---
title: "37 ലക്ഷം രൂപ വാങ്ങി പരിപാടിയില്‍ പങ്കെടുത്തില്ല; സൊനാക്ഷി സിന്‍ഹയ്‌ക്കെതിരെ തട്ടിപ്പ് കേസ്"
english_title: "Did not attend the event for Rs 37 lakh; Fraud case against Sonakshi Sinha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30973/did-not-attend-the-event-for-rs-37-lakh-fraud-case-against-sonakshi-sinha"
published_at: "2022-03-10T22:32:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622a2f51607a3_sonakshi.jpg"
keywords: []
---

# 37 ലക്ഷം രൂപ വാങ്ങി പരിപാടിയില്‍ പങ്കെടുത്തില്ല; സൊനാക്ഷി സിന്‍ഹയ്‌ക്കെതിരെ തട്ടിപ്പ് കേസ്

> **Lead Summary:** **ബോ**ളിവുഡ് നടി സൊനാക്ഷി സിന്‍ഹയ്‌ക്കെതിരെ തട്ടിപ്പ് കേസ്. 37 ലക്ഷം രൂപ വാങ്ങി പരിപാടിയില്‍ പങ്കെടുത്തില്ല എന്നാണ് നടിക്കെതിരെയുള്ള പരാതി. ഡില്‍ഹിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായണ് സൊനാക്ഷി 37 ലക്ഷം വാങ്ങിയത്.

## Article Content

**ബോ**ളിവുഡ് നടി സൊനാക്ഷി സിന്‍ഹയ്‌ക്കെതിരെ തട്ടിപ്പ് കേസ്. 37 ലക്ഷം രൂപ വാങ്ങി പരിപാടിയില്‍ പങ്കെടുത്തില്ല എന്നാണ് നടിക്കെതിരെയുള്ള പരാതി. ഡില്‍ഹിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായണ് സൊനാക്ഷി 37 ലക്ഷം വാങ്ങിയത്.

പരിപാടിയുടെ നടത്തിപ്പുകാരന്‍ പ്രമോദ് ശര്‍മയാണ് നടിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പണം മുന്‍കൂറായി നല്‍കിയാണ് സൊനാക്ഷിയെ പരിപാടിക്കായി ക്ഷണിച്ചത്. എന്നാല്‍ നടി പരിപാടിയില്‍ പങ്കെടുത്തില്ല. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നടിയുടെ മാനേജര്‍ അത് തിരികെ നല്‍കാന്‍ കൂട്ടാക്കിയില്ല.

സൊനാക്ഷിയുമായി ബന്ധപ്പെട്ടാന്‍ നിരവധി തവണ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് മൊറാദ്ബാദിലെ പൊലീസ്റ്റ് സ്റ്റേഷനില്‍ ഹാജരാകാന്‍ സൊനാക്ഷിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മൊഴി രേഖപ്പെടുത്താന്‍ നടി എത്തിയില്ല. പിന്നാലെയാണ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/30973/did-not-attend-the-event-for-rs-37-lakh-fraud-case-against-sonakshi-sinha)