സർക്കാർ ഓഫീസിലെ നൂലാമാലകൾ, ചിരി പടർത്താൻ വരുന്നു 'ഇന്നസെന്‍റ്'; ട്രെയിലർ പുറത്ത്

സർക്കാർ ഓഫീസിലെ നൂലാമാലകൾ, ചിരി പടർത്താൻ വരുന്നു 'ഇന്നസെന്‍റ്'; ട്രെയിലർ പുറത്ത്
Aug 29, 2025 10:56 AM | By Anjali M T

(moviemax.in) പ്രേക്ഷകർ ഒരുപോലെ ഏറ്റെടുത്ത 'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' എന്ന സിനിമയുടെ ചിരിയൊളിപ്പിച്ച ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാൻ കഴിയുന്നത്. തിയേറ്ററുകളിലെത്തിയ ഓണച്ചിത്രങ്ങളോടൊപ്പം ട്രെയിലർ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. അതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ട്രെയിലർ പുറത്തിറക്കി. ഒക്ടോബറിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയായാണ് 'ഇന്നസെന്‍റ് ' എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് ട്രെയിലർ നൽകുന്ന സൂചനകള്‍. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.

ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്.

The hilarious official trailer of the movie 'Innocent' has been released

Next TV

Related Stories
'ഇന്ദ്രജിത്ത് പാവമായിരുന്നു, അച്ഛനെ മിമിക്രി ചെയ്യുന്നവരെ പൃഥ്വിരാജ് അടിക്കും, സെെനിക് സ്കൂളിൽ പഠിച്ചാൽ പട്ടാളം ആകില്ല'; ശാന്തിവിള

Aug 29, 2025 12:41 PM

'ഇന്ദ്രജിത്ത് പാവമായിരുന്നു, അച്ഛനെ മിമിക്രി ചെയ്യുന്നവരെ പൃഥ്വിരാജ് അടിക്കും, സെെനിക് സ്കൂളിൽ പഠിച്ചാൽ പട്ടാളം ആകില്ല'; ശാന്തിവിള

പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും അവരുടെ പഠന കാലത്ത് കണ്ടതിനെക്കുറിച്ച് ശാന്തിവിള ദിനേശ്...

Read More >>
ഒരു കോളേജില്‍ രണ്ട് കാലഘട്ടങ്ങളില്‍ പഠിച്ച വിശ്വാ, മിത്രന്റെ കഥ; 'താൾ', അവസാനം ഒടിടിയിൽ

Aug 29, 2025 11:06 AM

ഒരു കോളേജില്‍ രണ്ട് കാലഘട്ടങ്ങളില്‍ പഠിച്ച വിശ്വാ, മിത്രന്റെ കഥ; 'താൾ', അവസാനം ഒടിടിയിൽ

രാജാസാഗർ സംവിധാനം ചെയ്ത താൾ എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ സ്ട്രീമിം​ഗ്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall