(moviemax.in) തിയേറ്ററുകളിൽ മികച്ച വിജയം നേടുന്നതിനിടയിലും കൂലിക്ക് തിരിച്ചടിയായി ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ ഓൺലൈനിൽ പ്രചരിക്കുന്നെന്ന വാർത്തകൾ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുകയാണ്. സിനിമയുടെ റിലീസിന് മണിക്കൂറുകൾക്കകം തന്നെ വിവിധ വെബ്സൈറ്റുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലും വ്യാജ പതിപ്പുകൾ ലഭ്യമായി തുടങ്ങി. തമിഴ് റോക്കേഴ്‌സ്, ഫിൽമിസില്ല, മൂവിറൂൾഡ്, മൂവീസ് ഡാ തുടങ്ങിയ സൈറ്റുകളിലാണ് വ്യാജ പതിപ്പുകൾ പ്രധാനമായും പ്രചരിക്കുന്നത്. 240p മുതൽ 1080p വരെയുള്ള വിവിധ നിലവാരത്തിലുള്ള പതിപ്പുകൾ ലഭ്യമാണ്. വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
‘വേട്ടയാൻ’ എന്ന ചിത്രത്തിന് ശേഷം രജനീകാന്ത് വെള്ളിത്തിരയിൽ എത്തുന്ന ചിത്രമാണിത്. ബോളിവുഡ് താരം ആമിർ ഖാൻ ഒരു അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ നാഗാർജുന, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, സത്യരാജ്, ഉപേന്ദ്ര റാവു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രം റിലീസിന് മുൻപ് തന്നെ ആമസോൺ പ്രൈം വിഡിയോക്ക് നൽകിയ റെക്കോർഡ് തുകയുടെ പേരിലും ശ്രദ്ധ നേടിയിരുന്നു. 120 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ആഫ്റ്റർ തിയറ്റർ റൈറ്റ്സ് സ്വന്തമാക്കിയത്. രജനീകാന്തിന്റെ തന്നെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജയിലറിന് ലഭിച്ചതിനേക്കാൾ വലിയ തുകയാണിത്. സിനിമയുടെ വിജയം ആഘോഷിക്കുന്നതിനിടയിലും, വ്യാജപതിപ്പുകൾ സൃഷ്ടിക്കുന്ന വെല്ലുവിളി സിനിമാ മേഖലയ്ക്ക് വലിയ തലവേദനയാണ്.
Fake versions of the film leaked online within hours of its release