സഹോദരൻ കാര്യങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ആരോപണങ്ങൾക്ക് മറുപടിയുമായി ആമിർ ഖാനും കുടുംബവും

സഹോദരൻ കാര്യങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ആരോപണങ്ങൾക്ക് മറുപടിയുമായി ആമിർ ഖാനും കുടുംബവും
Aug 11, 2025 12:15 PM | By Anjali M T

(moviemax.in) ആമീർ ഖാനും കുടുംബത്തിനുമെതിരെ സഹോദരൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തനിക്കും കുടുംബത്തിനുമെതിരെ സഹോദരൻ ഫൈസൽ ഖാൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ആമിർ ഖാനും കുടുംബവും. ഇതാദ്യമായല്ല ഫൈസൽ ഖാൻ കാര്യങ്ങളെ തെറ്റിദ്ധാരണാജനകമായ രീതിയിൽ ചിത്രീകരിക്കുന്നതെന്നും അദ്ദേഹത്തിന്റെ പരാമർശങ്ങളിൽ തങ്ങളെല്ലാവരും ദുഃഖിതാരാണെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. കുടുംബത്തിനൊപ്പം നടത്തിയ പ്രസ്താവനയിലാണ് ആമിർ ഖാൻ ഫൈസൽഖാന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി എത്തിയത്.

'ഫൈസലുമായി ബന്ധപ്പെട്ട ഓരോ തീരുമാനവും കുടുംബമെന്ന നിലയിൽ ഒന്നിച്ചും, ഒന്നിലധികം മെഡിക്കൽ വിദഗ്ദ്ധരുമായി കൂടിയാലോചിച്ചും, അദ്ദേഹത്തിന്റെ മാനസികമായ സൗഖ്യത്തിന്റെ അടിസ്ഥാനത്തിലാണ് എടുത്തിട്ടുള്ളത്. ഇക്കാരണത്താൽ, ഞങ്ങളുടെ കുടുംബത്തിന് വന്നുചേർന്ന വേദനാജനകവും പ്രയാസകരവുമായ വിഷയങ്ങൾ പരസ്യമായി ചർച്ച ചെയ്യുന്നതിൽ നിന്ന് ഞങ്ങൾ വിട്ടുനിൽക്കുകയായിരുന്നു. മാധ്യമങ്ങൾ ഈ വിഷയത്തെ ഗോസിപ്പുകളാക്കി മാറ്റുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും അഭ്യർത്ഥിക്കുന്നുവെന്നും കുടുംബാം​ഗങ്ങൾ പറഞ്ഞു.

സ്‌കിസോഫ്രീനിയ ആണെന്ന് പറഞ്ഞു തന്നെ ആമിർഖാൻ ഉള്‍പ്പെടെയുള്ളവര്‍ പൂട്ടിയിട്ടുവെന്നും ഭ്രാന്താണെന്ന് ആരോപിച്ചുവെന്നും ആണ് ഫൈസൽ ഖാൻ മുൻപ് ആരോപിച്ചത്. നടനും സഹോദരൻ ഫൈസല്‍ ഖാനും തമ്മിൽ അത്ര നല്ല സ്വരചേർച്ചയിൽ അല്ലെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

Aamir Khan and his family respond to the allegations

Next TV

Related Stories
ഒന്നിലധികം ഭൂഖണ്ഡങ്ങളിലായി, ആറ് മാസത്തെ ചിത്രീകരണം; 2026 ൽ നോളൻ്റെ 'ഒഡീസി' തിയേറ്ററുകളിലേക്ക്

Aug 9, 2025 01:04 PM

ഒന്നിലധികം ഭൂഖണ്ഡങ്ങളിലായി, ആറ് മാസത്തെ ചിത്രീകരണം; 2026 ൽ നോളൻ്റെ 'ഒഡീസി' തിയേറ്ററുകളിലേക്ക്

ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളൻ്റെ ഏറ്റവും പുതിയ ചിത്രമാണ്...

Read More >>
എഐ വിവാദം; രാഞ്ജന സിനിമയുടെ ക്ലൈമാക്സ് മാറ്റിയതിൽ പ്രതിഷേധിച്ച് ധനുഷ്

Aug 4, 2025 02:02 PM

എഐ വിവാദം; രാഞ്ജന സിനിമയുടെ ക്ലൈമാക്സ് മാറ്റിയതിൽ പ്രതിഷേധിച്ച് ധനുഷ്

രാഞ്ജന സിനിമയുടെ ക്ലൈമാക്സ് മാറ്റിയതിൽ പ്രതിഷേധിച്ച്...

Read More >>
അയാൾക്കും ഒരു ഭാര്യയുണ്ടാവില്ലേ; ഒരു മാന്യത കാണിച്ചുകൂടെ, ഇന്‍റിമേറ്റ് രംഗത്തിനിടയിലെ പ്രശ്നങ്ങൾ തുറന്നുപറഞ്ഞ് വിദ്യാ ബാലന്‍

Jul 25, 2025 01:45 PM

അയാൾക്കും ഒരു ഭാര്യയുണ്ടാവില്ലേ; ഒരു മാന്യത കാണിച്ചുകൂടെ, ഇന്‍റിമേറ്റ് രംഗത്തിനിടയിലെ പ്രശ്നങ്ങൾ തുറന്നുപറഞ്ഞ് വിദ്യാ ബാലന്‍

ഇന്റിമേറ്റ് രം​ഗം ചിത്രീകരിക്കുന്നതിനിടെ തനിക്കുണ്ടായൊരു ദുരനുഭവത്തെ പറ്റി വെളിപ്പെടുത്തി വിദ്യാ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall