(moviemax.in) ബോളിവുഡിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടിയാണ് ആലിയ ഭട്ട്. അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ കെെയ്യടി നേടിയ ആലിയ ഇന്ന് കരിയറിനൊപ്പം കുടുംബ ജീവിതത്തിനും ശ്രദ്ധ നൽകുന്നു. രാഹ എന്നാണ് ആലിയക്കും ഭർത്താവ് നടൻ രൺബീർ കപൂറിനും പിറന്ന മകളുടെ പേര്. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ആലിയ വിവാഹിതയാകുന്നതും അമ്മയാകുന്നതും. ഗംഗുഭായ് കത്തെെവാടി എന്ന സിനിമ ഇന്ത്യയൊട്ടുക്കും ചർച്ചയായ സമയം. നടിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസായിരുന്നു ഇത്.
വിവാഹവും അമ്മയാകുന്നതും കരിയറിനെ ബാധിക്കുമെന്ന് അന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ ഇത്തരം മുൻധാരണകളെ ആലിയ തിരുത്തി. ഇന്നും താരമൂല്യത്തിൽ മുൻപന്തിയിലാണ് ആലിയ ഭട്ട്. സിനിമകളും ഇവന്റുകളുമെല്ലാമായി ആലിയ തിരക്കിലാണ്. കഴിഞ്ഞ ദിവസം കാൻസ് ഫിലിം ഫെസ്റ്റിവലിലും ആലിയ എത്തി. ആദ്യമായാണ് ആലിയ കാൻസ് ഫിലിം ഫെസ്റ്റിവലിന് എത്തുന്നത്. താരത്തിന്റെ റെഡ് കാർപറ്റ് ലുക്കുകൾ സോഷ്യൽ മീഡിയയിൽ വെെറലാണ്.
ഫോട്ടോകളെക്കുറിച്ച് പല ചർച്ചകളും നടക്കുന്നുണ്ട്. ഇതിനിടെ ആലിയ ഭട്ട് രണ്ടാമതും ഗർഭിണിയാണോ എന്ന ചോദ്യങ്ങളും വന്നു. ഇത്തരം നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ആലിയയുടെ മകൾ രാഹയ്ക്കിപ്പോൾ രണ്ട് വയസ് പിന്നിട്ടു. മകൾ ജനിച്ച് നീണ്ട ഇടവേളയെടുക്കാതെ നടി ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങി എത്തിയിരുന്നു. ആൽഫ, ലൗ ആന്റ് വാർ തുടങ്ങിയവയാണ് ആലിയ ഭട്ടിന്റെ വരാനിരിക്കുന്ന സിനിമകൾ. കരിയറിനേക്കാൾ മകൾക്കാണ് പ്രധാന്യമെന്ന് രാഹ പിറന്ന ശേഷം ആലിയ പറഞ്ഞിരുന്നു.
അണിയറയിൽ ഒരുങ്ങുന്ന വാർ ആന്റ് ലൗ എന്ന സിനിമയിൽ രൺബീർ കപൂറിനും വിക്കി കൗശലിനും ഒപ്പമാണ് ആലിയ ഭട്ട് അഭിനയിക്കുന്നത്. സഞ്ജയ് ലീല ഭൻസാലിയാണ് സംവിധായകൻ. ആലിയ, ശർവരി എന്നിവരാണ് ആൽഫയിൽ പ്രധാന വേഷം ചെയ്യുന്നത്. 2025 ഡിസംബറിൽ ചിത്രം തിയറ്ററുകളിലെത്തും.
2022 ലാണ് ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്. 2018 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. ഏറെ ചർച്ചയായ താര വിവാഹമായിരുന്നു ഇത്. വിവാഹത്തിന് ശേഷം താര ദമ്പതികളെക്കുറിച്ച് പല വാദങ്ങളും സോഷ്യൽ മീഡിയയിൽ വന്നു. ടോക്സിക് പാർടണറാണ് രൺബീർ കപൂറെന്ന് ആലിയയുടെ ആരാധകർ ആരോപിച്ചു.
അഭിമുഖങ്ങളിൽ രൺബീർ നടത്തിയ പരാമർശങ്ങളായിരുന്നു ഇതിന് കാരണം. ആലിയ ശബ്ദമുയർത്തി സംസാരിക്കുന്നതിനെതിരെയും നടിയുടെ ചില ശീലങ്ങൾക്കെതിരെയും രൺബീർ കപൂർ സംസാരിച്ചു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ വിമർശനം വന്നത്. രൺബീറിനേക്കാൾ 11 വയസ് കുറവാണ് ആലിയക്ക്. നടിയെ 9ാം വയസിലാണ് രൺബീർ ആദ്യമായി കാണുന്നത്. അന്ന് രൺബീർ കപൂർ ഇരുപതുകാരനാണ്.
ആലിയ ഭട്ട് വിവാഹത്തിന് മുമ്പേ ഗർഭിണിയായിരുന്നെന്ന് ബോളിവുഡിൽ സംസാരമുണ്ടായിരുന്നു. 2022 ഏപ്രിൽ 14 നാണ് ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്. അതേവർഷം നവംബർ ആറിന് ആലിയ മകൾക്ക് ജന്മം നൽകി. വിവാഹത്തിന് മുമ്പേ ആലിയയും രൺബീറും ഒരുമിച്ചായിരുന്നു താമസം. മുംബെെയിലാണ് ആലിയ ഭട്ടും രൺബീറും താമസിക്കുന്നത്. ലണ്ടനിലും വീടുണ്ട്. മകളുടെ ഫോട്ടോയെടുത്ത് പ്രചരിപ്പിക്കരുതെന്ന് ആലിയയും രൺബീറും അടുത്തിടെ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മകളുടെ സ്വകാര്യത കണക്കിലെടുത്തായിരുന്നു തീരുമാനം.
aliabhatt pregnant second time netizens doubt latest photos