(moviemax.in) മലയാള സിനിമയിൽ കൂടുതൽ തവണ ദിലീപിനൊപ്പം പ്രത്യക്ഷപ്പെട്ട നടിമാരിൽ ഒരാളാണ് നമിത പ്രമോദ്. ദിലീപിന്റെ മൂത്ത മകൾ മീനാക്ഷിയുടെ നല്ലൊരു കൂട്ടുകാരി കൂടെയാണ് താരം. അത് കൊണ്ട് തന്നെ, ഒരു പ്രൊഫഷണൽ ബന്ധത്തിന് അപ്പുറത്തേക്ക്, മീനൂട്ടി എന്ന് വിളിപ്പേരുള്ള താര പുത്രിയുമായി വളരെ ആഴത്തിലുള്ള സൗഹൃദവും നമിത പ്രമോദിന് ഉണ്ട്. ഇടയ്ക്കിടെ മീനാക്ഷി ദിലീപിന് ഒപ്പമുള്ള ചിത്രങ്ങളും, സ്റ്റോറികളും നമിതയും, അനിയത്തി അഖിതയും ഇൻസ്റ്റാഗ്രാം പേജുകളിൽ പങ്കു വയ്ക്കാറുണ്ട്.
വെറും ഒരു സുഹൃത്ത് മാത്രമല്ല, തന്റെ സഹോദരിയുടെ സ്ഥാനത്താണ് താൻ മീനാക്ഷിയെ കാണുന്നതെന്നാണ് നദി വ്യക്തമാക്കിയത്. എന്നാൽ, എല്ലാ സൗഹൃദങ്ങളിലും എന്ന പോലെ ഈ ബന്ധത്തിലും താൻ ഒരു പരിധി സൂക്ഷിച്ചിട്ടുണ്ടെന്നും നമിത പറഞ്ഞു.
"മീനാക്ഷിയെ അവളുടെ വീട്ടിൽ എല്ലാവരും വിളിക്കുന്നത് പോലെ ഞാനും 'മീനൂട്ടി' എന്ന് തന്നെയാണ് വിളിക്കാറുള്ളത്. മീനൂട്ടി എനിക്ക് എന്റെ സ്വന്തം സഹോദരിയെ പോലെയുള്ള ഒരാളാണ്. എന്റെ ജീവിതത്തിൽ അത്രയും അടുത്തു നിൽക്കുന്ന ഒരാളാണ് അവൾ. ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിന്റെ ഏറ്റവും നല്ല വശം എന്താണെന്നു വച്ചാൽ, ഞങ്ങളുടെ ബന്ധത്തിൽ എപ്പോഴും ഒരു ബൗണ്ടറി ഉണ്ട് എന്നും നമിത പ്രമോദ് അഭിമുഖത്തിൽ വ്യക്തമാക്കി.
"അത് ഞാൻ എന്റെ എല്ലാ സൗഹൃദങ്ങളിലും, എല്ലാ ഫ്രണ്ട്സുമായിട്ടും വച്ചിട്ടുണ്ട്. അപ്പോൾ പലരും ചോദിക്കുന്ന കാര്യമാണ്, നമ്മൾ പേർസണൽ കാര്യങ്ങൾ ഒരുപാട് സംസാരിക്കാറുണ്ടോ, ചർച്ച ചെയ്യാറുണ്ടോ, എന്നൊക്കെ. ആളുകൾ ചിലപ്പോൾ വിചാരിക്കുന്നുണ്ടാവും, ഫ്രണ്ട്സിന്റെ ജീവിതത്തിൽ നടക്കുന്ന എല്ലാം നമുക്കറിയാം, അല്ലെങ്കിൽ എല്ലാം നമ്മൾ പരസ്പരം തുറന്ന് പറയാറുണ്ട്, എന്ന്. പക്ഷെ അങ്ങനെയല്ല. എല്ലാവരുമായിട്ടും, വളരെ ആരോഗ്യകരമായ ഒരു ചെറിയ പരിധി ഞാൻ സൂക്ഷിക്കാറുണ്ട്," പ്രശസ്ത താരം വിശദീകരിച്ചു.
Namitha Pramod opens up about her friendship with Meenakshi