( moviemax.in ) ബിഗ്ബോസ് സീസൺ 5 കണ്ടവരാരും മറക്കാനിടയില്ലാത്ത മൽസരാർത്ഥിയാണ് അനിയൻ മിഥുനും മിഥുന്റെ പട്ടാള പ്രണയകഥയും. ജീവിതകഥ പറയുന്ന ടാസ്‌കില്‍ മിഥുന്‍ തന്‍റെ ഭാവനയില്‍ കെട്ടിച്ചമിച്ച ഒരു പ്രണയകഥയാണ് പറയുകയും അത് വലിയ വിവാദമാകുകയും ചെയ്തിരുന്നു.
കശ്മീരില്‍ ഇന്ത്യന്‍ ആര്‍മി വിഭാഗത്തിലെ പാരാ കമാൻഡോ ആയ സനയെന്ന ഓഫീസറെ പരിചപ്പെട്ടെന്നും അവള്‍ പഞ്ചാബി ആയിരുന്നെന്നും തുടര്‍ന്ന് അവൾ പ്രൊപ്പോസ് ചെയ്‌തെന്നും സ്വന്തം ഇഷ്ടം തുറന്നു പറയുന്നതിന് മുൻപ് ആ ഓഫീസർ ഒരു യുദ്ധത്തിൽ നെറ്റിയിൽ വെടിയേറ്റു മരിച്ചു എന്നുമാണ് അനിയൻ മിഥുൻ പറഞ്ഞത്.
ഇതിനിടെ, സനയുടെ മുറിയിൽ നിരത്തിവെച്ചിരുന്ന പട്ടാള തോക്കുകളെല്ലാം താൻ കണ്ടിരുന്നു എന്നും മിഥുൻ പറഞ്ഞിരുന്നു. മിഥുനെതിരെ മേജര്‍ രവി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയും ഷോ അവതാരകനായ മോഹന്‍ലാല്‍ മിഥുനെ ശകാരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്ത്യന്‍ സേനയെ അനാദരിച്ചതിന് മിഥുന്‍ സൈന്യത്തോട് ക്ഷമാപണവും നടത്തിയിരുന്നു.
ഇപ്പോളിതാ അനിയൻ മിഥുൻ പറഞ്ഞ ആ പട്ടാള പ്രണയകഥയുടെ എഐ വേർഷനും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്‍റുകളുമായി എത്തിയിരിക്കുന്നത്. മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളായ അഖില്‍ മാരാര്‍, സെറീന, വിഷ്‌ണു ജോഷി തുടങ്ങിയവരും വീഡിയോയ്ക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്.
"എല്ലാം ഇന്നലെ കഴിഞ്ഞ പോലെ", എന്നായിരുന്നു ബിഗ്ബോസിൽ അനിയൻ മിഥുന്റെ സഹമൽസരാർത്ഥി ആയിരുന്ന വിഷ്‌ണു ജോഷിയുടെ കമന്‍റ്. "എന്‍റെ മിഥുന്‍ ചേട്ടനെ എല്ലാവരും കൂടീ...", എന്ന് സെറീന കുറിച്ചപ്പോൾ, "കൊന്നു കൊന്നു... അനിയനെ എഐ കൊന്നു...നിന്നെ ഒന്നും വെറുതെ വിടില്ലെടാ ദുഷ്‌ടാ", എന്നാണ് അഖില്‍ മാരാർ കമന്റ് ചെയ്തത്.
aniyanmidhun fakestory biggboss house become ai video