(moviemax.in) മലയാളികളുടെ മനസിലും തെന്നിന്ത്യക്കാരുടെ മനസിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന ഒരു താരമായ ദുൽഖർ സൽമാന്റെ 41മാത് ചിത്രം പ്രഖ്യാപിച്ചു. സീതാരാമം, ലക്കി ഭാസ്‌ക്കർ തുടങ്ങിയ തെലുഗു ചിത്രങ്ങൾക്ക് ശേഷം 'ഡിക്യൂ 41' എന്നറിയപ്പെടുന്ന ചിത്രത്തിന്റെ പൂജയോടെ ഹൈദരാബാദിൽ തുടക്കമായി. തെന്നിന്ത്യൻ നാച്ചുറൽ ആക്ടർ ആയ നാനിയാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്.
എസ് എൽ വി സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം രവി നെലകുടിതിയാണ് സംവിധാനം ചെയ്യുന്നത്. എസ് എൽ വി സ്റ്റുഡിയോയുടെ പത്താമത്തെ ചിത്രം കൂടിയാണിത്. നാനി, ദുൽഖർ സൽമാനെ 'ഒരു പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ' എന്ന് വിശേഷിപ്പിച്ചു മണിരത്നത്തിന്റെ ചിത്രം ഒകെ ബംഗാരത്തിൽ നാനി ദുൽഖറിനു വേണ്ടി ഡബ് ചെയ്‌തത് ശ്രദ്ധേയമാണ്.
തെന്നിന്ത്യൻ സിനിമ രംഗത്ത് മഹാനടി, സീതാരാമം, ലക്കി ഭാസ്‌ക്കർ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മികച്ച തരത്തിലുള്ള ആരാധകസമ്പത്ത് സൃഷ്ട്ടിക്കാൻ ദുൽഖറിന് കഴിഞ്ഞിട്ടുണ്ട്. മണിരത്നത്തിന്റെ തമിഴ് സിനിമയായ ഓകെ കാതൽ കൺമണിയുടെ തെലുഗ് ഡബ്ബിങ്ങായ ഒകെ ബംഗാരം എന്ന ചിത്രവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
DQ 41 Dulquer Salmaan 41st film announced