'ലോക'യുടെ വിജയം അവരുടെ കൂടി വിജയം'; സ്റ്റോറി പങ്കുവെച്ച് നൈല ഉഷ, പിന്നാലെ ചൂടുപിടിച്ച പ്രതികരണങ്ങൾ

'ലോക'യുടെ വിജയം അവരുടെ കൂടി വിജയം'; സ്റ്റോറി പങ്കുവെച്ച് നൈല ഉഷ, പിന്നാലെ ചൂടുപിടിച്ച പ്രതികരണങ്ങൾ
Aug 31, 2025 05:07 PM | By Jain Rosviya

ലോക ചിത്രം തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് പ്രദർശനം തുടരുകയാണ്. കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തിയ സൂപ്പര്‍ഹീറോ ചിത്രമാണ് ലോക. ഫാന്റസി മാസ് ആക്ഷന്‍ ഴോണറില്‍ കൊമേഴ്‌സ്യല്‍ മീറ്ററില്‍ എത്തിയ ചിത്രം പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ബോക്‌സ് ഓഫീസ് കളക്ഷനും ഒരുപോലെ നേടുന്നുണ്ട്.

സ്ത്രീകളെ മികച്ച കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ല എന്ന് കഴിഞ്ഞ കുറേ നാളുകളായി ചര്‍ച്ചയിലുണ്ട്. 2024ല്‍ മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവും ഭ്രമയുഗവുമെല്ലാം വലിയ വിജയം നേടുകയും മലയാള സിനിമ ആഗോളതലത്തില്‍ ചര്‍ച്ചയാവുകയും ചെയ്തപ്പോഴും മലയാള സിനിമയിലെ സ്ത്രീകള്‍ എവിടെ എന്ന ചോദ്യമുയര്‍ന്നിരുന്നു.

നടിമാരായ പാര്‍വതി തിരുവോത്തും ദര്‍ശന രാജേന്ദ്രനും അടക്കമുള്ളവര്‍ സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന സിനിമകള്‍ എഴുതാനും നിര്‍മിക്കാനും ഇന്‍ഡസ്ട്രി ഇപ്പോഴും തയ്യാറാകാത്തതിനെ കുറിച്ച് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ നടി നൈല ഉഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയും സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ച ആയിട്ടുണ്ട്.

ഇതിനോട് പരിപൂര്‍ണമായി യോജിക്കുന്നു എന്നായിരുന്നു നൈല പറഞ്ഞത്. നേരത്തെ, ആവേശം പോലുള്ള ചിത്രങ്ങള്‍ സ്ത്രീകള്‍ക്കും അഭിനയിക്കാന്‍ സാധിക്കുമെന്ന പറഞ്ഞ ദര്‍ശനയ്‌ക്കെതിരെ വലിയ ട്രോളുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ദര്‍ശന പറഞ്ഞത് സത്യമായിരിക്കുകയല്ലേ എന്നാണ് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഒരു നടി സൂപ്പര്‍ഹീറോ ആയാല്‍ ശരിയാകുമോ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ലോക എന്നും വിലയിരുത്തലുകളുണ്ട്. സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമായാല്‍ തിയേറ്ററില്‍ വലിയ കളക്ഷനുണ്ടാകില്ല എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയായി ലോകയെ കാണുന്നവരുണ്ട്. സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തെയും അവസരങ്ങളെയും ശബ്ദമുയര്‍ത്തിയവരുടെ കൂടി വിജയമാണ് ലോകയില്‍ ഒരു ഫീമെയില്‍ സൂപ്പര്‍ഹീറോ പിറക്കാന്‍ കാരണമെന്ന് പലരും പറയുന്നുണ്ട്.


Actress Naila Usha story shared on Instagram has become a topic of discussion in social media film groups

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories










News Roundup