---
title: "ഒന്നിലധികം ഭൂഖണ്ഡങ്ങളിലായി, ആറ് മാസത്തെ ചിത്രീകരണം; 2026 ൽ നോളൻ്റെ 'ഒഡീസി' തിയേറ്ററുകളിലേക്ക്"
english_title: "Odyssey is the latest film by Hollywood director Christopher Nolan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/307441/odyssey-is-the-latest-film-by-hollywood-director-christopher-nolan"
published_at: "2025-08-09T13:04:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896fb88b4431_sdvxdv.jpg"
keywords: []
---

# ഒന്നിലധികം ഭൂഖണ്ഡങ്ങളിലായി, ആറ് മാസത്തെ ചിത്രീകരണം; 2026 ൽ നോളൻ്റെ 'ഒഡീസി' തിയേറ്ററുകളിലേക്ക്

> **Lead Summary:** **** ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരെ ആകർഷിച്ച ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ ആറ് മാസമെടുത്ത് ഒന്നിലധികം ഭൂഖണ്ഡങ്ങളിലായി നിർമിച്ച ഹോളിവുഡിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഒഡീസി. മാറ്റ് ഡാമൺ, ടോം ഹോളണ്ട് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

## Article Content

**** ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരെ ആകർഷിച്ച ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ ആറ് മാസമെടുത്ത് ഒന്നിലധികം ഭൂഖണ്ഡങ്ങളിലായി നിർമിച്ച ഹോളിവുഡിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഒഡീസി. മാറ്റ് ഡാമൺ, ടോം ഹോളണ്ട് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ 'ഇറ്റ്‌സ് എ റാപ്പ്' എന്ന് കുറിച്ചുകൊണ്ട് ചിത്രത്തിന്റെ കലാ സംവിധായകയായ സമാന്ത എംഗ്ലെന്‍ഡറാണ് ഷൂട്ടിങ് പൂർത്തിയായി എന്ന വിവരം അറിയിച്ചത്.ഇറ്റലി, മാള്‍ട്ട, മൊറോക്കോ, ഗ്രീസ്, സ്‌കോട്ട്‌ലാന്‍ഡ്, ഐസ്‌ലാന്‍ഡ്, വെസ്‌റ്റേണ്‍ സഹാറ, ലോസ് ഏഞ്ചിലസ് എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം നടത്തിയത്. പുരാതന ഗ്രീക്ക് കവിയായ ഹോമർ എഴുതിയ വിഖ്യാതമായ ഇതിഹാസ കാവ്യമായ ഒഡിസിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ.

> പുതുതായി വികസിപ്പിച്ചെടുത്ത ഐമാക്‌സ് ക്യാമറയിലാണ് ഷൂട്ടിങ് നടത്തിയത്.250 മില്യണ്‍ ഡോളറാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്. നോളൻ്റെ ഏറ്റവും ചെലവേറിയ സിനിമയായി ഇതിനെ കണക്കാക്കുന്നു. ഓപ്പൺഹൈമർ" എന്ന ചിത്രത്തിന് ശേഷം യൂണിവേഴ്സൽ പിക്ചേഴ്സുമായി നോളൻ സഹകരിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നോളൻ്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റുള്ള സിനിമകളിൽ ഒന്നായിരിക്കും ദി ഒഡിസി.

### Related Links & Sources
- [Original Story Source](https://moviemax.in/news/307441/odyssey-is-the-latest-film-by-hollywood-director-christopher-nolan)