ജാൻമണിയുമായി പിരിഞ്ഞു, കാരണം താരത്തിന്റെ പുതിയ റീൽ പാട്നറോ? തുറന്ന് പറഞ്ഞ് അഭിഷേക്

ജാൻമണിയുമായി പിരിഞ്ഞു, കാരണം താരത്തിന്റെ പുതിയ റീൽ പാട്നറോ? തുറന്ന് പറഞ്ഞ് അഭിഷേക്
Jun 5, 2025 02:41 PM | By Athira V

(moviemx.in) ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥികളായിരുന്നു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസും അഭിഷേക് ജയദീപും. എഞ്ചിനീയറായ അഭിഷേക് സീസൺ സിക്സിലെ ആറ് വൈൽഡ് കാർഡ് എൻട്രികളിൽ ഒന്നായിരുന്നു. ട്രാൻസ്ജെന്റേഴ്സ് കമ്യൂണിറ്റിയെ പ്രതിനി​ധീകരിച്ചാണ് ജാൻമണി എത്തിയത്. ജാൻമണി ഒന്നാം ദിവസം മുതൽ ഹൗസിലുണ്ടായിരുന്നു. താൻ സ്വർ​ഗാനുരാ​ഗിയാണെന്ന് അഭിഷേക് വെളിപ്പെടുത്തിയതും ബി​ഗ് ബോസിൽ വെച്ചാണ്.

അതിന് മുമ്പ് മാതാപിതാക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമെ ഇക്കാര്യം അറിയുമായിരുന്നുള്ളു. അസം സ്വദേശിനിയായ ജാൻമണി അഭിഷേകുമായി വളരെ വേ​ഗത്തിലാണ് സൗഹൃദത്തിലായത്. ഷോയ്ക്കുശേഷവും ഇരുവരും സൗഹ‍ൃദം തുടർന്ന് കൊണ്ടുപോയിരുന്നു.

ഒരു സമയത്ത് ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകുമെന്നും വരെ പ്രചരിച്ചിരുന്നു. അതിന് കാരണം താരങ്ങൾ ചെയ്ത കപ്പിൾ, റൊമാന്റിക്ക് റീലുകളായിരുന്നു. ഇരുവരും ഒരുമിച്ചാണ് പ്രമോഷൻ വീഡിയോകളും ഉദ്​ഘാടനങ്ങളിലും ഫാഷൻ ഷോകളിലും വരെ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ഒരുമിച്ചുള്ള റീലുകളോ ഫോട്ടോകളോ ഒന്നും പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നില്ല.


അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ആരാധകരിൽ നിന്നും ഉയർന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് അഭിഷേക്. ജാൻമണിയുമായുള്ള സൗഹൃ​ദം അവസാനിച്ചെന്ന് അഭിഷേക് ജയദീപ് പുതിയ വീഡിയോയിൽ പറഞ്ഞു. എന്താണ് ജാൻമണിയുമായി വീഡിയോ ചെയ്യാത്തതെന്ന് പലരും എന്നോട് മെസേജ് ചെയ്ത് ചോദിക്കാറുണ്ട്.

അത്തരത്തിൽ വന്ന എല്ലാ മെസേജുകൾക്കുള്ള മറുപടിയാണ് ഈ വീഡിയോയിൽ പറയാൻ പോകുന്നത്. എന്തുകൊണ്ട് ജാൻമണിയുമായി സഹകരിക്കുന്നില്ലെന്ന് ചോദിച്ചാൽ കാരണം എനിക്കും അറിയില്ല. പെട്ടന്ന് ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളായി. അതിനുള്ള കാരണം വ്യക്തമായി എന്താണെന്ന് എനിക്കും അറിയില്ല. ഇതിനിടയിൽ ആരെങ്കിലും തമ്മിൽ സംസാരമുണ്ടായിട്ടുണ്ടോയെന്ന് ചോദിച്ചാലും എനിക്ക് അറിയില്ല.

എന്തായാലും ഇപ്പോൾ അവരെ ഞാനും അവർ എന്നേയും സോഷ്യൽമീഡിയയിൽ ഫോളോ ചെയ്യുന്നില്ല. ബാക്കി എന്താണ് കാരണമെന്നത് അവർ തന്നെ പറയട്ടെ. ഞാൻ അങ്ങോട്ട് ചോദിക്കാൻ പോകുന്നില്ല. എന്താണെങ്കിലും ഇത് അവരുടെ താൽപര്യമാണ്. അതുകൊണ്ട് എന്നോട് ഇനി സംസാരിക്കണോ വേണ്ടയോ എന്നത് അവർ തീരുമാനിക്കട്ടെ എന്നാണ് അഭിഷേക് പറഞ്ഞത്.

അഭിഷേകിന്റെ വിശദീകരണം വന്നതോടെ നിരവധി പരിഹാസ കമന്റുകളും വിമർശനങ്ങളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്. അഭിഷേകും ജാൻമണിയും തമ്മിലുള്ള കോമ്പോ ഹിറ്റായത് ഇഷ്ടപ്പെടാത്ത അഭിഷേക് ശ്രീകുമാർ ബെൻഫിറ്റിന് വേണ്ടിയാണ് ഇവർ ഒരുമിച്ച് നടക്കുന്നതെന്ന് പറഞ്ഞ് സ്റ്റോറി ഇട്ട് ഡീഗ്രേഡ് ചെയ്തു. അതിനുശേഷമാണ് ജാൻമണിയും അഭിഷേകും സോഷ്യൽമീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തത് എന്നാണ് ഒരാൾ കുറിച്ചത്.

അതേസമയം അഭിഷേക് യുവനടിയും മോഡലുമായ ലാവണ്യ മാണിക്യത്തിനൊപ്പം കൊളാബ് വീഡിയോകളും റീലുകളും ചെയ്ത് തുടങ്ങിയതോടെയാണ് ജാൻമണി അഭിഷേകുമായുള്ള സൗഹ‍ൃദം അവസാനിപ്പിച്ചതെന്നും കമന്റുകളുണ്ട്. അഭിഷേകും ജാൻമണിയും വിവാഹിതരായിയെന്ന് കരുതി പലരും ഹണിമൂൺ പാക്കേജ് കൊളാബ് ചെയ്യാൻ വരെ പലപ്പോഴായി സമീപിച്ചതായി ഇരുവരും തന്നെ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

അതുകൂടാതെ ജാൻമണിയും പണവും പ്രശസ്തിയും കണ്ടാണ് അഭിഷേക് ഒപ്പം നടക്കുന്നതെന്നും വിമർശനം ഉയർന്നിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിന് പുറമെ നർത്തകി കൂടിയായ ജാൻമണി സത്രിയ, ഭരതനാട്യം എന്നിവയിൽ ബിരുദധാരിയാണ്. ടിവി ഷോകളിലും പരസ്യ ചിത്രങ്ങളിലും മേക്കപ്പ് ആർട്ടിസ്റ്റായി ജാൻമണി പ്രവർത്തിച്ചിട്ടുണ്ട്. ഷൂട്ടിങ്ങിനായി അസമിലെത്തിയ നിർമ്മാതാവ് ടി.എം റഫീഖും സംവിധായകൻ എബ്രിഡ് ഷൈനും വഴിയാണ് സിനിമയിലേക്ക് ജാൻമണി എത്തുന്നത്. തുടക്കത്തിൽ നടി അമല പോളിന്റെ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു ജാൻമണി.







abhishek jayadeep says friendship jaanmonidas over

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories