ലോകയുടെ മികച്ച വിജയത്തിന് ശേഷം അച്ഛനെയും അമ്മയെയും കുറിച്ചുള്ള വൈകാരികമായ കുറിപ്പുമായി ശാന്തി ബാലചന്ദ്രൻ

ലോകയുടെ മികച്ച വിജയത്തിന് ശേഷം അച്ഛനെയും അമ്മയെയും കുറിച്ചുള്ള വൈകാരികമായ കുറിപ്പുമായി ശാന്തി ബാലചന്ദ്രൻ
Sep 1, 2025 12:21 PM | By Anjali M T

( moviemax.in)  ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്ല്യാണി പ്രിയദർശൻ നായികയായെത്തിയ 'ലോക ചാപ്റ്റർ 1: ചന്ദ്ര' എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രമായാണ് ലോക എത്തിയത്. മലയാള സിനിമയിൽ ആദ്യമായി ഫിലിം ഫ്രാഞ്ചൈസിക്ക് കൂടിയാണ് ലോകയിലൂടെ തുടക്കമിട്ടിരിക്കുന്നത്. ഡൊമിനിക് അരുണിനോടൊപ്പം ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് നടി ശാന്തി ബാലചന്ദ്രൻ ആണ്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രം 'തരംഗ'ത്തിലൂടെ മലയാളസിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചയാളാണ് ശാന്തി.

ഇപ്പോഴിതാ ലോകയുടെ മികച്ച വിജയത്തിന് ശേഷം അച്ഛനെയും അമ്മയെയും കുറിച്ചുള്ള വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ശാന്തി. കുട്ടിക്കാലം മുതലേ താൻ വിവിധ വഴിതിരിവുകൾ മാതാപിതാക്കളുടെ മുന്നിൽ കൊണ്ടുവന്നിട്ടുണ്ടെന്നും ആ വഴിതിരിവുകൾ ഓരോ തവണയും അവർ ആത്മാർത്ഥമായി സ്വീകരിച്ചുവെന്നും പറഞ്ഞ ശാന്തി, ഓരോ ഘട്ടത്തിലും പിന്തുണ എന്നതിന്റെ അർത്ഥം അവരുടെ മനസ്സിൽ പുനർവ്യാഖ്യാനിക്കപ്പെട്ടുവെന്ന് താൻ മനസ്സിലാക്കുന്നുവെന്നും കുറിപ്പപ്പിൽ പറയുന്നു.

"ഞാൻ അവർക്കു സമ്മാനിച്ച അനേകം ഉത്കണ്ഠ നിറഞ്ഞ രാത്രികൾക്ക് പകരമായി, 'ലോകഃ' എന്ന ചിത്രത്തിന്റെ വിജയത്തിലൂടെ അവർ അനുഭവിച്ച സന്തോഷവും ആശ്വാസവുമാണ് എന്റെ ഏറ്റവും വലിയ വിജയം. ഒരു മകൾക്ക് നൽകാവുന്ന ആത്മവിശ്വാസവും ഭദ്രതയും എനിക്ക് നിങ്ങൾ തന്നു. എനിക്ക് ചിറകുകളും വേരുകളും നൽകിയത് നിങ്ങളാണ് അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല." ശാന്തി പറയുന്നു.

ഓക്സ്ഫഡ് സർവകലാശാലയിൽ വിഖ്യാതമായ ക്ലെറണ്ടൻ സ്കോളർഷിപ്പിന് അർഹയായി അന്ത്രപോളജി പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ശാന്തി കലാജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. തന്റെ കലാ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ അച്ഛൻ സമൂഹമാധ്യമങ്ങലൂടെ പങ്കുവെച്ച കുറിപ്പുകളും ശാന്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

Shanthi Balachandran writes an emotional note about her parents

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories










News Roundup