വനാതിർത്തിയിലുള്ള ദുരൂഹതകൾ; അഖിൽ മാരാർ നായകനാകുന്ന ‘മുള്ളൻകൊല്ലി’ സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിലേക്ക്

വനാതിർത്തിയിലുള്ള ദുരൂഹതകൾ; അഖിൽ മാരാർ നായകനാകുന്ന ‘മുള്ളൻകൊല്ലി’ സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിലേക്ക്
Aug 22, 2025 12:29 PM | By Anjali M T

(truevisionnews.com) മുൻ ബിഗ് ബോസ് വിജയിയായ അഖിൽ മാരാർ മുള്ളൻകൊല്ലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അഭിനയ രംഗത്തേക്ക് കടന്നു വരുന്നു. ഇതിന് മുമ്പ് ജോജു ജോർജ് നായകനായ ഒരു 'താത്വിക അവലോകനം' എന്ന ചിത്രം രചനയും സംവിധാനം നിർവഹിച്ചിരുന്നുവെങ്കിലും അഭിനയ രംഗത്ത് ഇതാദ്യമാണ്.

സ്റ്റാർഗേറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രസീജ് കൃഷ്ണ നിർമ്മിച്ചു ബാബു ജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. സെപ്റ്റംബർ അഞ്ചിന് ഈ ചിത്രം പ്രദർശനത്തിനെത്തുകയാണ്.

അഖിൽ മാരാർക്കു പുറമേ ബിഗ്‌ബോസ് താരങ്ങളായ, അഭിഷേക് ശ്രീകുമാർ, കോട്ടയം നസീർ,ജാഫർ ഇടുക്കി, ജോയ് മാത്യു, നവാസ് വള്ളിക്കുന്ന്, അതുൽ സുരേഷ്, കോട്ടയം രമേശ്,ആലപ്പി ദിനേശ്, സെറീന ജോൺസൺ കൃഷ്ണപ്രിയ,ലക്ഷ്മി ഹരികൃഷ്ണൻ,ശ്രീഷ്മ ഷൈൻ,ഐഷ ബിൻ, ശിവദാസ് മട്ടന്നൂർ,ശ്രീജിത്ത് കൈവേലി, പ്രസീജ് കൃഷ്ണ,ഉദയ കുമാർ,സുധി കൃഷ്,ആസാദ് കണ്ണാടിക്കൽ, ശശി ഐറ്റി,അർസിൻ സെബിൻ ആസാദ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത.

കേരള തമിഴ്നാട് ബോർഡിനോട് ചേർന്ന് വനാതിർത്തിയിലാണ് ഏറെ ദുരൂഹതകൾ നിറഞ്ഞ മുള്ളൻകൊല്ലി എന്ന ഗ്രാമം. ഉറ്റ സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാനായി ഇവിടെയെത്തുന്ന അർജുനനും സംഘവും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു.അവരുടെ വരവോടുകൂടി അവിടെ അരങ്ങേറുന്ന അത്യന്തം ഉദ്വേഗജനകമായ മുഹൂർത്തങ്ങളാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.ഗാനങ്ങൾ - വൈശാഖ് സുഗുണൻ, ഷാബി പനങ്ങാട്, സംഗീതം - ജെനീഷ് ജോൺ .സാജൻ. കെ. റാം.ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് സാജൻ കെ റാം,ഗായകർ,ഹരി ചരൺ, മധു ഛായാഗ്രഹണം - എൽബൻകൃഷ്ണ. എഡിറ്റിംഗ്-രജീഷ് ഗോപി.

Akhil Marar's 'Mullenkolli' to hit theatres on September 5

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories