'ഒരു ഭാഗത്ത് എന്റെ അച്ഛൻ ഒരു ബിജെപി മന്ത്രി ആയതുകൊണ്ടുള്ള വെറുപ്പ് ഉണ്ട്'; ട്രോളുകളെയും വിമർശനങ്ങളെയും കുറിച്ച് മനസ്സുതുറന്ന് മാധവ് സുരേഷ്

'ഒരു ഭാഗത്ത് എന്റെ അച്ഛൻ ഒരു ബിജെപി മന്ത്രി ആയതുകൊണ്ടുള്ള വെറുപ്പ് ഉണ്ട്'; ട്രോളുകളെയും വിമർശനങ്ങളെയും കുറിച്ച് മനസ്സുതുറന്ന് മാധവ് സുരേഷ്
Aug 22, 2025 01:35 PM | By Fidha Parvin

(moviemax.in) നടൻ മാധവ് സുരേഷ് ട്രോളുകളെയും വിമർശനങ്ങളെയും കുറിച്ച് മനസ്സുതുറന്നു. ട്രോളുകൾ ഒരിക്കലും ഇല്ലാതാകില്ലെന്നും തന്നോട് വെറുപ്പുള്ള ഒരു വിഭാഗം ആളുകൾ ഉണ്ടെന്ന് നടൻ മാധവ് സുരേഷ് ആരോപിച്ചു . താൻ ഒരു നെപോ കിഡ് ആയതുകൊണ്ട് തന്നെയാണ് സിനിമയിൽ അവസരം ലഭിച്ചതെന്ന് മാധവ് സമ്മതിച്ചു . മനസ്സിൽ ഉള്ളത് തുറന്ന് പറയുന്നവരെ ആളുകൾ വിമർശിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു.

'ഒരു ഭാഗത്ത് എന്റെ അച്ഛൻ ഒരു ബി ജെ പി മന്ത്രി ആയതുകൊണ്ടുള്ള വെറുപ്പ് ഉണ്ട്. പിന്നെ ഞാൻ ഒന്നും തെളിയിക്കാതെ സിനിമയിൽ അഭിനയിച്ചതുകൊണ്ട് എന്നോട് വെറുപ്പ് ഉള്ളവരുണ്ട്. ശരിയാണ് ഒരു നെപോ കിഡ് ആയതുകൊണ്ട് തന്നെയാണ് എനിക്ക് അവസരം ലഭിച്ചത്. മനസ്സ് തുറന്ന് കാര്യങ്ങൾ പറയുന്നവരെ എന്തായാലും വിമർശിക്കും, എന്നെ അതൊന്നും ബാധിക്കുന്നില്ല. കുമ്മാട്ടിക്കളിയിൽ എന്റെ പെർഫോമൻസ് ഞാൻ തന്നെ വിലയിരുത്തി മോശമായിരുന്നു', മാധവ് സുരേഷ് പറഞ്ഞു.

കുമ്മാട്ടിക്കളി' എന്ന ചിത്രത്തിലെ പ്രകടനത്തിന്റെ പേരിൽ മാധവിന് വലിയ രീതിയിലുള്ള ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. തന്റെ പ്രകടനം മോശമായിരുന്നെന്ന് അദ്ദേഹം തന്നെ വിലയിരുത്തുന്നു. എന്നാൽ, വിമർശനങ്ങളും ട്രോളുകളും തന്നെ ബാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മാധവ് സുരേഷ് നായകനായി എത്തുന്ന പുതിയ ചിത്രം 'അങ്കം അട്ടഹാസം' ത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം സുജിത് എസ്. നായരാണ് സംവിധാനം ചെയ്യുന്നത്.


Actor Madhav Suresh opens up about trolls and criticism new

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories