പ്രശസ്ത തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്ന് വൈകിട്ടാണ് അന്ത്യം. രോഗബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം ഫ്രണ്ട്സ്, തെനാലി, വസൂൽരാജ എംബിബിഎസ്, റെഡ് തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
മലയാളത്തിൽ സെല്ലുലോയിയ്ഡ്, ഭ്രമരം എന്നീ സിനിമകളിൽ അഭിനയിച്ചു. എസ് കൃഷ്ണമൂർത്തി എന്നാണ് യഥാർത്ഥ പേര്. ഹിന്ദിയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.
Tamil actor Madan Bob passes away