യുവ നായിക നടിമാരിൽ ശ്രദ്ധേയയാണ് കൃതി ഷെട്ടി. തെലുങ്കിലും തമിഴിലും മുന്നേറിക്കൊണ്ടിരിക്കുന്ന കൃതി ഷെട്ടി മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കൃതി ഷെട്ടി ഈയടുത്ത് നൽകിയ അഭിമുഖമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 2021 ൽ പുറത്തിറങ്ങിയ ശ്യാം സിംഗ റോയ് എന്ന സിനിമയെക്കുറിച്ചാണ് കൃതി സംസാരിച്ചത്. നാനി, സായ് പല്ലവി എന്നിവർ പ്രധാന വേഷം ചെയ്ത സിനിമയിൽ സായ് പല്ലവിക്കും ശ്രദ്ധേയ റോളുകളിലൊന്നാണ് ലഭിച്ചത്. ഈ സിനിമയിൽ നാനിയും കൃതി ഷെട്ടിയും തമ്മിൽ ചുംബന രംഗമുണ്ടായിരുന്നു.
ഈ രംഗത്തിൽ അൺകംഫർട്ടബിൾ ആയിരുന്നില്ലെന്നാണ് കൃതി ഷെട്ടി പറഞ്ഞത്. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ കൃതി ഷെട്ടിയുടെ പ്രായം 17 ആണ്. നാനിയുടെ പ്രായം 37 ഉം. പ്രായപൂർത്തിയാകാത്ത സമയത്ത് കൃതി ഇങ്ങനെയൊരു രംഗത്തിൽ അഭിനയിച്ചതിനെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ച. നാനിക്കും ശ്യാം സിംഗ റോയുടെ സംവിധായകനും വിഷയത്തിൽ വിമർശനം വരുന്നുണ്ട്.
പഴയ കാലഘട്ടത്തിൽ നടിമാർ ചെറിയ പ്രായത്തിൽ ഇത്തരം സീനുകളിൽ അഭിനയിച്ചിരിക്കും. പക്ഷെ ഇന്നത്തെ കാലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചുംബന രംഗം ചിത്രീകരിച്ചത് തീർത്തും തെറ്റാണെന്ന് ഭൂരിഭാഗം പേരും പറയുന്നു. സംവിധായകനും നായക നടനും ഇക്കാര്യത്തിൽ ഉത്തരവാദിത്വം കാണിക്കേണ്ടതായിരുന്നെന്നും അഭിപ്രായമുണ്ട്.
നാനിക്ക് നേരെ വിമർശനങ്ങൾ കടുത്തതോടെ നടന്റെ ആരാധകർ പ്രതിരോധവുമായി രംഗത്ത് വന്നു. കൃതി ഷെട്ടി ശ്യാം സിംഗ റോയ് ചെയ്യുന്നതിന് മുമ്പ് ഉപ്പെന എന്ന സിനിമയിൽ റൊമാന്റ്ക് സീനുകളിൽ അഭിനയിച്ചിട്ടുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. മെെനർ ആയിരുന്നെങ്കിൽ കൃതി ഷെട്ടിയുടെ മാതാപിതാക്കൾ എന്തുകൊണ്ട് ഇത്തരമൊരു സീൻ ചെയ്യാൻ മകളെ അനുവദിച്ചു എന്നും ഇവർ ചോദിക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം രശ്മിക മന്ദാനയെ ചിത്രത്തിലെ ഒരു ലീഡ് റോളിലേക്ക് ക്ഷണിച്ചിരുന്നു. കൃതി ഷെട്ടിയെ നാനിയുടെ നിർബന്ധ പ്രകാരമാണ് സിനിമയിൽ കാസ്റ്റ് ചെയ്തത്. എന്ത് വിലകൊടുത്തും കൃതി ഷെട്ടിക്ക് റോൾ നൽകണമെന്ന് സംവിധായകൻ രാഹുലിനോട് നാനി ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്.
മഡോണ സെബാസ്റ്റ്യനും ചിത്രത്തിൽ ലീഡ് റോളുകളിലൊന്ന് ചെയ്തു. സായ് പല്ലവിക്കായിരുന്നു ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോൾ ലഭിച്ചത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചതെങ്കിലും സായ് പല്ലവിയുടെ കഥാപാത്രം കയ്യടി നേടി. തെലുങ്കിലും തമിഴിലും കൃതി ഷെട്ടി ഇന്ന് തുടരെ സിനിമകൾ ചെയ്യുന്നുണ്ട്.
ശ്യാം സിംഗ റോയ് യഥാർത്ഥത്തിൽ സായ് പല്ലവിക്ക് മാത്രമേ അഭിനേതാക്കളിൽ ഗുണം ചെയ്തിട്ടുള്ളൂ. കൃതി ഷെട്ടിയുടെയോ മഡോണയുടെയോ കഥാപാത്രങ്ങൾ വലിയ ചലനമുണ്ടാക്കിയില്ല. അജയന്റെ രണ്ടാം മോഷണം ആണ് കൃതി ഷെട്ടി ചെയ്ത മലയാള സിനിമ. ടൊവിനോ തോമസ് നായകനായെത്തിയ ചിത്രം മികച്ച വിജയം നേടി.
ഗ്ലാമറസ് റോളുകൾ ചെയ്യാൻ കൃതി ഷെട്ടി തയ്യാറാണ്. അതേസമയം ശ്യാം സിംഗ റോയിലെ മറ്റൊരു പ്രധാന നായികയായ സായ് പല്ലവി ഇത്തരം റോളുകൾ ചെയ്യാറേ ഇല്ല. മുൻനിര നായിക നടിയാകാൻ വേണ്ടി ഗ്ലാമറസ് വേഷം ചെയ്യാനോ സൂപ്പർതാര ചിത്രങ്ങളിൽ മാത്രം അഭിനയിക്കാനോ സായ് പല്ലവി തയ്യാറായില്ല.
ഈ നിബന്ധനകൾ താരത്തിന്റെ മുന്നോട്ട് പോക്കിനെ ബാധിച്ചില്ല. തെലുങ്ക് സിനിമകളിൽ നായികമാർ ഗ്ലാമറസായി അഭിനയിക്കുന്നത് പലപ്പോഴും ചർച്ചയായിട്ടുണ്ട്. അഭിനയപ്രാധാന്യമില്ലാത്ത റോളുകളാണ് മിക്ക നടിമാർക്കും ലഭിക്കുന്നതെന്നാണ് വിമർശനം. ഗ്ലാമറസ് റോളുകൾ ചെയ്ത് കുറച്ച് കാലം മാത്രമേ പല നടിമാർക്കും തെലുങ്ക്, തമിഴ് സിനിമാ രംഗത്ത് പിടിച്ച് നിൽക്കാനാകുന്നുള്ളൂ.
nani faces backlash for kissing scene with krithishetty in shyam singha reddy