(moviemax.in) ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ഫോളോവിംഗ് ഉള്ള ചില ഹോളിവുഡ് ഫ്രാഞ്ചൈസികള്‍ ഉണ്ട്. അതിലൊന്നാണ് ടോം ക്രൂസ് നായകനാവുന്ന മിഷന്‍ ഇംപോസിബിള്‍. ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ഭാഗം മിഷന്‍ ഇംപോസിബിള്‍: ദി ഫൈനല്‍ റെക്കണിംഗ് ഇന്നലെയാണ് ഇന്ത്യന്‍ തിയറ്ററുകളില്‍ എത്തിയത്. 23 ന് മാത്രം യുഎസില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രമാണിത്. മികച്ച അഡ്വാന്‍സ് ബുക്കിംഗ് ആണ് ചിത്രം ഇന്ത്യയില്‍ നേടിയിരുന്നത്. അതേസമയം ചിത്രം ഇന്ത്യയില്‍ എത്ര ഓപണിംഗ് നേടും എന്നത് ട്രാക്കര്‍മാര്‍ക്കിടയില്‍ വലിയ കൗതുകം സൃഷ്ടിച്ചിരുന്ന അന്വേഷണമാണ്. ഇപ്പോഴിതാ ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 17.45 കോടിയാണ്. ഒരു ഹോളിവുഡ് ചിത്രം ഈ വര്‍ഷം ഇന്ത്യയില്‍ നേടുന്ന ഏറ്റവും മികച്ച ഓപണിംഗ് ആണ് ഇത്. ഫൈനല്‍ ഡെസ്റ്റിനേഷന്‍: ബ്ലഡ്‍ലൈന്‍സ്, മാര്‍വെലിന്‍റെ തണ്ടര്‍ബോള്‍ട്ട്സ് തുടങ്ങിയ ചിത്രങ്ങളെയെല്ലാം ബഹുദൂരം പിന്നിലാക്കിയ കണക്കാണ് ഇത്. ഫൈനല്‍ ഡെസ്റ്റിനേഷന്‍ ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയത് 4.5 കോടി ആയിരുന്നെങ്കില്‍ തണ്ടര്‍ബോള്‍ട്ട്സ് നേടിയത് 3.85 കോടി ആയിരുന്നു.
അതേസമയം പല സൂപ്പര്‍താര ബോളിവുഡ് ചിത്രങ്ങളുടെ ഇന്ത്യന്‍ ഓപണിംഗിനെയും മിഷന്‍ ഇംപോസിബിള്‍ മറികടന്നിട്ടുണ്ട്. ഉദാഹരണത്തിന് അക്ഷയ് കുമാറിന്‍റെ കേസരി ചാപ്റ്റര്‍ 2 ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയത് 7.75 കോടി ആയിരുന്നു. സണ്ണി ഡിയോളിന്‍റെ ജാഠ് ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയത് 9.5 കോടിയും ആയിരുന്നു. അതേസമയം അജയ് ദേവ്‍ഗണിന്‍റെ റെയ്ഡ് 2 ആദ്യ ദിനം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 10.25 കോടി ആയിരുന്നു.
മലയാളത്തിലെ ഓപണിംഗ് റെക്കോര്‍ഡ് ഇട്ട എമ്പുരാന്‍റെ ഇന്ത്യന്‍ ഓപണിംഗ് ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നത് മലയാളികളെ സംബന്ധിച്ച് കൗതുകകരമായിരിക്കും. ആദ്യ ദിനം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് 21 കോടി ആയിരുന്നു. അതേസമയം മിഷന്‍ ഇംപോസിബിള്‍ സിരീസിലെ എട്ടാമത്തെ ചിത്രമാണ് ദി ഫൈനല്‍ റെക്കണിംഗ്. മെയ് 5 ന് ജപ്പാനില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു ചിത്രം.
Mission Impossible beats Akshay Sunny fails surpass Mohanlal The film's first-day haul in India