(moviemax.in) ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തനായ താരങ്ങളിൽ ഒരാളാണ് കമൽഹാസൻ. തന്റെ പ്രൊഫഷണൽ ജീവിതം കൊണ്ട് മാത്രമല്ല, കമൽ പലപ്പോഴും തന്റെ സ്വകാര്യ ജീവിതം കാരണവും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഉലകനായകൻ എന്ന് അറിയപ്പെടുന്ന താരത്തിന്റെ ആദ്യ വിവാഹം, 1978 ൽ ക്ലാസിക്കൽ നർത്തകി വാണി ഗണപതിയുമായിട്ടായിരുന്നു. 1988 ൽ അവർ വേർപിരിഞ്ഞതിനുശേഷം, കമൽ ഹാസൻ നടി സരിക താക്കൂറിനെ വിവാഹം കഴിച്ചു. 2004 ൽ സരികയെ വിവാഹമോചനം ചെയ്തതിനുശേഷം ഗൗതമി തടിമല്ലയുമായി അദ്ദേഹം ലിവിങ് ടുഗെതർ ബന്ധത്തിലായിരുന്നു.
കമൽ ഹാസന്റെ ആദ്യ ഭാര്യ വാണി ഗണപതി നടനെക്കുറിച്ചും അവരുടെ ദാമ്പത്യ ബന്ധത്തെക്കുറിച്ചും പല അവസരങ്ങളിലായി ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. വാണിയുടെ ഭർത്താവായിരിക്കെ തന്നെ കമൽ സരികയുമായി പ്രണയത്തിലായിരുന്നു. ഇത് കാരണം പലതവണ നടനും വാണിയും തമ്മിൽ വലിയ വഴക്കുകൾ നടന്നിരുന്നു. ഒടുവിൽ, സരിക ഗർഭിണിയായതോടെയാണ് ഇരുവരും തമ്മിലുള്ള ദാമ്പത്യം ഔദ്യോഗികമായി അവസാനിച്ചത്.
'ഞങ്ങൾ ഒന്നിച്ചു താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ഞാൻ ഉപയോഗിച്ച സാധനങ്ങൾ പോലും എനിക്ക് നൽകാൻ അദ്ദേഹം വിസമ്മതിച്ചു. അങ്ങനെയുള്ള ഒരാളിൽ നിന്ന് ഞാൻ എന്താണ് പ്രതീക്ഷിക്കേണ്ടത്? ലോകത്തിലെ ഏത് നിയമവ്യവസ്ഥയിലാണ് ജീവനാംശം ഒരാളെ പാപ്പരാക്കിയിട്ടുള്ളത്? കമലിന്റെ അഭിമുഖം വായിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ വിവാഹം അവസാനിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ അഹങ്കാരത്തിന് പരിക്കേറ്റിരിക്കാം, പക്ഷേ അതിനുശേഷം വളരെയധികം കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഒരു സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പരാമർശിച്ച് അദ്ദേഹത്തിന് ആ വിഷയം അവസാനിപ്പിക്കാമായിരുന്നു' പ്രശസ്ത നർത്തകി പറഞ്ഞു. തന്റെ മുൻ ഭർത്താവ് കമലഹാസനെ വാണി ഗണപതി വിശേഷിപ്പിച്ചത് കാപട്യം നിറഞ്ഞ ഒരു ചിരിയോടെ എല്ലാവരെയും ഒഴിവാക്കുന്ന, അതിനായി തന്റെ ആകർഷകമായ വ്യക്തിത്വം ഉപയോഗിക്കുന്ന ഒരാളായിട്ടാണ്. കുറ്റപ്പെടുത്തേണ്ടതും ഉത്തരം പറയേണ്ടതുമായ എല്ലാ നിമിഷങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഇത് അദ്ദേഹത്തെ സഹായിക്കാറുണ്ടെന്നും അവർ പറഞ്ഞു.
"അയാൾക്ക് താൽപ്പര്യമില്ലെങ്കിൽ ഒരു ചോദ്യത്തിനും ഉത്തരം നൽകില്ല. ഒരു പുസ്തകത്തിന്റെ ആദ്യ, അവസാന പേജുകൾ മാത്രമേ വായിച്ചിട്ടുള്ളൂവെങ്കിലും, മിക്കവാറും ഏത് വിഷയത്തെക്കുറിച്ചും അദ്ദേഹത്തിന് സംസാരിക്കാൻ കഴിയും. അതുകൊണ്ടാണ് കമലിന്റെ മനസ്സിൽ നിന്ന് എന്തെങ്കിലും പുറത്തെടുക്കാൻ ശ്രമിക്കുന്നത് സമയം കളയുന്ന പരിപാടിയാണെന്ന് ഞാൻ മനസ്സിലാക്കുന്നത്. അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെങ്കിൽ, സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം," വാണി കൂട്ടിച്ചേർത്തു.
ബോളിവുഡ് താരം സിമി ഗരേവാളുമായുള്ള പഴയൊരു അഭിമുഖത്തിൽ കമൽഹാസൻ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും, അത് ഒരുപാട് ദുരന്തങ്ങൾ നിറഞ്ഞതാണെന്നും പറഞ്ഞിരുന്നു. തന്റെ ആദ്യത്തെ ദാമ്പത്യജീവിതത്തിൽ കാര്യങ്ങൾ വളരെ ദുഷ്‌കരമായിരുന്നുവെന്നും, വിവാഹം കഴിഞ്ഞ ദിവസം തന്നെ ഇത് വേണ്ടായിരുന്നുവെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും കമൽ വെളിപ്പെടുത്തി. മാത്രമല്ല, ആ സമയത്താണ് തന്റെ രണ്ടാമത്തെ ഭാര്യ സരിക താക്കൂറുമായി താൻ അടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Vani Ganapathy reveals about Kamal Haasan