ദിലീപേട്ടൻ വന്ന എപ്പിസോഡ്, അവസാനം സോറി വരെ പറഞ്ഞു, ധ്യാൻ വന്നപ്പോഴും അതുതന്നെ; ഷോ അവസാനിപ്പിച്ചത് അപ്പോഴാണ്! അനൂപ്

ദിലീപേട്ടൻ വന്ന എപ്പിസോഡ്, അവസാനം സോറി വരെ പറഞ്ഞു, ധ്യാൻ വന്നപ്പോഴും അതുതന്നെ; ഷോ അവസാനിപ്പിച്ചത് അപ്പോഴാണ്! അനൂപ്
Jun 17, 2025 08:08 PM | By Athira V

മിനിസ്ക്രീനിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുണ്ടായിരുന്ന ചാനൽ ഷോയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ സുപ്രധാന പരിപാടികളിലൊന്നായിരുന്ന സ്റ്റാര്‍ മാജിക്ക്. സീരിയൽ, സിനിമ, കോമഡി ഷോഎന്നിവിടങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതരായി മാറിയ ഒരുപിടി താരങ്ങളായിരുന്നു ഈ ഷോയില്‍ അണിനിരന്നിരുന്നത്. രസകരമായ ഗെയിമുകൾ, സ്കിറ്റുകൾ, സെലിബ്രിറ്റ ​ഗസ്റ്റുകൾ എന്നിവയെല്ലാമായിരുന്നു ഷോയുടെ പ്രധാന ആകർഷണം.

കഴിഞ്ഞ വ​ർഷമാണ് ഷോ അവസാനിപ്പിച്ചത്. ഷോ ഡയറക്ടറായ അനൂപ് ജോൺ ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പ്രേക്ഷകർക്ക് അറിയാത്ത പിന്നാമ്പുറ കഥകൾ പങ്കുവെയ്ക്കുന്നു. ​ഗസ്റ്റുകളായി താരങ്ങളെ കൊണ്ടുവരുമ്പോഴുള്ള കടമ്പകളെ കുറിച്ചുമെല്ലാം അനൂപ് മനസ് തുറന്നു. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളും സ്റ്റാർ മാജിക്കിൽ ​ഗസ്റ്റായി എത്തിയിട്ടുണ്ട്.

അതിൽ ഏറ്റവും കൂടുതൽ റേറ്റിങ് കിട്ടിയ എപ്പിസോഡ് ദിലീപ് ​ഗസ്റ്റായി വന്ന എപ്പിസോഡിനാണെന്നും അനൂപ് പറയുന്നു. ഗസ്റ്റായിട്ട് വരുന്ന സെലിബ്രിറ്റികൾ ഡിമാന്റുകൾ വെക്കാറുണ്ട്. ചിലർ സ്റ്റാർ മാജിക്കിലെ താരങ്ങളുമായി ജെല്ലാവില്ല. നമ്മൾ പറഞ്ഞ് കഴിയുമ്പോഴാണ് അവരുമായി ഇടപഴകാൻ ​ഗസ്റ്റുകൾ തയ്യാറാവുന്നത്. ഇങ്ങനെ ഇരുന്നാൽ നിങ്ങൾക്ക് ജാഡയാണെന്ന് ആളുകൾ കരുതുമെന്ന് ഞങ്ങൾ പറയും. അതോടെ അവരും മാറി തുടങ്ങും.

ഇടപഴകാൻ തയ്യാറാവാത്തവർക്ക് പക്ഷെ സ്റ്റാർ മാജിക്കിലൂടെയുള്ള എക്സ്പോഷറും വേണം. പുതിയതായി സിനിമ ചെയ്തവരും ഒരു ​ഗ്യാപ്പിനുശേഷംഅഭിനയത്തിലേക്ക് വരുന്നവരുമെല്ലാം ഞങ്ങളെ ഇങ്ങോട്ട് സമീപിച്ച് ​ഗസ്റ്റായി വരാൻ താൽപര്യം പ്രകടിപ്പിക്കും. പക്ഷെ വന്ന് കഴിയുമ്പോഴുള്ള അവരുടെ ഡിമാന്റുകൾ കേൾക്കുമ്പോൾ മനസിലാകും ഇത് നമ്മുടെ ഷോയിൽ വർക്കാവുന്ന കാര്യങ്ങളല്ലെന്ന്. ​

ഗസ്റ്റില്ലാത്ത എപ്പിസോഡുകൾ വരെ സ്റ്റാർ മാജിക്കിൽ വർക്കൗട്ടായിട്ടുണ്ട്. മേനക ചേച്ചിയാണ് അവസാനം വന്ന ​ഗസ്റ്റ്. ഗസ്റ്റായി വരാൻ ആദ്യം ഞാൻ ചേച്ചിയെ വിളിച്ചപ്പോൾ ഏത് ഷോ?, എന്ത് ഷോ?, അതിൽ വന്ന് ഞാൻ എന്ത് ചെയ്യാനാണ്?. എനിക്ക് അതിൽ വന്ന് ഒന്നും ചെയ്യാനില്ല. നിങ്ങൾ പിന്നെ വിളിക്കൂ എന്നൊക്കെ പറഞ്ഞു. ചേച്ചി ​ഗസ്റ്റായി വരുന്നതിന് ആറ് മാസം മുമ്പാണ് ഇങ്ങനൊരു സംസാരമുണ്ടായത്.

ആദ്യത്തെ ശ്രമം പാഴായി. സുരേഷേട്ടൻ‍ ഞങ്ങളുടെ സാറിനെ വിളിച്ചും വരാൻ പറ്റില്ലെന്ന് പറഞ്ഞിരുന്നു. അത് കഴിഞ്ഞ് കുറേക്കാലം കഴിഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും മേനക ചേച്ചിയെ കോൺടാക്ട് ചെയ്തു. ഈ ഷോ എന്ത് ഷോയാണ്?. ഞാൻ എന്ത് ചെയ്യാനാണ്? എന്നൊക്കെയാണ് പറഞ്ഞത്. അവസാനം ക്ഷണം സ്വീകരിച്ച് ചേച്ചി വന്നു. പരിപാടി വല്ലാതെ ഇഷ്ടപ്പെട്ടു.

ചേച്ചി അവിടെ നിന്ന് ഇറങ്ങാത്ത അവസ്ഥയായി. ചേച്ചി സ്റ്റാർ മാജിക്ക് താരങ്ങളുമായി ജെല്ലായി അവർക്കൊപ്പം തന്നെയായി. എന്നോട് സോറിയൊക്കെ പറഞ്ഞു. ഇങ്ങനെയാണെന്ന് പ്രതീക്ഷിച്ചില്ല എന്നൊക്കെ പറഞ്ഞു. ചേച്ചി വന്നാൽ ഭയങ്കര വൈബാണ്. അതുപോലെ ചില ​ഗസ്റ്റുകൾ നമ്മൾ പറയുന്നതൊന്നും ചെയ്യാൻ തയ്യാറാവില്ല.

പറഞ്ഞ് മനസിലാക്കുമ്പോൾ ചെയ്യും. ആളുകളുടെ കമന്റ്സ് ഞാൻ വായിക്കാറുണ്ട്. സ്റ്റാർ മാജിക്കിനെ കുറിച്ചുള്ള അവരുടെ സജഷൻസും എടുക്കാറുണ്ടായിരുന്നു. ചില ​ഗസ്റ്റുകൾ കാരണം സ്റ്റാർ മാജിക്ക് ക്രൂ മുഴുവൻ ഷൂട്ട് തുടങ്ങാൻ കഴിയാതെ കാത്തിരുന്നിട്ടുണ്ട്. അവരാരും വലിയ സെലിബ്രിറ്റികളല്ല. കുഞ്ചാക്കോ ബോബൻ ​ഗസ്റ്റായി വന്ന എപ്പിസോഡിൽ അദ്ദേഹമാണ് ഷൂട്ടിന് തയ്യാറായി ആദ്യം എത്തിയയാൾ. ദിലീപേട്ടൻ ​ഗസ്റ്റായി വന്ന എപ്പിസോഡാണ് ഏറ്റവും കൂടുതൽ റേറ്റിങ് നേടി തന്നത്.

കമ്പിനിക്കുള്ളിൽ പോലും പലരും ദിലീപേട്ടന്റെ എപ്പിസോ‍ഡിനോട് താൽപര്യമില്ലാത്തവരായിരുന്നു. ഇതായിരിക്കും ടിആർപി ഏറ്റവും കുറവ് കിട്ടാൻ പോകുന്ന എപ്പിസോഡ് എന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷെ അപ്പോഴും ക്ലിക്കാകുമെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. അതുപോലെ സംഭവിച്ചു. ധ്യാൻ വന്ന എപ്പിസോഡുകളും വർക്കായിയെന്നും അനൂപ് പറയുന്നു.

starmagic show director anoopjohn openup about shocking experiences artists

Next TV

Related Stories
 'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

Sep 12, 2025 11:26 PM

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി...

Read More >>
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall