(moviemax.in) തനിക്ക് ഇഷ്ടപ്പെട്ട ഫഹദ് ഫാസിലിന്റെ മൂന്ന് കഥാപാത്രങ്ങൾ വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ. ഒരുപാട് ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ ഉണ്ടെന്നും പക്ഷേ കൂടുതൽ ഇഷ്ടം മഹേഷിന്റെ പ്രതികാരം, ഞാൻ പ്രകാശൻ, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ആണെന്ന് നടി പറഞ്ഞു. 'ഓടും കുതിര ചാടും കുതിര' സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ വെച്ചാണ് കല്യാണി ഇക്കാര്യം പറഞ്ഞത്.
ഫഹദിന്റെ കല്യാണിക്ക് ഇഷ്ടപ്പെട്ട മൂന്ന് കഥാപാത്രങ്ങൾ ഏതൊക്കെ എന്നായിരുന്നു ചോദ്യം. അപ്പോഴാണ് കല്യാണി ഈ പേരുകൾ പറഞ്ഞത്. പരിപാടിയിൽ ഫഹദും പങ്കെടുത്തിരുന്നു. ഇരുവരും സിനിമയുടെ പ്രൊമോഷൻ ഭാഗമായി ഓരോ പരിപാടികളിലായി തിരക്കിലാണ്. ഓണം റിലീസ് ആയി എത്തുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര.
ഫഹദും കല്യാണിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം അൽത്താഫ് സലീമാണ് സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 29നാണ് ഓടും കുതിര ചാടും കുതിര തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. മികച്ച പ്രതികരണമാണ് സിനിമയുടെ ടീസറിനും ട്രെയിലറിനും ലഭിച്ചത്. പാട്ടുകളും ശ്രദ്ധ നേടിയിരുന്നു. രണ്ട് മണിക്കൂറും 34 മിനിറ്റുമുള്ള സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
Kalyani Priyadarshan reveals three of Fahadh Faasil's characters that she likes