(moviemax.in) ഏറെ ആരാധകരുള്ള മലയാള സിനിമയിലെ മാതൃക ദമ്പതികളാണ് പാർവതി ജയറാം ദമ്പതികൾ. അവരുടെ മകനായ കാളിദാസ് അടുത്തിടെയാണ് താരിണി കലിംഗരായരെ വിവാഹം ചെയ്തത്. മകൾ മാളവിക വിവാഹം ചെയ്തിരിക്കുന്നത് ചാർട്ടേഡ് അക്കൗണ്ടന്റ് നവനീത് ഗിരീഷിനെയാണ്.
കുറച്ചു കാലം മുൻപ് ഒരു അഭിമുഖത്തിൽ, മക്കളായ കണ്ണന്റെയും ചക്കിയുടെയും ജീവിതത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും, മരുമക്കളെ കുറിച്ചുമൊക്കെ പാർവ്വതി ജയറാം മനസ്സ് തുറന്നിരുന്നു. കാളിദാസും താരിണിയും പ്രണയത്തിലായപ്പോൾ സന്തോഷത്തോടെ ആ ബന്ധം താനും ഭർത്താവ് ജയറാമും ആ ബന്ധം സ്വീകരിച്ചുവെന്ന് പ്രശസ്ത താരം വെളിപ്പെടുത്തി. എന്നാൽ അപ്പോഴും, മകന് ഒരു പ്രധാന ഉപദേശം കൊടുക്കാൻ അമ്മ മറന്നില്ല.
കാളിദാസ് താരിണിയുമായി പ്രണയത്തിലായപ്പോൾ, ആ പെൺകുട്ടിയ്ക്ക് ചീത്ത പേര് ഉണ്ടാക്കുന്ന ഒന്നും ചെയ്യരുത് എന്നാണ് താൻ ആദ്യം പറഞ്ഞതെന്ന് പാർവ്വതി വെളിപ്പെടുത്തി. "കണ്ണനോട് ഞാൻ പറഞ്ഞത് എന്താണെന്ന് വച്ചാൽ. കണ്ണന് ഒരു സഹോദരിയുണ്ട്. അപ്പോൾ, ചക്കി. ഇങ്ങനെ അവിടെയും ഇവിടെയും ബോയ്ഫ്രണ്ടിനൊപ്പം പോയി ഒരു ചീത്ത പേര് കേൾക്കാൻ നമ്മൾ ആഗ്രഹിക്കില്ലല്ലോ. അപ്പോൾ അത് പോലെ, കണ്ണന്റെ കൂടെ വരുന്ന കുട്ടിക്ക് അവൻ ഒരു പേര് ദോഷവും ഉണ്ടാക്കരുത്, പ്രശസ്ത നടി വെളിപ്പെടുത്തി. മകന്റെ അമ്മയാണെങ്കിലും, ഈ കാര്യത്തിൽ പെൺകുട്ടിയുടെ കാര്യം ഓർത്താണ് താൻ കൂടുതൽ വേവലാതിപ്പെട്ടതെന്ന് താരം വ്യക്തമാക്കി .
Parvathi Jayaram about Kalidas and Tarini