---
title: " 'കൂലി' തരംഗം തിയേറ്ററുകളിൽ രജനിയുടെ മാസ്സ് ആക്ഷൻ ചിത്രത്തിന് ഗംഭീര പ്രതികരണം "
english_title: "Rajinikanth's mass action film Coolie has received a good response in theaters."
publisher: "moviemax.in"
canonical_url: "https://moviemax.in/news/308423/rajinikanths-mass-action-film-coolie-has-received-a-good-response-in-theaters"
published_at: "2025-08-14T11:04:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d768358502_ree.jpg"
keywords: []
---

#  'കൂലി' തരംഗം തിയേറ്ററുകളിൽ രജനിയുടെ മാസ്സ് ആക്ഷൻ ചിത്രത്തിന് ഗംഭീര പ്രതികരണം 

> **Lead Summary:** **** മറ്റൊരു രജനികാന്ത് ചിത്രം കൂടെ ആഘോഷമാക്കി വരവേറ്റിരിക്കുകയാണ് ആരാധകർ. തിയേറ്ററുകളിൽ നൂറുകണക്കിന് ആരാധകരാണ് ഫാൻഷോയ്ക്കായി എത്തിയത്. രജനികാന്ത് 50 വർഷം തികയ്ക്കുന്ന അവസരത്തിലാണ് സിനിമ ഇറങ്ങുന്നത് എന്ന വലിയ പ്രത്യേകതയുമുണ്ട്. ആദ്യ ഷോയ്ക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. സിനിമയിൽ അണിനിരക്കുന്നത് വൻ താരനിര തന്നെയാണ്. സിനിമ റിലീസിന് മുൻപ് തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. 12 ലക്ഷത്തിലേറെ ടിക്കറ്റുകൾ ആണ് വിറ്റത്. രജനികാന്ത് ലോകേഷിന്റെ മാസ്സ് മൂവി ആണെന്നാണ് കൂലിയെ കുറിച്ച് പ്രേക്ഷകർ പ്രതികരിക്കുന്നത്.

## Article Content

**** മറ്റൊരു രജനികാന്ത് ചിത്രം കൂടെ ആഘോഷമാക്കി വരവേറ്റിരിക്കുകയാണ് ആരാധകർ. തിയേറ്ററുകളിൽ നൂറുകണക്കിന് ആരാധകരാണ് ഫാൻഷോയ്ക്കായി എത്തിയത്. രജനികാന്ത് 50 വർഷം തികയ്ക്കുന്ന അവസരത്തിലാണ് സിനിമ ഇറങ്ങുന്നത് എന്ന വലിയ പ്രത്യേകതയുമുണ്ട്. ആദ്യ ഷോയ്ക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. സിനിമയിൽ അണിനിരക്കുന്നത് വൻ താരനിര തന്നെയാണ്. സിനിമ റിലീസിന് മുൻപ് തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. 12 ലക്ഷത്തിലേറെ ടിക്കറ്റുകൾ ആണ് വിറ്റത്. രജനികാന്ത് ലോകേഷിന്റെ മാസ്സ് മൂവി ആണെന്നാണ് കൂലിയെ കുറിച്ച് പ്രേക്ഷകർ പ്രതികരിക്കുന്നത്.

ചിത്രത്തിന് ആഗോളതലത്തിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാസ് ആക്ഷൻ ചിത്രമായി രജനികാന്തിനെ സ്റ്റൈലിഷായി അവതരിപ്പിക്കാൻ സംവിധായകൻ ലോകേഷ് കനകരാജിന് സാധിച്ചെന്ന് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് ആവേശം പകരുന്നുണ്ട്. കൂടാതെ ചിത്രത്തിലെ സൗബിൻ ഷാഹിറിന്റെ പ്രകടനവും ഏറെ ശ്രദ്ധേയമായി. ചിത്രം ശരാശരി നിലവാരം പുലർത്തുന്നു എന്നൊരു അഭിപ്രായം ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ലോകേഷിന്റെ മുൻ ചിത്രങ്ങളിൽ നിന്ന് പ്രതീക്ഷിച്ച 'പഞ്ച്' ഈ സിനിമയിൽ നഷ്ടപ്പെട്ടുവെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ വരുന്നുണ്ട്. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകേഷ് രജനികാന്തിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നത്.

ചിത്രത്തിലെ കഥാപാത്രങ്ങളുടെ പ്രകടനത്തിലും കഥാഗതിയിലും ചിലർക്ക് നിരാശയുണ്ടായിട്ടുണ്ട്. രണ്ടാം പകുതി പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും കഥയെക്കാൾ കൂടുതൽ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലാണ് സംവിധായകൻ ശ്രദ്ധിച്ചതെന്നുമാണ് മറ്റൊരു അഭിപ്രായം. അനിരുദ്ധിന്റെ സംഗീതത്തെ പ്രശംസിക്കുന്നതിൽ ഭൂരിഭാഗം ആളുകളും ഒറ്റക്കെട്ടാണ്. ചിത്രം പ്രതീക്ഷിച്ചത്ര മികച്ചതായില്ല എന്ന് ഒരു വിഭാഗം പറയുമ്പോൾ, 'തലൈവർ ഈസ് ബാക്ക്' എന്ന ആവേശത്തിലാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/308423/rajinikanths-mass-action-film-coolie-has-received-a-good-response-in-theaters)