(moviemax.in) എല്ലാവർക്കും സുപരിചിതയായിരിക്കും ഓസി എന്ന ദിയ കൃഷ്ണയെ. അടുത്തിടെയാണ് നടൻ കൃഷ്‍ണകുമാറിന്റെ മകൾ ദിയ കൃഷ്‍ണ ആൺകുഞ്ഞിന് ജന്മം നൽകിയത്. നിയോം അശ്വിൻ കൃഷ്ണ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഓമി എന്നാണ് വീട്ടിൽ വിളിക്കുന്നതെന്നും ദിയ വ്യക്തമാക്കിയിരുന്നു. ഗർഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ദിയ ചെയ്‍ത വ്ളോഗും അതിവേഗമാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.
പ്രസവത്തിനു മുൻപും ശേഷവും ഉള്ള കാര്യങ്ങളെല്ലാം ദിയ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ടെങ്കിലും വീഡിയോകളിലോ ഫോട്ടോകളിലോ ഇതുവരെ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന്റെ നൂലൂകെട്ടൽ ദിവസം ഫെയ്സ് റീവിൽ ഉണ്ടാകുമെന്ന് ആരാധകരിൽ ചിലർ പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനേക്കാൾ പ്രത്യേകതയുള്ള മറ്റൊരു ദിവസം ഓമിയുടെ മുഖം എല്ലാവരെയും കാണിക്കും എന്നാണ് ദിയ പറഞ്ഞിരുന്നത്.
ഇപ്പോളിതാ കുഞ്ഞിന്റെ മുഖം എപ്പോഴാണ് കാണിക്കുക എന്ന ആരാധകരുടെ സംശയങ്ങൾക്കെല്ലാം വ്ളോഗിലൂടെ മറുപടി പറഞ്ഞിരിക്കുകയാണ് ദിയ. ഭർത്താവ് അശ്വിൻ ഗണേശിനും മകനുമൊപ്പം കോവളത്ത് സ്റ്റേക്കേഷന്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു താരം.
കുഞ്ഞിന്റെ മുഖം കാണിക്കാൻ സാധിക്കാത്തതിൽ ക്ഷമാപണം നടത്തിക്കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. സെപ്റ്റംബര്‍ അഞ്ചാം തീയതി കുഞ്ഞിന്റെ മുഖം കാണിക്കും എന്നാണ് ദിയ അറിയിച്ചത്. അതേസമയം എന്തുകൊണ്ടാണ് സെപ്റ്റംബര്‍ അഞ്ചിന് മുഖം റിവീല്‍ ചെയ്യുന്നതെന്ന് ദിയ വ്യക്തമാക്കിയിട്ടുമില്ല. എന്നാൽ അന്ന് ദിയയുടെയും അശ്വിന്റെയും ഒന്നാം വിവാഹ വാര്‍ഷിക ദിനമാണ് എന്നാണ് ഫോളോവേഴ്‍സ് കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞിന്റെ മുഖം കാണാന്‍ കാത്തിരിക്കുന്നു എന്നാണ് നിരവധി പേർ കമന്റ് ബോക്സിൽ കുറിക്കുന്നത്. വെയിറ്റിങ് ഫോര്‍ സെപ്റ്റംബര്‍ 5 എന്നും ചിലർ കമന്റ് ചെയ്‍തിട്ടുണ്ട്.
diya krishna's new video about omy