Aug 24, 2025 10:29 AM

(moviemax.in) അർജുൻ അശോകൻ നായകനായി എത്തിയ ചിത്രം 'തലവര' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കരിയറിൽ തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ വേഷം അതിഗംഭീരമായി അർജുൻ സ്ക്രീനിൽ പകർന്നാടിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം അ‍ർജുന്‍റെ അച്ഛൻ നടൻ ഹരിശ്രീ അശോകൻ പറഞ്ഞ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

''സൂപ്പർ... അടിപൊളിയാണ് ഗംഭീരമായിട്ടുണ്ട്. ഇത് വെറുതെ മോനായതുകൊണ്ട് പറയുകയല്ല. എല്ലാ ആർട്ടിസ്റ്റുകളും ഗംഭീരമാണ്. എല്ലാവരും നന്നായി പെർഫോം ചെയ്തിട്ടുണ്ട്. നല്ല ഡയറക്ഷൻ, എനിക്ക് തോന്നുന്നു ഈ അടുത്തകാലത്തൊന്നും ഇങ്ങനെയൊരു സിനിമ വന്നിട്ടില്ല. ഒരു ഫ്രെയിം പോലും ബൊറടിക്കുന്നില്ല, എല്ലാ സീനുകളും ഗംഭീരമായിട്ടുണ്ട്. നല്ല എഡിറ്റിംഗും സ്ക്രിപ്റ്റിംഗുമാണ്. യൂത്തിനും ഫാമിലിക്കും നന്നായി ക്യാച്ച് ചെയ്യാനാകും വിധം രസകരമായി ഒരുക്കിയിട്ടുണ്ട്'', എന്നായിരുന്നു ഹരിശ്രീ അശോകന്‍റെ വാക്കുകള്‍.




Harisree Ashokan about Thalavara movie

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall