'അനില്‍ തോമസാണ് സാന്ദ്രാ തോമസിനെ പുറത്താക്കാന്‍ ബ്രെയിന്‍വാഷ് ചെയ്തത്'; 'രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാനുള്ള തന്റേടം ഞാന്‍ കാണിക്കും' - സജി നന്ത്യാട്ട്

'അനില്‍ തോമസാണ് സാന്ദ്രാ തോമസിനെ പുറത്താക്കാന്‍ ബ്രെയിന്‍വാഷ് ചെയ്തത്'; 'രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാനുള്ള തന്റേടം ഞാന്‍ കാണിക്കും' - സജി നന്ത്യാട്ട്
Aug 12, 2025 12:25 PM | By Anjali M T

(moviemax.in) നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ സാന്ദ്രാ തോമസിന്റെ നാമനിര്‍ദേശപത്രിക അസാധുവാക്കാന്‍ ചരടുവലിച്ചത് നിര്‍മാതാവ് അനില്‍ തോമസാണെന്ന് രാജിവെച്ച ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്. സാന്ദ്രാ തോമസിന്റെ നിര്‍മാണത്തില്‍ സിനിമ സംവിധാനംചെയ്യാന്‍ അനില്‍ തോമസ് സമീപിച്ചിരുന്നു. കഥകേട്ടശേഷം സിനിമ ചെയ്യാന്‍ താത്പര്യമില്ലെന്ന് സാന്ദ്ര പറഞ്ഞതോടെയാണ് അനില്‍ തോമസ് അവരെ പുറത്താക്കാന്‍ ചരടുവലിച്ചതെന്നും സജി നന്ത്യാട്ട് ആരോപിച്ചു.

'രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാനുള്ള തന്റേടം ഞാന്‍ കാണിക്കും. അതുകൊണ്ടുതന്നെ നല്ല വിരോധികളുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഒരു വ്യക്തിയുണ്ട്. ഇതുവരെ ആ വ്യക്തി മറനീക്കി പുറത്തുവന്നിട്ടില്ല. ഇയാളാണ് ഇതിന്റെയെല്ലാം സൂത്രധാരന്‍. സാന്ദ്രാ തോമസിനെ പുറത്താക്കാന്‍ ചരടുവലിച്ചത് അനില്‍ തോമസ് ആണ്. ഒളിച്ചിരിക്കുന്ന വ്യക്തി ഇയാളാണ്. മുഴുവന്‍ പ്രശ്‌നങ്ങളും ഉണ്ടാക്കിയത് ഇയാളാണ്. സാന്ദ്രാ തോമസിന്റെ നിര്‍മാണത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ അനില്‍ തോമസ് സോപ്പിട്ടുനടന്നിരുന്നു. കഥ കൊള്ളില്ല, ചെയ്യാന്‍ താത്പര്യമില്ലെന്ന് സാന്ദ്രാ തോമസ് പറഞ്ഞിടത്തുനിന്ന് അവരെ തീര്‍ക്കാന്‍ ശ്രമം തുടങ്ങി. അനില്‍ തോമസാണ് സാന്ദ്രാ തോമസിനെ പുറത്താക്കാന്‍ ബ്രെയിന്‍വാഷ് ചെയ്തത്', എന്നായിരുന്നു സജിയുടെ വാക്കുകള്‍.

'സാന്ദ്രാ തോമസിനെ പുറത്താക്കരുതെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ അന്നൊരു ഡയലോഗ് പറഞ്ഞു, എല്ലാ പാമ്പും ചേരയല്ല. സാന്ദ്രാ തോമസിനെ പുറത്താക്കുമ്പോള്‍ അവര്‍ അവരുടെ വഴിക്ക് നീങ്ങും, വലിയ പ്രശ്‌നങ്ങളായി മാറും. വലിയ വിഴുപ്പലക്കലായി മാറും. സാന്ദ്രാ തോമസ് കേസുമായി പോയി വലിയ പ്രശ്‌നമായി. രണ്ടും രണ്ട് ദിക്കിലേക്ക് പോയി. അതിന്റെയൊന്നും ആവശ്യമില്ലായിരുന്നു. അതില്‍ ഏറ്റവും നിരപരാധിയായ ആളാണ് ആന്റോ ജോസഫ്. അദ്ദേഹം പോലും പൊതുസമൂഹത്തിന് മുന്നില്‍ ചോദ്യചിഹ്നമായി, മോശമായ പ്രതിച്ഛായിലേക്ക് കൊണ്ടെത്തിച്ചതിനുപിന്നില്‍ ഈ വ്യക്തിയാണ്. വിതരണക്കാരുടെ അംഗത്വത്തില്‍നിന്ന് എന്നെ മാറ്റിനിര്‍ത്തിയതിന്‌ പിന്നിലും അനില്‍ തോമസാണ് വലിയ പങ്കുവഹിച്ചത്', സജി നന്ത്യാട്ട് പറഞ്ഞു.

'തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനുമായി ചര്‍ച്ചയ്ക്കുപോയി. അന്ന് രാത്രി അവിടെ ഈ ഗൂഢസംഘം ഒരു ഹോട്ടലില്‍ എന്നെ എങ്ങനെ ഫിലിം ചേംബര്‍ പ്രസിഡന്റ് ആക്കാതിരിക്കാം എന്ന കാര്യത്തെക്കുറിച്ച് ഗവേഷണം നടത്തുകയായിരുന്നു. അധികാരമോഹികളും സാമ്പത്തിക ക്രമക്കേട് നടത്തുന്നവരുമുണ്ട്. ഇവര്‍ അടക്കി ഭരിക്കുമ്പോള്‍ അത് ചോദ്യംചെയ്യാന്‍ വന്നാല്‍ ഇല്ലാതാക്കുക എന്നത് അഞ്ചാറുപേരുടെ അജണ്ടയാണ്. അതിന് അവര്‍ നല്ല തിരിക്കഥ രചിക്കും. അനില്‍ തോമസ് എന്ന വ്യക്തി എവിടെ കയറിയാലും പ്രശ്‌നമാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലേയും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനിലേയും കുലംമുടിക്കാനിറങ്ങിയവര്‍ക്കെതിരേ ഞാന്‍ വിരല്‍ ചൂണ്ടും. സാന്ദ്രാ തോമസ് വരുന്നതിന് മുമ്പ് സിനിമാ രാഷ്ട്രീയം തുടങ്ങിയ ആളാണ് ഞാന്‍', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സിനിമാ നിര്‍മാതാക്കള്‍ എന്ന് പറയുന്നവര്‍ പൊട്ടന്മാരല്ല. വിദ്യാഭ്യാസവും തറവാടിത്തവും അറിവും നന്നായി ചിന്തിക്കുന്നവരുമാണ്. നിര്‍മാതാക്കളുടെ സംഘടനയുടെ ബൈലോയില്‍ കുറേ വ്യക്തതക്കുറവുകളുണ്ട്. ബൈലോ ഭേദഗതി ചെയ്യേണ്ട സമയം കഴിഞ്ഞു. വ്യക്തതയില്ലായ്മകൊണ്ടാണ് രണ്ടുകൂട്ടരും അവകാശവാദം ഉന്നയിക്കുന്നത്', സാന്ദ്രാ തോമസിന്റെ പത്രിക തള്ളിയത് ചൂണ്ടിക്കാട്ടി സജി നന്ത്യാട്ട് പറഞ്ഞു.















Saji Nanthiyat says producer Anil Thomas was the one who pulled the strings to invalidate Sandra Thomas' nomination paper

Next TV

Related Stories
തലമുറകളായി സ്ത്രീകളുടെ സ്ഥാനം നിർണ്ണയിച്ചുവരുന്ന യാഥാസ്ഥിതിക സാമൂഹിക ആചാരങ്ങളെ വിമർശിക്കുന്ന ചിത്രം; ‘പർദ’; ട്രെയിലർ പുറത്ത്

Aug 12, 2025 03:32 PM

തലമുറകളായി സ്ത്രീകളുടെ സ്ഥാനം നിർണ്ണയിച്ചുവരുന്ന യാഥാസ്ഥിതിക സാമൂഹിക ആചാരങ്ങളെ വിമർശിക്കുന്ന ചിത്രം; ‘പർദ’; ട്രെയിലർ പുറത്ത്

അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ,സംഗീത കൃഷ് എന്നിവർ ഒന്നിക്കുന്ന ചിത്രം ‘പർദ’യുടെ ട്രെയിലർ...

Read More >>
'ആശ' വരുന്നു; ഉർവ്വശിയും ജോജുവും ഒന്നിക്കുന്നു; ചിത്രീകരണം ആരംഭിച്ചു

Aug 12, 2025 03:22 PM

'ആശ' വരുന്നു; ഉർവ്വശിയും ജോജുവും ഒന്നിക്കുന്നു; ചിത്രീകരണം ആരംഭിച്ചു

ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ' സിനിമയുടെ ചിത്രീകരണം...

Read More >>
നിവിൻ പോളിയ്ക്ക് ആശ്വാസം; വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

Aug 12, 2025 11:59 AM

നിവിൻ പോളിയ്ക്ക് ആശ്വാസം; വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ വഞ്ചന കേസ് സ്റ്റേ ചെയ്ത്...

Read More >>
അംഗത്വ രേഖകളിൽ കൃത്രിമം നടത്തി; സജി നന്ത്യാട്ടിന്റെ രാജിക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബർ

Aug 12, 2025 10:51 AM

അംഗത്വ രേഖകളിൽ കൃത്രിമം നടത്തി; സജി നന്ത്യാട്ടിന്റെ രാജിക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബർ

ഫിലിം ചേംബർ ജന.സെക്രട്ടറി സജി നന്ത്യാട്ടിന്റെ രാജിക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ഫിലിം...

Read More >>
ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച് നിര്‍മ്മാതാവ് സജി നന്ത്യാട്ട്

Aug 11, 2025 08:25 PM

ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച് നിര്‍മ്മാതാവ് സജി നന്ത്യാട്ട്

ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച് നിര്‍മ്മാതാവ് സജി നന്ത്യാട്ട് ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall