എന്നാലും അതെങ്ങനെ...! വിമാനയാത്രയ്ക്കിടെ ബാഗില്‍ മൂത്രമൊഴിച്ചു, ഒന്നും ചെയ്യാനില്ലെന്ന് എയര്‍ലൈന്‍, യുവതിയുടെ കുറിപ്പ് വൈറൽ

എന്നാലും അതെങ്ങനെ...! വിമാനയാത്രയ്ക്കിടെ ബാഗില്‍ മൂത്രമൊഴിച്ചു, ഒന്നും ചെയ്യാനില്ലെന്ന് എയര്‍ലൈന്‍, യുവതിയുടെ കുറിപ്പ് വൈറൽ
Jun 18, 2025 07:28 PM | By Athira V

( moviemax.in ) മൂത്രമൊഴിക്കാൻ വന്നാൽ എന്താല്ലേ ചെയ്യാ ... ഒരു പരിധിയിൽ കൂടുതൽ പിടിച്ച നീക്കാനും ആവില്ല. പക്ഷെ ഇത് കുറച്ച് കടന്ന് പോയില്ലേ ജൂൺ 9 -ാം തിയതി സിയാറ്റിലിൽ നിന്ന് ഡാളസിലേക്ക് പറന്ന ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തിൽ ഒരു സ്ത്രീയുടെ ബാക്ക് പാക്കില്‍ ആരോ മൂത്രമൊഴിച്ചു. എന്നാല്‍, അക്കാര്യത്തില്‍ തങ്ങൾക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് എയര്‍ലൈന്‍ പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് യുവതിയുടെ സഹോദരി റെഡ്ഡിറ്റില്‍ എഴുതി. പിന്നാലെ കുറിപ്പ് വൈറലായി.

"ഫ്രോണ്ടിയർ വിമാനത്തിൽ വെച്ച് എന്‍റെ സഹോദരിയുടെ ബാക്ക്പാക്ക് മൂത്രത്താൽ നനഞ്ഞിരുന്നു, യാത്രക്കാരിയെ നേരിടുകയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്ന് എയർലൈൻ പറയുന്നു. ഈ ബയോഹസാർഡിൽ അവൾ ശരിക്കും കുടുങ്ങിപ്പോയോ?" എന്ന് ചോദിച്ച് കൊണ്ടായിരുന്നു കുറിപ്പ് ആരംഭിച്ചത്. കുറിപ്പില്‍ യുവതി ബാക്ക്പാക്ക് തന്‍റെ മുന്നിലുള്ള സീറ്റിന് അടിയിലാണ് വച്ചിരുന്നതെന്ന് എഴുതി. വിമാന യാത്ര അവസാനിച്ചപ്പോൾ ബാക്ക്പാക്ക് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അത് നനഞ്ഞതായി വ്യക്തമായത്. ആദ്യം വെള്ളമോ സോഡയോ മറിഞ്ഞതാണെന്നാണ് കരുതിയത്. എന്നാല്‍ ബാക്ക് പാക്ക് കഴുകാന്‍ ബാത്ത്റൂമിലെത്തിയപ്പോൾ മൂത്രമൊഴിച്ചതാണെന്ന് വ്യക്തമായതായി യുവതി എഴുതി.

https://www.reddit.com/r/frontierairlines/comments/1l7hude/my_sisters_backpack_was_soaked_with_pee_on_her/?utm_source=share&utm_medium=web3x&utm_name=web3xcss&utm_term=1&utm_content=share_button

99 ശതമാനവും മുന്നിലെ യാത്രക്കാരന്‍ ബാക്ക്പാക്കില്‍ മൂത്രമെഴിച്ചതായി ഉറപ്പുണ്ട്. സീറ്റില്‍ മൂത്രമൊഴിച്ചപ്പോൾ. അത് താഴെയുള്ള ബാക്ക്പാക്കിലേക്ക് ചോര്‍ന്നുവെന്നും കുറിപ്പില്‍ പറയുന്നു. വിമാനമിറങ്ങിയതിന് പിന്നാലെ യുവതി പരാതി പറഞ്ഞെങ്കിലും വിമാനത്താവള ജീവനക്കാർ ചെവിക്കൊള്ളാന്‍ തയ്യാറായില്ല. അവിടെ നിന്നും സൂപ്പര്‍വൈസറുടെ അടുത്തെത്തി. അപ്പോഴൊക്കെ ബാക്ക്പാക്ക് വൃത്തിയാക്കാന്‍ ഉപയോഗിച്ച മൂത്രം നനഞ്ഞ പേപ്പര്‍ ടവ്വലുകളും യുവതിയുടെ കൈയിലുണ്ടായിരുന്നതായി കുറിപ്പില്‍ പറയുന്നു. ജനറൽ മാനേജരെ കണ്ടെങ്കിലും യാത്രക്കാരനുമായി നേരിട്ട് ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് യുവതിക്ക് ലഭിച്ച അറിയിപ്പ്.

ഈ പ്രശ്നത്തില്‍ എന്തെങ്കിലും സഹായം ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിയുമോയെന്ന് യുവതിയുടെ സഹോദരി കുറിപ്പില്‍ ചോദിച്ചു. മിക്കയാളുകളും ഇക്കാര്യത്തില്‍ ഒരു സഹായം ലഭിക്കാനുള്ള സാധ്യതയില്ലെന്ന് മറുപടി നല്‍കി. യാത്രക്കാരിലൊരാൾ ബാഗില്‍ മൂത്രമൊഴിച്ചതിന് ഫ്രോണ്ടിയർ എങ്ങനെ കുറ്റക്കാരനാകുമെന്ന് ഒരു വായനക്കാരന്‍ ചോദിച്ചു. കാര്യേജ് കരാറിൽ അത്തരം കാര്യങ്ങൾ വ്യക്തമായി പറയുന്നില്ലെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടി.

complaint co-passenger urinated bag during flight airline react nothing

Next TV

Related Stories
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall