'ദൈവം എന്നെ രക്ഷിച്ചു, അവിടെ നിന്ന് ഓടിപ്പോകാൻ തോന്നും'; റാമോജി ഫിലിം സിറ്റി പ്രേതബാധയുള്ള സ്ഥലമെന്ന് കജോൾ

 'ദൈവം എന്നെ രക്ഷിച്ചു, അവിടെ നിന്ന് ഓടിപ്പോകാൻ തോന്നും'; റാമോജി ഫിലിം സിറ്റി പ്രേതബാധയുള്ള സ്ഥലമെന്ന് കജോൾ
Jun 19, 2025 11:38 PM | By Jain Rosviya

(moviemax.in)ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോയായ റാമോജി ഫിലിം സിറ്റിയെ പ്രേതബാധയുള്ള സ്ഥലമെന്ന് പറഞ്ഞ ബോളിവുഡ് നടി കജോളിന്‍റെ പ്രസ്താവന വിവാദത്തിലേക്ക്. നടിയുടെ പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകളിലേക്ക് നയിച്ചിരിക്കുകയാണ്. കജോളിന്റെ പുതിയ ഹൊറർ ചിത്രമായ 'മാ' എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കവെയാണ് കജോൾ ഇത്തരം അഭിപ്രായം കഴിഞ്ഞ ദിവസം പങ്കുവെച്ചത്.

'റാമോജി ഫിലിം സിറ്റിയിൽ ചിത്രീകരണത്തിനിടെ തനിക്ക് ഭയപ്പെടുത്തുന്ന വൈബുകൾ അനുഭവപ്പെട്ടു. ചില സ്ഥലങ്ങളിൽ ഷൂട്ടിംഗിനിടെ ഞാൻ ഭയന്നുപോയിട്ടുണ്ട്. റാമോജി ഫിലിം സിറ്റി അത്തരത്തിലൊരു സ്ഥലമാണ്. അവിടെനിന്ന് ഓടിപ്പോകാൻ തോന്നും" കജോൾ പറഞ്ഞു'. താൻ യഥാർത്ഥത്തിൽ ഒന്നും കണ്ടിട്ടില്ലെന്നും എന്നാൽ 'ദൈവം തന്നെ രക്ഷിച്ചു' എന്നും താരം വ്യക്തമാക്കി.

കജോളിന്റെ ഈ പരാമർശം സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനത്തിനും ട്രോളിനും ഇടയാക്കി. റെഡ്ഡിറ്റിലും എക്സ് പ്ലാറ്റ്‌ഫോമിലും നിരവധി ഉപയോക്താക്കൾ കജോളിനെ വിമർശിച്ചു. "സിനിമാ പ്രമോഷനുവേണ്ടി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്" എന്നാണ് പലരും അഭിപ്രായപ്പെട്ടത്. 

actress Kajol calls Ramoji Film City haunted place

Next TV

Related Stories
രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

Jul 8, 2025 11:06 AM

രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ...

Read More >>
'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

Jul 7, 2025 03:20 PM

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall