ട്രോൾ വീഡിയോയിലൂടെ ചർച്ചയായ ചിത്രം; 'കുമ്മാട്ടിക്കളി' യൂട്യൂബിൽ സൗജന്യ സ്ട്രീമിംഗിന് ഒരുങ്ങുന്നു; പ്രഖ്യാപനവുമായി ജീവ

ട്രോൾ വീഡിയോയിലൂടെ ചർച്ചയായ ചിത്രം; 'കുമ്മാട്ടിക്കളി' യൂട്യൂബിൽ സൗജന്യ സ്ട്രീമിംഗിന് ഒരുങ്ങുന്നു; പ്രഖ്യാപനവുമായി ജീവ
Aug 11, 2025 05:33 PM | By Anjali M T

(moviemax.in) സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ എത്തിയ കുമ്മാട്ടിക്കളി. എന്നാല്‍ സമീപകാലത്ത് ഈ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായത് ട്രോള്‍ വീഡിയോകളില്‍ക്കൂടി ആയിരുന്നു. മാധവ് സുരേഷിന്‍റെ ഒരു ആക്ഷന്‍ സീക്വന്‍സിലെ പഞ്ച് ഡയലോഗ് ആണ് ട്രോളന്മാര്‍ ആയുധമാക്കിയത്. ഇതില്‍ മാധവ് പ്രതികരിച്ചിരുന്നു. ചിത്രത്തില്‍ തന്‍റേത് നല്ല പ്രകടനമോ അത് നല്ലൊരു കാന്‍വാസോ ആയിരുന്നില്ലെന്നായിരുന്നു നടന്‍റെ പ്രതികരണം. പ്രമുഖ നിര്‍മ്മാതാക്കളായ സൂപ്പര്‍ഗുഡ് ഫിലിംസ് ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രം യുട്യൂബിലൂടെ സൗജന്യ സ്ട്രീമിംഗിന് ഒരുങ്ങുകയാണ്.

സൂപ്പര്‍ഗുഡ് ഫിലിംസ് ഉടമ ആര്‍ ബി ചൗധരിയുടെ മകനും തമിഴ് താരവുമായ ജീവയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 14 ന് സൂപ്പര്‍ഗുഡ് ഫിലിംസിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് കുമ്മാട്ടിക്കളി പ്രദര്‍ശനം ആരംഭിക്കുക. തങ്ങള്‍ നിര്‍മ്മിച്ച സിനിമകളുടെ കാര്യത്തില്‍ ഇത് ആദ്യത്തെ നീക്കമാണെന്നും ഇതുവരെ കാണാത്ത തരത്തിലുള്ള ഗംഭീര ചിത്രമാണിതെന്നും ജീവ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തിയറ്റര്‍ റിലീസ് കഴിഞ്ഞ് 10 മാസങ്ങള്‍ക്കിപ്പുറമാണ് ചിത്രം യുട്യൂബിലേക്ക് എത്തുന്നത്.

ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ ആർ കെ വിൻസെന്റ് സെൽവ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളും പ്രമേയമാക്കി ഒരുക്കിയ കുമ്മാട്ടിക്കളിയിൽ തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാർക്കൊപ്പം ലെന, റാഷിക് അജ്മൽ, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ് തുടങ്ങിയവരും അഭിനയിക്കുന്നു.



Madhav Suresh's film 'Kummattikali' is set to be streamed for free on YouTube

Next TV

Related Stories
ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച് നിര്‍മ്മാതാവ് സജി നന്ത്യാട്ട്

Aug 11, 2025 08:25 PM

ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച് നിര്‍മ്മാതാവ് സജി നന്ത്യാട്ട്

ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച് നിര്‍മ്മാതാവ് സജി നന്ത്യാട്ട് ...

Read More >>
'ഞാനൊരു കവിത എഴുതിയതാണ്'; ഫേസ്ബുക്കിലൂടെയുള്ള അധിക്ഷേപ പോസ്റ്റുകളിൽ വിനായകനെതിരെ കേസെടുക്കാൻ വകുപ്പില്ല; പൊലീസ് വിട്ടയച്ചു

Aug 11, 2025 04:33 PM

'ഞാനൊരു കവിത എഴുതിയതാണ്'; ഫേസ്ബുക്കിലൂടെയുള്ള അധിക്ഷേപ പോസ്റ്റുകളിൽ വിനായകനെതിരെ കേസെടുക്കാൻ വകുപ്പില്ല; പൊലീസ് വിട്ടയച്ചു

വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ നടൻ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ച് കൊച്ചി സൈബർ...

Read More >>
ബിഗ് ബോസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു? വീഡിയോക്ക് പിന്നില്ലേ സത്യമെന്ത് ?

Aug 11, 2025 12:36 PM

ബിഗ് ബോസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു? വീഡിയോക്ക് പിന്നില്ലേ സത്യമെന്ത് ?

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ സെവൻതാല്‍ക്കാലികമായി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall