലിനെക്കുറിച്ചോ എല്‍സിയുവിനെക്കുറിച്ചോ പറഞ്ഞിരുന്നില്ല. എന്നാല്‍, ഞാന്‍ ട്രെയ്‌ലര്‍ ഇറക്കുന്നതിന് മുമ്പേ തന്നെ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായി. റിലീസിന്റെ 18 മാസം മുമ്പ് മുതല്‍ തന്നെ ആളുകള്‍, എത്രകാലം ഇത്തരം വിശദാംശങ്ങള്‍ മറച്ചുവെക്കുമെന്ന് ചോദിച്ചു. എനിക്ക് അത് തടയാന്‍ പറ്റില്ല', എന്നായിരുന്നു ലോകേഷിന്റെ വാക്കുകള്‍. 'ഉയര്‍ന്ന പ്രതീക്ഷയ്‌ക്കൊത്ത് കഥ എഴുതാന്‍ എനിക്ക് സാധിക്കില്ല. ഒരു കഥ എഴുതുന്നു, അത് പ്രതീക്ഷകള്‍ക്കൊപ്പമെത്തിയാല്‍ നല്ലത്. ഇല്ലെങ്കില്‍ ഞാന്‍ വീണ്ടും ശ്രമിക്കും. അത്രയേയുള്ളൂ', സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
Director Lokesh Kanagaraj responds to negative reviews for the film Coolie