(moviemax.in) ഹേയ് ഗൂഗിൾ.....! ഹേയ് സിരി.....! എന്നെല്ലാം വിളിക്കുമ്പോൾ എപ്പോഴെങ്കിലും ഓർക്കാറുണ്ടോ ഇത് ദിനം പ്രതി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന്. വളർന്നു കൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകത്തേക്ക് എഐ യുടെ കഥയെ ആസ്പദമാക്കി പുതിയൊരു സിനിമ ഒരുങ്ങുകയാണ്.
ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാന്റെ വിവാദമായ പിരിച്ചുവിടലും തുടർന്നുള്ള പുനർനിയമനവും സംബന്ധിച്ച യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബോർഡ് റൂമിലെ ചലനാത്മകത, മത്സരങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകത്തിലെ ധാർമ്മിക പിരിമുറുക്കങ്ങൾ എന്നിവയാണ് പ്രധാനമായും സിനിമയിൽ പറയുന്നത്. ഒരു ഹാസ്യ നാടകമായാണ് സിനിമ നിർമിക്കുന്നത്. 2023 നവംബർ 17-ന് പിരിച്ചുവിട്ട സാം ആൾട്ട്മാനെ ജീവനക്കാരുടെയും നിക്ഷേപകരുടെയും സമ്മർദ്ദത്തെത്തുടർന്ന് നവംബർ 22-ന് പുനർനിയമിച്ചു.
സൈമൺ റിച്ച് തിരക്കഥയെഴുതി ലുക്കാ ഗ്വാഡാഗ്നിനോയോയുടെ സംവിധാനത്തിൽ ചിത്രീകരിക്കുന്ന സിനിമയാണ് 'ആർട്ടിഫിഷ്യൽ'. ഓപ്പൺ എഐ യുടെ കഥ ആസ്പദമാക്കി ചിത്രീകരിക്കുന്ന ഈ സിനിമയിൽ ദി അമേസിങ് സ്‌പൈഡർമാൻ, വി ലിവ് ഇൻ ടൈം, റെഡ് റൈഡിങ് തുടങ്ങിയ ചിത്രങ്ങളിലെ നായകനായ ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡാണ് സാം ആൾട്ട്മാന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മുൻ സിഇഒ മിറ മുരാതി ആയി മോണിക്ക ബാർബറോയും ഓപ്പൺ എഐയുടെ സഹസ്ഥാപകയായ ഇല്യ സട്‌സ്‌കെവറായി യുറ ബോറിസോവുമാണ്. ഐക്ക് ബാരിൻഹോൾട്ട്സ് എലോൺ മസ്‌കിന്റെ വേഷം ചെയ്യുമെന്ന് അഭ്യൂഹമുണ്ട്. കൂപ്പർ ഹോഫ്മാൻ, കൂപ്പർ കോച്ച്, ജേസൺ ഷ്വാർട്‌സ്മാൻ എന്നിവരും അഭിനേതാക്കളുടെ ഭാഗമാണ്. ചിത്രം റിലീസ് ചെയ്യുന്നത് എപ്പോഴെന്ന് ഔദ്യോഗികമായി തീരുമാനിച്ചില്ലെങ്കിലും 2026 ൽ പ്രതീക്ഷിക്കാം.
Artificial is an upcoming biographical comedy-drama directed and co-produced by Luca Guadagnino screenplay is written by Simon Rich