'പ്രിയപ്പെട്ട ലാലിന് പിറന്നാൾ ആശംസകൾ', മലയാളക്കര കാത്തിരുന്ന 'മെഗാ വിഷ്' എത്തി

'പ്രിയപ്പെട്ട ലാലിന് പിറന്നാൾ ആശംസകൾ', മലയാളക്കര കാത്തിരുന്ന 'മെഗാ വിഷ്' എത്തി
May 21, 2025 10:21 AM | By Vishnu K

(moviemax.in) മലയാളത്തിന്‍റെ മോഹന്‍ലാലിന് ഇന്ന് 65–ാം പിറന്നാള്‍. മലയാളമൊന്നാകെ കൊണ്ടാടുകയാണ് അഭിനയ വിസ്മയത്തിന്‍റെ ജന്മദിനം. സിനിമ, സാമൂഹിക, രാഷ്​ട്രീയ മണ്ഡലത്തിലെ പ്രമുഖരും ആരാധകരുമെല്ലാം താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

എന്നിരുന്നാലും മോഹന്‍ലാലിന്‍റെ പിറന്നാളിന്‍റെ മമ്മൂട്ടിയുടെ ആശംസയാണ് ഏവരും കാത്തിരിക്കുന്നത്. മമ്മൂക്ക പങ്കുവക്കുന്ന ഹൃദ്യമായ ചിത്രത്തിനോ വാക്കുകള്‍ക്കോ വേണ്ടി ആരാധകരൊന്നാകെ കാത്തിരിക്കും. ഇത്തവണയും പതിവ് തെറ്റിക്കാതെ 'പ്രിയപ്പെട്ട ലാലിന്' ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് 'ഇച്ചാക്ക'. ഒരു പൊതുചടങ്ങില്‍ സോഫയില്‍ മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. മലയാളത്തെ താങ്ങിനിര്‍ത്തുന്ന രണ്ട് തൂണുകളുടെ പ്രൗഢി ചിത്രത്തില്‍ വ്യക്തം. 'പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍,' മമ്മൂട്ടി കുറിച്ചു.

'ആരുടെയൊക്കെ ആശംസകൾ കിട്ടിയാലും മമ്മൂക്കയുടെ പിറന്നാൾ ആശംസകൾ കിട്ടിയാൽ മാത്രമേ ലാലേട്ടന്റെ ജന്മദിന ആഘോഷം പൂർണ്ണമാകൂ', 'ഏറ്റവും വിലകൂടിയ ബെര്‍ത്ത്​ഡേ വിഷ്' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്‍റുകള്‍.





Happy Birthday MohanLal Mega Wish awaited by Malayalam people has arrived

Next TV

Related Stories
Top Stories










News Roundup