(moviemax.in) നടനും ഭര്‍ത്താവുമായ അജിത്ത് കുമാറിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് നടി ശാലിനി. ദര്‍ശനത്തിനുശേഷം ശാലിനിയുടെ നെറ്റിയില്‍ അജിത് സിന്ദൂരം തൊട്ടുകൊടുക്കുന്നതും ശാലിനി അജിത്തിന്റെ കാല്‍ തൊട്ട് വന്ദിക്കുന്നതും വീഡിയോയില്‍ കാണാം.
ശാലിനി കാലില്‍ തൊടാനൊരുങ്ങുമ്പോള്‍ അജിത് അത് തടയാന്‍ ശ്രമിക്കുന്നുണ്ട്. എന്നിട്ടും ശാലിനി ഭര്‍ത്താവിന്റെ അനുഗ്രഹം വാങ്ങുകയായിരുന്നു. ശാലിനിയെ പിടിച്ചെഴുന്നേല്‍പിച്ച ശേഷം ചേര്‍ത്തുപിടിച്ച് അജിത്ത് തമാശ പറയുകയും ചെയ്തു. 'ഇനി വീട്ടില്‍ എത്തിയശേഷം ഞാന്‍ ഇതുപോലെ വീഴണം' എന്നാണ് അജിത്ത് പറഞ്ഞത്. ഇതുകേട്ട് എല്ലാവരും ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
'എന്റെ ഹൃദയം അലിഞ്ഞിരിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് ശാലിനി ഈ വീഡിയോ പോസ്റ്റ് ചെയ്തത്. മഞ്ഞ സാരിയാണ് ശാലിനി അണിഞ്ഞിരിക്കുന്നത്. പേസ്റ്റല്‍ നിറത്തിലുള്ള ഷര്‍ട്ടും കറുപ്പ് പാന്റ്‌സുമായിരുന്നു അജിത്തിന്റെ വേഷം. ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. മാതൃകാ ദമ്പതികളാണെന്നും ശാലിനിയെ ബഹുമാനിക്കുന്ന അജിത്തിനെ കണ്ടുപഠിക്കണമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. 2000 ഏപ്രിലില്‍ ചെന്നൈയിലാണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. 2008-ല്‍ മകള്‍ അനൗഷ്‌ക ജനിച്ചു. 2015-ലാണ് മകന്‍ അദ്വിക് ജനിച്ചത്.
Actress Shalini shared a video of her temple visit with Ajith Kumar on Instagram.