(moviemax.in) അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന പുതിയ ചിത്രമായ 'ഘാട്ടി' യിലെ ഒരു മനോഹര ഗാനം പുറത്തിറങ്ങി. സെപ്റ്റംബർ 5-ന് റിലീസ് ചെയ്യാനിരിക്കുന്ന ഈ സിനിമയിലെ 'ദസ്സോര' എന്ന ഗാനമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ഒരു പ്രതികാര കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അനുഷ്‌ക ഷെട്ടിയുടെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഇതിലെന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ വലിയ ഹിറ്റായിരുന്നു. സംവിധായകൻ കൃഷ് ജഗർലമുഡിയോടൊപ്പം, സായ് മാധവ് ബുറ, ചിന്ദാകിന്ദി ശ്രീനിവാസ് റാവു എന്നിവരും ചേർന്ന് 'ഘാട്ടി'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നു.
മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി സിനിമയാണ് നടി അനുഷ്‍ക ഷെട്ടിയുടേതായി മുമ്പ് തിയറ്ററുകളില്‍ എത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. അനുഷ്‍ക ഷെട്ടി നായികയായ ഹിറ്റ് ചിത്രം മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി ആഗോള ബോക്സ് ഓഫീസില്‍ ആകെ 50 കോടി രൂപയില്‍ അധികം നേടിയിരുന്നു. ചിരിക്കും ഒരുപാട് പ്രാധാന്യം നല്‍കിയ ചിത്രത്തില്‍ അനുഷ്‍ക ഷെട്ടി മികച്ച പ്രകടനം നടത്തിയിരുന്നുവെന്ന് മഹേഷ് ബാബുവും ചിരഞ്‍ജീവിയുമടക്കമുള്ളവര്‍ പ്രശംസിച്ചിരുന്നു. അനുഷ്‍ക ഷെട്ടി നായികയായി എത്തിയ ചിത്രത്തിന്റെ ഛായാഗ്രാഹണം നിരവ് ഷായാണ് നിര്‍വഹിച്ചത്.
The song from Ghatti starring Anushka Shetty has been released