സുധിച്ചേട്ടനെ കൊന്നത് എന്റെ അച്ഛൻ! രേണു നിയമക്കുരുക്കിൽ? മരിക്കുന്നെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും

സുധിച്ചേട്ടനെ കൊന്നത് എന്റെ അച്ഛൻ! രേണു നിയമക്കുരുക്കിൽ? മരിക്കുന്നെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും
Jun 21, 2025 03:04 PM | By Athira V

( moviemax.in ) കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽമീഡിയയിൽ ഏറ്റവും വൈറലായി നിൽക്കുന്ന വ്യക്തിയാണ് രേണു സുധി. ഭർത്താവിന്റെ മരണശേഷമാണ് രേണു ലൈം ലൈറ്റിലേക്ക് എത്തിയത്. അഭിനയം തന്നെയാണ് രേണുവും പ്രൊഫഷനായി സ്വീകരിച്ചിരിക്കുന്നത്. തുടക്കത്തിൽ ജനപിന്തുണയുണ്ടായിരുന്നുവെങ്കിലും ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിച്ച് തുടങ്ങിയതോടെയും ​ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യാൻ തുടങ്ങിയതോടെയും രേണുവിനെതിരെ വിമർശനം വന്ന് തുടങ്ങി.

മാത്രമല്ല സുധിയുമായുള്ള വിവാഹത്തിന് മുമ്പുള്ള രേണുവിന്റെ വ്യക്തി ജീവിതവും സോഷ്യൽമീഡിയയിൽ ചർച്ചയായി. ഇപ്പോഴിതാ തനിക്ക് എതിരെ വരുന്ന വിമർശനങ്ങൾ സഹിക്കാവുന്നതിന് അപ്പുറമായിയെന്നും ആത്മഹത്യ ചെയ്യാൻ ഭയമില്ലെന്നും പറയുകയാണ് രേണു. താൻ ആത്മഹത്യ ചെയ്യും മുമ്പ് മക്കൾക്ക് വിഷം നൽകുന്നുമെന്നുമാണ് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

വീഡിയോ വൈറലായതോടെ രേണുവിന് എതിരെ അഡ്വക്കേറ്റ് രം​ഗത്ത് എത്തി. ഭർത്താവിനെ താൻ കൊന്നുവെന്ന് വരെ ആരോപണങ്ങൾ വന്ന് തുടങ്ങിയതായും അഭിമുഖത്തിൽ രേണു പറയുന്നു. എന്റെ പപ്പ സുധി ചേട്ടനെ കൊന്നതാണെന്ന് വരെ പറയുന്നുണ്ട് ആളുകൾ. സുധി ചേട്ടൻ മരിക്കുന്നതിന്റെ തലേദിവസം അസുഖം കൂടി സീരിയലായി പപ്പ ആശുപത്രിയിലായിരുന്നു. മരിക്കാറായിരുന്നു. ഞാൻ സുധി ചേട്ടനെ കൊന്നതാണെന്നും ചിലർ പറയുന്നുണ്ട്. സുധി ചേട്ടന് അപകടം നടക്കുന്ന സമയത്ത് ഞാൻ ഉറങ്ങുകയായിരുന്നു. അറിഞ്ഞതുപോലുമില്ല ഇതൊന്നും. കൈപ്പമം​ഗലത്തുണ്ടായ വാഹനാപകടത്തിലാണ് സുധി ചേട്ടൻ മരിച്ചതെന്ന് എല്ലാവർക്കും അറിയാവുന്നതല്ലേ?. പിന്നെ എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത്?. ഞങ്ങൾ എല്ലാവരും കൂടി കൂട്ട ആത്മഹത്യ ചെയ്യണമെന്നാണോ ഇങ്ങനെ ഞങ്ങളെ കുറ്റപ്പെടുത്തുന്നവർ ആ​ഗ്രഹിക്കുന്നത്?


ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല. പക്ഷെ എനിക്ക് റിഥപ്പനും കിച്ചുവും മക്കളായുണ്ട്. അവർക്ക് അമ്മയെ കൂടി ഇല്ലാതാക്കണോ?. മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുത്തിട്ടെ ഞാൻ ചാവുകയുള്ളു. കാരണം ഞങ്ങൾ സഹിക്കാവുന്നതിന്റെ നെല്ലിപ്പലക കണ്ട് കഴിഞ്ഞു എന്നാണ് രേണു പറഞ്ഞത്. മക്കളേയും കൂട്ടി ആത്മഹത്യ ചെയ്യുമെന്ന രേണുവിന്റെ ഭീഷണി വൈറലാവുകയും ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.

തെറ്റ് ചെയ്യാത്ത കുട്ടികളെ കൂടി വിവാദത്തിലേക്ക് വലിച്ചിടുന്നത് രേണുവല്ലേ. മ്യൂസിക്ക് വീഡിയോകളിൽ അഭിനയിക്കുന്നതും ലക്കി ഡ്രോ തട്ടിപ്പിലുമെല്ലാം ചെന്ന് കയറിയത് രേണു സ്വയം തന്നെയല്ലേ എന്നിങ്ങനെ എല്ലാമാണ് വീഡിയോ വൈറലായതോടെ വന്ന കമന്റുകൾ. പരസ്യമായി ആത്മഹത്യ ഭീഷണി മുഴുക്കിയത് രേണുവിനെ നിയമകുരുക്കിൽ ചാടിച്ചേക്കുമെന്ന് അഭിഭാഷകൻ പറയുന്നു. രേണുവിന്റെ ഇളയമകൻ കുട്ടി മൈനറായതുകൊണ്ട് തന്നെ ബാലാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടേക്കും.

കുട്ടി മൈനറായതുകൊണ്ട് തന്നെ ബാലാവകാശ കമ്മീഷനിൽ ആളുകൾക്ക് വിഷയത്തിൽ കേസ് കൊടുക്കാൻ പറ്റും. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതിപ്പെട്ട് രേണുവിനും കുടുംബാം​ഗങ്ങൾക്കും കൗൺസിലിങ് കൊടുക്കാൻ വേണ്ടത് ചെയ്യാൻ പറ്റുമെന്നും അഭിഭാഷകൻ പറയുന്നു. ചാനൽ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളായതുകൊണ്ട് തന്നെ വീഡിയോ തെളിവാക്കി കൊണ്ടുപോയി ആർക്കും ഈ കാര്യത്തിൽ പരാതി നൽകാനും സാധിക്കും. സുധിയുടെ രണ്ടാം ഭാര്യയാണ് രേണു. ദാമ്പത്യം അഞ്ചാം വർഷത്തിൽ എത്തിയപ്പോഴാണ് സുധി അപ്രതീക്ഷിതമായി മരിച്ചത്. നടന്റെ വേർപാടോടെ സാമ്പത്തിക ബുദ്ധിമുട്ട് രേണുവിനേയും കുടുംബത്തേയും അലട്ടി. ഇതോടെയാണ് വരുമാന മാർ​ഗമായി അഭിനയം രേണു തെരഞ്ഞെടുത്തത്. സുധിയുമായുള്ള വിവാ​ഹത്തിൽ ഒരു മകനാണ് രേണുവിന് ഉള്ളത്.

നാല് വയസുകാരനായ മകൻ രേണുവിന്റെ വീഡിയോകളിൽ എല്ലാം നിറഞ്ഞ് നിൽക്കാറുണ്ട്. സുധിയുടെ അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പമാണ് മൂത്തമകൻ വിദ്യാർത്ഥിയായ രാഹുലിന്റെ താമസം. സുധിയുടെ മക്കളുടെ വിദ്യാഭ്യാസ ചിലവുകൾ ഫ്ലവേഴ്സ് ചാനലാണ് വഹിക്കുന്നത്.

Content Highlight: criticism against kollamsudhi wife renusudhi threatened commit suicide

Next TV

Related Stories
'സിസ്' എന്നാൽ സഹോദരിമാരല്ല! പുത്തൻ ബിസിനസ്സ് ബ്രാൻഡിന്റെ പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മൃദുലയും പാർവതിയും

Jun 5, 2026 05:27 PM

'സിസ്' എന്നാൽ സഹോദരിമാരല്ല! പുത്തൻ ബിസിനസ്സ് ബ്രാൻഡിന്റെ പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മൃദുലയും പാർവതിയും

'സിസ്' എന്നാൽ സഹോദരിമാരല്ല! പുത്തൻ ബിസിനസ്സ് ബ്രാൻഡിന്റെ പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മൃദുലയും...

Read More >>
'പൂക്കി ഊക്കി' മോഡിഫിക്കേഷൻ പ്രഖ്യാപനം നടക്കില്ലെന്ന് എന്നോട് ആദ്യം പറഞ്ഞത് ചെന്നിത്തല ആരോപണവുമായി അഖില്‍ മാരാര്‍

Jun 5, 2026 02:10 PM

'പൂക്കി ഊക്കി' മോഡിഫിക്കേഷൻ പ്രഖ്യാപനം നടക്കില്ലെന്ന് എന്നോട് ആദ്യം പറഞ്ഞത് ചെന്നിത്തല ആരോപണവുമായി അഖില്‍ മാരാര്‍

മോഡിഫിക്കേഷൻ പ്രഖ്യാപനം നടക്കില്ലെന്ന് എന്നോട് ആദ്യം പറഞ്ഞത് ചെന്നിത്തല ആരോപണവുമായി അഖില്‍ മാരാര്‍...

Read More >>
Top Stories










News Roundup