അയ്യേ കൂയ് .... 'കൂലി' യെ ഭയന്ന് 'ഹരി ഹര വീര മല്ലു' ഒടിടി റിലീസ് മാറ്റിവെച്ചു

അയ്യേ കൂയ് .... 'കൂലി' യെ ഭയന്ന് 'ഹരി ഹര വീര മല്ലു'  ഒടിടി റിലീസ് മാറ്റിവെച്ചു
Aug 11, 2025 11:53 AM | By Fidha Parvin

(moviemax.in) പവൻ കല്യാണ്‍ നായകനാവുന്ന 'ഹരി ഹര വീര മല്ലു' ചിത്രം രജനികാന്തിന്റെ 'കൂലി' ചിത്രത്തെ ഭയന്ന് ഒടിടി റിലീസ് മാറ്റിവെച്ചു . ആമസോണ്‍ പ്രൈം വീഡിയോണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയത്. ചിത്രം ഓഗസ്റ്റ് 15ന് ഒടിടിയില്‍ സ്‍ട്രീം ചെയ്യുമെന്ന് നേരത്തെ അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രജനികാന്തിന്റെ കൂലി 14ന് തിയറ്ററുകളില്‍ എത്തുന്നതിനാല്‍ ഹരി ഹര വീര മല്ലുവിന്റെ ഒടിടി റിലീസ് ഓഗസ്റ്റ് 21നോ 28നോ ആകും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

നിധി അഗര്‍വാളാണ് നായികയായി എത്തിയിരിക്കുന്നത്. കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്‍യുമാണ് സിനിമയുടെ സംവിധാനം നിർവഹിച്ചത് . ജ്ഞാന ശേഖര്‍ വി എ ചിത്രത്തിന്റെ ഛായാഗ്രാഹണം ചെയ്തത്. നിക്ക് പവല്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി. എ ദയകര്‍ റാവുവാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എം എം കീരവാണിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും ഹരി ഹര വീര മല്ലുവില്‍ ഉണ്ട്.

'ഭീംല നായക്' ആയിരുന്നു മുമ്പ് താരത്തിന്റെതായി പ്രദര്‍ശനത്തിനെത്തിയത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായിരുന്നു 'ഭീംല നായക്'. പവന്‍ കല്ല്യാണ്‍ ബിജു മേനോന്‍റെ 'അയ്യപ്പന്‍ നായര്‍' എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുമ്പോള്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെയാണ് റാണ ദഗുബാട്ടിയാണ് അവതരിപ്പിച്ചത്. നിത്യ മേനോൻ ആണ് ചിത്രത്തില്‍ പവൻ കല്യാണിന്റെ നായികയായി എത്തിയത്. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത 'അയ്യപ്പനും കോശി'യുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം.

Pawan Kalyan's film 'Hari Hara Veera Mallu' OTT release postponed

Next TV

Related Stories
'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ;  ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

Dec 4, 2025 04:10 PM

'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ; ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

വൈറലായി നടി പ്രിയ പി വാരിയർ ,'കമ്മിറ്റ്' ഗാനത്തിന് രണ്ട് മില്യൺ വ്യൂവേഴ്സ്...

Read More >>
Top Stories