വാർ ടൂവിനുള്ളിൽ ഒതുങ്ങി പോകുമോ കൂലി; വരുന്നു ബോളിവുഡിലും സൗത്തിന്ത്യയിലും വമ്പൻ ഹിറ്റുകൾ

വാർ ടൂവിനുള്ളിൽ ഒതുങ്ങി പോകുമോ കൂലി; വരുന്നു ബോളിവുഡിലും സൗത്തിന്ത്യയിലും വമ്പൻ ഹിറ്റുകൾ
Aug 7, 2025 01:49 PM | By Sreelakshmi A.V

(moviemax.in) 2025 ലെ വമ്പൻ ഹിറ്റുകളായേക്കാവുന്ന രണ്ട് സിനിമകൾ ഓഗസ്റ്റ് 14 ന് റിലീസിനൊരുങ്ങുന്നു. ഒന്ന് ബോളിവുഡിൽ 2019 ൽ പുറത്തിറങ്ങിയ വാർ എന്ന സിനിമയുടെ രണ്ടാം ഭാഗം വാർ 2. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായാണ് ഈ സിനിമ ഒരുങ്ങുന്നത്. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹൃതിക് റോഷനും ജൂനിയർ എൻ.ടി.ആറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രണ്ടാമത്തേത് 2025-ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു തമിഴ് ആക്ഷൻ ത്രില്ലർ സിനിമയായ കൂലി, സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണിത്. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മിക്ക ഭാഷകളിലേയും താരങ്ങൾ സിനിമയിൽ അണിനിരക്കുന്നു എന്നതാണ്.

മലയാളത്തിൽ നിന്നും സൗബിൻ ഷാഹിർ, കന്നഡയിൽ നിന്നും ഉബേന്ദ്ര, തെലുഗിൽ നിന്നും നാഗാർജുന, ഹിന്ദിയിൽ നിന്നും ആമിർ ഖാൻ തുടങ്ങിയ താരനിര തന്നെ അണിനിരക്കുന്നു. ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണെന്നും അല്ല എന്നും പറയപ്പെടുന്നു. സിനിമയുടെ അമിതമായ വയലൻസ് രംഗങ്ങൾ കാരണം സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

'വാർ 2' എന്ന ചിത്രത്തിനൊപ്പം ഒരേ ദിവസമാണ് 'കൂലി' റിലീസ് ചെയ്യുന്നത്. അതിനാൽ തന്നെ ബോക്സ് ഓഫീസ് ക്ലാഷിന് വഴിയൊരുക്കുമോ എന്നും സിനിമപ്രേക്ഷകർ ആശങ്കപ്പെടുന്നു.

War 2, Coolie, release on August 14th lead to a box office clash

Next TV

Related Stories
കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

Dec 19, 2025 12:03 PM

കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

പ്രദീപ് രംഗനാഥൻ, പൊറോട്ടയും ബീഫും കഴിക്കണം , സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ...

Read More >>
Top Stories










News Roundup