(moviemax.in) അയാൻ മുഖർജി സംവിധാനം ചെയ്ത് ഇന്ന് തീയേറ്ററുകളിൽ എത്തിയ വാർ 2 ഈ വർഷം ഏറ്റവും കാത്തിരിപ്പ് സമ്മാനിച്ച ചിത്രമാണ്. ഇൻഡിപെൻഡൻസ് ഡേ വാരാന്തയം ലക്ഷ്യമാക്കി എത്തിയ ഈ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തു. ഇത്രയും കാത്തിരിപ്പിനൊടുവിൽ ഇറങ്ങിയ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഹൃതിക് റോഷനൊപ്പം ജൂനിയർ എൻടിആറും ഒന്നിക്കുന്ന ഈ ചിത്രത്തിന് റിലീസിന് മുമ്പ് തന്നെ ഹൈപ്പ് കിട്ടിയിരുന്നു. ആ പ്രതീക്ഷകൾ ചിത്രത്തിന് കാക്കാനായോ? എന്നതിന് ഉത്തരമായാണ് ആദ്യ പ്രതികരണങ്ങൾ മാറുന്നത്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രത്തിന് റിലീസ് ദിവസം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇത് നിർമ്മാതാക്കൾക്ക് 'തഗ്സ് ഓഫ് ഹിന്ദോസ്ഥൻ' (Thugs of Hindostan) പോലുള്ള ഒരു തിരിച്ചടിയായേക്കാം എന്ന് ട്രേഡ് അനലിസ്റ്റ് സുമിത് കടേൽ അഭിപ്രായപ്പെട്ടു. അദ്ദേഹം ചിത്രത്തിന് അഞ്ചിൽ 1.5 റേറ്റിംഗാണ് നൽകിയത്.
'ബോളിവുഡ് ബോക്സ് ഓഫീസ്' എന്ന ട്വിറ്റർ ഹാൻഡിൽ ചിത്രത്തിന് രണ്ട് സ്റ്റാർ റേറ്റിംഗ് മാത്രമാണ് നൽകിയത്. ആദ്യ പകുതി പ്രതീക്ഷ നൽകിയെങ്കിലും, ഇടവേളയ്ക്ക് ശേഷം ചിത്രം താഴേക്ക് പോയെന്നും പിന്നീട് ഒരിക്കലും ആ നിലവാരത്തിലേക്ക് തിരിച്ചെത്തിയില്ലെന്നും അവർ വിലയിരുത്തി. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയുടെ കണക്ക് അനുസരിച്ച് വാര്‍ 2 വിറ്റിരിക്കുന്നത് 39000 ല്‍ അധികം ടിക്കറ്റുകളാണ്.
War 2 directed by Ayan Mukerji hits theaters today and the first reactions have started coming in