Aug 22, 2025 04:10 PM

( moviemax.in) കോൺ​ഗ്രസ് നേതാവ് വിനോദ് കൃഷ്ണയുമായി തർക്കത്തിലേർപ്പെട്ടതിനെത്തുടർന്ന് തന്നെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ മാധവ് സുരേഷ്. വിനോദ് കൃഷ്ണയ്ക്കെതിരെ ഒരു പരാതിയുമില്ലെന്ന് മാധവ് പറഞ്ഞു. എന്തുതെറ്റാണ് ചെയ്തതെന്ന് ഇരുവർക്കും പരസ്പരം മനസിലായെന്നും മാധവ് പറഞ്ഞു.

താനുംകൂടി ഭാ​ഗമായ ഒരു സംഭവത്തിൽ യഥാർത്ഥത്തിൽ നടന്നതെന്താണെന്ന് പൂർണമായും ആരും പറഞ്ഞില്ലെന്ന് മാധവ് സുരേഷ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ വ്യക്തമാക്കി. നടക്കാത്ത കാര്യങ്ങളാണ് കൂടുതലും പറയുന്നത്. അത് ഫാക്ട്ചെക്ക് പോലും ചെയ്യാതെയാണെന്നും മാധവ് പറഞ്ഞു.


"വിനോദ് കൃഷ്ണ സാറിനെതിരെ ഒരു പരാതിയുമില്ല. കാരണം ഞങ്ങൾ എന്തുതെറ്റാണ് ചെയ്തതെന്ന് പരസ്പരം മനസിലായി. നമ്മുടെ പോലീസ് സേനയിലും മോശം ആളുകളുണ്ട്. വിനോദ് സാറിന് പരാതി ഇല്ലാതിരുന്നിട്ടും അവരിൽ ഒരാൾ ഞാൻ പോലീസ് ജീപ്പിൽ കയറുന്നത് ക്യാമറകൾ പകർത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആ​ഗ്രഹിച്ചു. അവിടെ എന്താണ് സംഭവിച്ചതെന്ന് അവിടെയുണ്ടായിരുന്നവർക്ക് കൃത്യമായി അറിയാം. ആരും സത്യമെന്താണെന്ന് ശ്രദ്ധിക്കുന്നില്ല." മാധവ് കുറിച്ചു.

കഴിഞ്ഞദിവസം രാത്രി 11-ഓടെ തിരുവനന്തപുരം ശാസ്തമംഗലം ജങ്ഷനിലായിരുന്നു സംഭവം. ശാസ്തമംഗലത്തെ വീട്ടിൽനിന്ന് വെള്ളയമ്പലത്തേക്ക് പോവുകയായിരുന്നു നടൻ മാധവ് സുരേഷ്. ഇവിടെവെച്ച് കോൺഗ്രസ് നേതാവും കെപിസിസി അം​ഗവുമായ വിനോദ് കൃഷ്ണ ഓടിച്ച വാഹനവുമായി നേർക്കുനേർ വരികയായിരുന്നു.

വാഹനം കൂട്ടിമുട്ടുന്ന സ്ഥിതിയിലേക്ക് വന്നപ്പോൾ, അവിടെ തന്നെ നിർത്തി ഇരുവരും പുറത്തിറങ്ങി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസിനോട് മാധവ് മദ്യപിച്ചിട്ടുണ്ടെന്ന് സംശയമുള്ളതായി വിനോദ് പറഞ്ഞു. തുടർന്നാണ് മാധവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. വൈദ്യപരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ പോലീസ് കേസെടുക്കാതെ വിട്ടയച്ചു.

policeman wanted to make sure that cameras captured me getting into the jeep - Madhav Suresh

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall