ദാസേട്ടാ ഇത് കൂടിപ്പോയിട്ടോ... പൊട്ടിപ്പൊണ്ണെന്ന മട്ടിൽ ഒന്നാന്തരം ​ഗെയിമുകൾ കളിക്കാൻ അവൾക്കറിയാം; രേണുവിനെക്കുറിച്ച് ദാസേട്ടൻ കോഴിക്കോട്

ദാസേട്ടാ ഇത് കൂടിപ്പോയിട്ടോ... പൊട്ടിപ്പൊണ്ണെന്ന മട്ടിൽ ഒന്നാന്തരം ​ഗെയിമുകൾ കളിക്കാൻ അവൾക്കറിയാം; രേണുവിനെക്കുറിച്ച് ദാസേട്ടൻ കോഴിക്കോട്
Jun 23, 2025 02:23 PM | By Athira V

( moviemax.in ) രേണു സുധിയുമായി ബന്ധപ്പെട്ട് വരുന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ദാസേട്ടൻ കോഴിക്കോട്. രേണു സുധിയുമായി തെറ്റിപ്പിരിഞ്ഞു എന്ന വാർത്ത തെറ്റാണെന്നും രേണുവും താനും തമ്മിൽ പ്രശ്നങ്ങളിലെല്ലെന്നും ദാസേട്ടൻ പറയുന്നു. ഫെയിം സ്റ്റെപ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. രേണുവിന്റെ ഭർത്താവ് കൊല്ലം സുധിയുടെ ചരമ വാർഷിക ദിനത്തിൽ ആ വീ‌ട്ടിൽ പോയി അലിൻ ജോസ് പെരേര ഡാൻസ് ചെയ്തത് ശരിയായില്ലെന്നും ദാസേട്ടൻ കോഴിക്കോട് അഭിപ്രായപ്പെട്ടു.

ഒരിക്കൽ റോഡിൽ വെച്ച് രേണുവിനൊപ്പം ഡാൻസ് ചെയ്ത റീലിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. അത് സ്ക്രിപ്റ്റഡാണെന്ന് പലർക്കും മനസിലായില്ല. ആദ്യം ഷെയർ ചെയ്തപ്പോൾ സന്തോഷമായിരുന്നു. പിന്നെ എന്നെ ഇഷ്ടപ്പെടുന്നവർ ചോദിക്കാൻ തുടങ്ങി. ദാസേട്ടാ അത് കുറച്ച് കൂടിപ്പോയിട്ടോ എന്ന് പറഞ്ഞു.ദാസേട്ടനും രേണുവും റീൽസ് ചെയ്ത് റോഡ് ബ്ലോക്ക് ചെയ്തു എന്ന് തരത്തിൽ പ്രചരിച്ചു. ഒന്ന് രണ്ട് ഉദ്യോ​ഗസ്ഥർ എന്നെ വിളിച്ചിരുന്നു.

പത്രങ്ങളിൽ നിന്ന് വിളിച്ചു. കാര്യങ്ങൾ മനസിലായപ്പോൾ സെൻസേഷണൽ ന്യൂസാക്കി മാറ്റാനുള്ള താൽപര്യം അവർ കാണിച്ചില്ല. എംവിഡിയിൽ നിന്ന് അറിയുന്ന സുഹൃത്തുക്കൾ എന്നെ വിളിച്ചിരുന്നു. കാര്യങ്ങൾ അവർക്ക് മനസിലായി. ആൾക്കാർ തെറ്റിദ്ധരിക്കുമെന്ന് ഉറപ്പായിരുന്നെന്നും ദാസേട്ടൻ കോഴിക്കോട് പറയുന്നു.

രേണുവിനെ സോഷ്യൽ മീഡിയ, സിനിമാ രം​ഗത്തേക്ക് കൊണ്ട് വന്നത് താനാണെന്നും ഇദ്ദേഹം പറയുന്നുണ്ട്. ഞാനാണ് മൊബെെലിൽ വീഡിയോ എടുത്ത് നടന്ന രേണുവിനെ സിനിമാ ലെവലിൽ റീൽ വീഡിയോ ചെയ്യാൻ ക്ഷണിച്ചത്. ക്ഷണം അവർ സ്നേഹപൂർവം സ്വാ​ഗതം ചെയ്തു. അങ്ങനെയാണ് ചാന്തുപൊട്ടെന്ന വിവാദ​മായ റീൽ വന്നതെന്ന് ദാസേട്ടൻ കോഴിക്കോട് പറയുന്നത്.

കഴിഞ്ഞ ദിവസം ഈ വാദത്തിനെതിരെ എഴുത്തുകാരി ശാരദക്കുട്ടി സംസാരിച്ചിരുന്നു. രേണു സ്വന്തമായുണ്ടാക്കിയെടുത്ത പ്രശസ്തിയാണിതെന്ന് ശാരദക്കുട്ടി പറഞ്ഞു. ചാനലുകളിലെ കോമഡി പ്രോഗ്രാം ശ്രദ്ധിക്കാത്തതു കൊണ്ടാകും കൊല്ലം സുധിയെ എനിക്കറിയുമായിരുന്നില്ല. എന്നാൽ, അദ്ദേഹത്തിൻ്റെ മരണദിവസം മുതൽ രേണു സുധിയെ അറിയാം. പെർഫോമർ ആയ രേണു സുധിയുടെ ഭർത്താവ് എന്ന നിലയിലല്ലാതെ കൊല്ലം സുധിയെ ഒരു പെർഫാമറായി ഞാൻ കണ്ടിട്ടേയില്ല. പിന്നോട്ടോടിപ്പോയി കാണണമെന്നൊന്നും തോന്നിയിട്ടുമില്ല.

രേണുസുധിയുടെ വീഡിയോയും റീൽസും നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നമുക്കു കാണാതിരിക്കാൻ നിർവ്വാഹമില്ല എന്ന തരത്തിൽ തിക്കിത്തിരക്കി നമ്മളിലേക്ക് വരുന്നുമുണ്ട്. കൊല്ലം സുധിയും ദാസ് കോഴിക്കോടും എന്തായാലും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്. അല്ലാതെയാക്കാൻ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല. പൊട്ടിപ്പൊണ്ണെന്ന മട്ടിൽ ഒന്നാന്തരം ​ഗെയിമപകൾ കളിക്കാനറിയുന്ന രേണുസുധി ഇപ്പോൾ പറയുന്നതിലും മികച്ച വർത്തമാനം പറഞ്ഞുതുടങ്ങും ആളുകളിയും ആണുകളിയും മൂത്താൽ.

അവർക്കറിയാം ഹ്രസ്വകാലത്തേക്കാണെങ്കിൽ പോലും തൻ്റെ നിലം ഒരുക്കിയെടുക്കാൻ താൻ പെടുന്ന പാട്. കാലത്തിനൊത്ത കോലം കെട്ടാനും വേണം ഒരു സാമർഥ്യം. അതിനിടയിൽ, നമ്മുടെ ഇഷ്ടമോ ഇഷ്ടക്കേടോ വെറുപ്പോ രേണു സുധി കാര്യമാക്കുന്നില്ല. അവർ തൻ്റെ സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ്. അതിന് ചില്ലറ ധൈര്യമൊന്നും പോരാ, എന്നാണ് ശാരദക്കുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.






Dasettan Kozhikode responds rumors related Renu Sudhi

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup