(moviemax.in) അനുഷ്ക ഷെട്ടിയും സംവിധായകൻ ക്രിഷ് ജാഗർലാമുഡിയും വീണ്ടും ഒന്നിക്കുന്ന 'ഘാട്ടി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം 2025 സെപ്റ്റംബർ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. യുവി ക്രിയേഷൻസിന്റെ ബാനറിൽ രാജീവ് റെഡ്ഡിയും സായി ബാബു ജാഗർലാമുഡിയും ചേർന്നാണ് നിർമാണം.
അനുഷ്ക ഷെട്ടിയും ക്രിഷും 'വേദം' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ഘാട്ടി'ക്കുണ്ട്. ഇത് യുവി ക്രിയേഷൻസിനൊപ്പമുള്ള അനുഷ്കയുടെ നാലാമത്തെ ചിത്രമാണ്. തമിഴ് നടൻ വിക്രം പ്രഭു, ദേസി രാജു എന്ന ശക്തമായ കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്.
ട്രെയ്‌ലർ നൽകുന്ന സൂചനയനുസരിച്ച്, ആക്ഷനും പ്രണയവും പ്രതികാരവും ഒരുപോലെ പ്രാധാന്യമുള്ള കഥയായിരിക്കും 'ഘാട്ടി'യുടേത്. അനുഷ്കയുടെ കഥാപാത്രം വളരെ ശക്തമായ ഒന്നായിരിക്കുമെന്നും ട്രെയ്‌ലർ വ്യക്തമാക്കുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗ്ലിംപ്‌സ് വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ഇരയിൽ നിന്ന് കുറ്റവാളിയായി മാറുകയും പിന്നീട് ഒരു ഇതിഹാസമായി വളരുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.
The trailer of the film Ghatti which reunites Anushka Shetty and director Krish Jagarlamudi has been released