(moviemax.in) തെലുങ്ക് സിനിമ ഇൻഡസ്ടറി സൂപ്പർതാരം രാം ചരണും 'പുഷ്പ' വമ്പൻ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ സുകുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രം വാർത്തകളിൽ ശ്രദ്ധനേടുകയാണ് . അടുത്ത സിനിമയുടെ തിരക്കഥാ ചർച്ചകൾക്കായി സുകുമാർ യൂറോപ്പിലേക്ക് പോകാൻ ഒരുങ്ങുന്നു എന്ന വർത്തയാണ് ഇപ്പോൾ പുറത്തു വന്നത് . രാം ചരണും സുകുമാരും ഒന്നിക്കുന്ന ഈ ചിത്രം ഒരു വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ വിരുന്നായിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
സുകുമാർ തന്റെ പുതിയ ചിത്രത്തിന് തിരക്കഥ തയ്യാറാക്കാൻ 20 എഴുത്തുകാരുമായിട്ടാണ് യൂറോപ്പിലേക്ക് പോകുന്നത് എന്നാണ് റിപ്പോർട്ട് . രാം ചരണിന്റെ താരമൂല്യത്തിന് അനുസരിച്ച് ഒരു ആക്ഷൻ-കേന്ദ്രീകൃതമായ കഥ തയ്യാറാക്കാനാണ് ഇവർ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇതിനു മുൻപ് ഇവർ ഒന്നിച്ച 'രംഗസ്ഥലം' എന്ന സിനിമ തെലുങ്ക് സിനിമയിലെ തന്നെ വലിയ ബ്ലോക്ക്ബസ്റ്റർ വിജയമായിരുന്നു.
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമ മലയാളികൾക്കിടയിലും ഏറെ ശ്രദ്ധ നേടിയിരുന്നു. 'രംഗസ്ഥലം' ഒരു ഗ്രാമീണ സിനിമയായിരുന്നുവെങ്കിൽ, സുകുമാർ രാം ചരണുമായി ഒരുക്കുന്നത് അതിൽ നിന്ന് വ്യത്യസ്തമായി നഗര പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലറാകും എന്നാണ് സൂചനകള്‍. കഥ പൂർണ്ണമായി തയ്യാറാക്കാൻ രണ്ട് മാസത്തോളം എടുക്കുമെന്നും, അതിനുശേഷം രാം ചരണിന് കഥയുടെ പൂർണ്ണരൂപം വിവരിച്ച് കൊടുക്കുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
'പുഷ്പ' ഫ്രാഞ്ചൈസിന്റെ വൻ വിജയത്തിൽ തിളങ്ങിനിൽക്കുകയാണ് സുകുമാർ 'പുഷ്പ' മറ്റു ഭാഷകളിലും വലിയ ഹിറ്റായി മാറിയിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ തെലുങ്ക് സിനിമയുടെ സ്ഥാനം ഉറപ്പിക്കുന്നതില്‍ എസ് എസ് രാജമൗലി കഴിഞ്ഞാൽ സുകുമാറിന് വലിയൊരു സ്ഥാനമുണ്ട്. തെലുങ്ക് സിനിമയുടെ ഇപ്പോഴത്തെ ആഗോള പ്രശസ്തി കണക്കിലെടുത്ത്, രാം ചരണും സംവിധായകൻ സുകുമാറും ഒന്നിക്കുന്ന പുതിയ ചിത്രം എല്ലാ ഭാഷയിലുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലുള്ള ഒരു വിഷയമായിരിക്കും കൈകാര്യം ചെയ്യുക.
A team of 20 writers is going to Europe to script Ram Charan-Sukumar's new film