(moviemax.in) ടൈഗർ ഷ്രോഫിനെ നായകനാക്കി 2016 ൽ പുറത്തിറങ്ങിയ സിനിമയാണ് ബാഗി. വൻ വിജയമായ സിനിമയ്ക്ക് തുടർന്ന് മൂന്ന് ഭാഗങ്ങളുണ്ടായിയിരുന്നു . ഇപ്പോഴിതാ സിനിമയുടെ നാലാം ഭാഗം ഒരുങ്ങുകയാണ്.'ബാഗി 4' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടീസർ ഇന്നലെയാണ് പുറത്തിറക്കിയത്. റിലീസിന് പിന്നലെ വമ്പൻ ട്രോളുകളാണ് ടീസറിന് ലഭിക്കുന്നത്. വയലൻസ് നിറഞ്ഞ ടീസർ രൺബീർ കപൂർ ചിത്രം അനിമലിൻ്റെയും ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെയും കോപ്പി പോലെ തോന്നുന്നു എന്നാണ് പ്രധാന വിമർശനം.
വയലൻസ് അമിതമായി സിനിമയിൽ കുത്തികയറ്റുന്നത് ഇപ്പോൾ ക്രിഞ്ച് ആയി തോന്നെന്നും അനിമലിനെ അനുകരിക്കാനാണ് ഇപ്പോൾ എല്ലാ സിനിമകളും ശ്രമിക്കുന്നതെന്നും കമന്റുകൾ ഉയരുന്നുണ്ട്. മോശം സിനിമകൾ പുറത്തുവന്നിട്ടും എന്തുകൊണ്ടാണ് ബാഗി സീരീസ് തുടർന്ന് കൊണ്ടിരിക്കുന്നതെന്ന സംശയം പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്.ടീസറിലെ ടൈഗർ ഷ്രോഫിന്റെയും സഞ്ജയ് ദത്തിന്റെയും പ്രകടനനങ്ങൾക്കും വിമർശനങ്ങൾ ഉയരുന്നുണ്ട്. ടീസർ മുഴുവൻ മീം മെറ്റീരിയൽ ആയി ആണ് അനുഭവപ്പെടുന്നതെന്നും വയലൻസ് സിനിമകളിൽ നിന്ന് ബോളിവുഡ് ബ്രേക്ക് എടുക്കണം എന്നാണ് മറ്റൊരു വിഭാഗം പ്രേക്ഷകർ കമന്റ് ചെയ്യുന്നത്.
Tiger Shroff's 'Baaghi 4' teaser gets trolls new