ഞങ്ങളുടെ ക്രഷ് ഇങ്ങനെയല്ല...! പ്രണയ നായികയിൽ നിന്ന് ടെറർ ആകാൻ രശ്മിക; 'മൈസ'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഞങ്ങളുടെ ക്രഷ് ഇങ്ങനെയല്ല...! പ്രണയ നായികയിൽ നിന്ന് ടെറർ ആകാൻ രശ്മിക; 'മൈസ'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്
Jun 27, 2025 06:44 PM | By Athira V

( moviemax.in ) രശ്‌മിക മന്ദാന നായികയാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന മൈസ എന്ന ചിത്രമാണ് രശ്മികയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ദുൽഖർ ആണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ മൈസ റിലീസ് ചെയ്യും. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ശ്രദ്ധനേടി കഴിഞ്ഞു.

'ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ' എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു സിനിമയുടെ പ്രഖ്യാപനം. രശ്മികയുടേതായി ഇതുവരെ പുറത്തിറങ്ങിയ സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമായ വേഷമാണ് ഈ സിനിമയിൽ. ടെറർ ഹൊറർ ലൂക്കിലുള്ള രശ്മികയുടെ കഥാപാത്രത്തിന് സോഷ്യൽ മീഡിയയിൽ ഇതിനകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. 'പുഷ്പ 2: ദി റൂൾ', 'ഛാവ', 'സികന്ദർ', 'കുബേര' തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. രശ്മികയുടേതായി ഒടുവിൽ തിയേറ്ററിൽ എത്തിയ കുബേര 100 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്.







title poster maisa starring rashmikamandanna

Next TV

Related Stories
പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയത് ട്രോളുകളും വിമര്‍ശനങ്ങളും -വിജയ് ദേവരകൊണ്ട

Jul 8, 2025 08:15 PM

പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയത് ട്രോളുകളും വിമര്‍ശനങ്ങളും -വിജയ് ദേവരകൊണ്ട

പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയ വിമർശനങ്ങളെക്കുറിച്ച് വിജയ് ദേവരകൊണ്ട...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall