(moviemax.in) താരജാഡകൾ ഒട്ടും തന്നെ ഇല്ലാത്ത സെലിബ്രിറ്റികളുടെ കൂട്ടത്തിലാണ് പേളി മാണിക്ക് പ്രേക്ഷകരുടെ മനസിൽ സ്ഥാനം. നടിയും അവതാരകയും ഗായികയും ഇൻഫ്ലൂവൻസറും മോട്ടിവേഷണൽ സ്പീക്കറുമായ താരം എവിടെ പോയാലും ആരാധകർ കാണാനും സ്നേഹം പ്രകടപ്പിക്കാനും ഒപ്പം നിന്ന് ഫോട്ടോ പകർത്താനും എല്ലാം എത്താറുണ്ട്. കഴിവതും എല്ലാവരേയും പരിഗണിക്കാനും സ്നേഹം കാണിക്കാനും നിരാശരാക്കാതിരിക്കാനും പേളിയും ശ്രമിക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ ഒരു ആരാധികയ്ക്കൊപ്പമുള്ള പേളിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള താരത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. നാടമുറിക്കലും പ്രസംഗവും എല്ലാം കഴിഞ്ഞ് മടങ്ങാനായി കാറിൽ കയറിയ പേളിയെ ഒരു കൂട്ടം ആളുകൾ വളഞ്ഞു. അക്കൂട്ടത്തിൽ പേളിയുടെ ആരാധകരും മീഡിയയുമെല്ലാം ഉണ്ടായിരുന്നു.
ഒട്ടുമിക്ക ആളുകളും പേളിയുടെ വീഡിയോയും ഫോട്ടോയും ഫോണിൽ പകർത്തുന്ന തിരക്കിലായിരുന്നു. തനിക്ക് ചുറ്റം കൂടിയ ആരാധകരോട് സംസാരിക്കുന്നതിനിടെ പേഴ്സിൽ നിന്നും പണമെടുത്ത് ആൾക്കൂട്ടത്തിൽ നിന്ന് തന്റെ വീഡിയോ പകർത്തിയ അമ്മയുടെ കൈകളിലേക്ക് പേളി വെച്ച് കൊടുത്തു. ആ അമ്മയ്ക്ക് പോലും പേളിയുടെ പെരുമാറ്റം സർപ്രൈസായി.
വാർധക്യത്തിലേക്ക് അടുത്ത് തുടങ്ങിയ ആ അമ്മ അത് നിറഞ്ഞ ചിരിയോടെ സ്വീകരിക്കുകയും ചെയ്തു. ആ അമ്മ ആവശ്യപ്പെട്ടിട്ടല്ല താരം ആ പണം നൽകിയത്. അപ്പോൾ മനസിലുണ്ടായ ചിന്തയുടെ പുറത്താണ് ആ അമ്മയുടെ കയ്യിൽ പേളി പണം വെച്ചുകൊടുത്തതെന്ന് വീഡിയോയിൽ വ്യക്തം. ക്യാമറകളിൽ പണം കൊടുക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടാതിരിക്കാൻ നടി പരാമവധി ശ്രമിച്ചു.
വീഡിയോ വൈറലായതോടെ രണ്ട് തരത്തിലുള്ള പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും വീഡിയോയ്ക്ക് ലഭിച്ചത്. ഭൂരിഭാഗവും കമന്റുകൾ പേളിയുടെ പ്രവൃത്തിയെ അഭിനന്ദിച്ചുള്ളതായിരുന്നു. അമ്മയ്ക്ക് മക്കൾ സ്നേഹത്തോടെ പണം കൊടുക്കുന്നതിന് സമാനമായി തോന്നി. പേളിയുടെ കണ്ണിൽ ഒരു മകൾ അമ്മയ്ക്ക് കൊടുക്കുന്ന സ്നേഹ സമ്മാനമാണെന്നത് പറയാതെ പറയുന്നത് കാണാം.
അത് സ്വീകരിച്ച അമ്മയുടെ നോട്ടത്തിലും സ്നേഹവും വാത്സല്യവും കാണാം, ഒരു കൈ കൊടുക്കുന്നത് മറുകൈ അറിയരുതെന്ന ചൊല്ല് പാലിക്കാൻ പേളി ശ്രമിച്ചു. പക്ഷെ മീഡിയ അത് കൃത്യമായി പകർത്തി ആ നിമിഷത്തിന്റെ ഭംഗി നശിപ്പിച്ചു, പേളി മാണി കാണിച്ചത് വളർത്ത് ഗുണം. എന്നും പേളിയോട് ബഹുമാനവും സ്നേഹവും എന്നിങ്ങനെയായിരുന്നു അനുകൂലിച്ച് വന്ന കമന്റുകൾ. പക്ഷെ ഒരു വിഭാഗം ആളുകൾ പേളിയുടെ പ്രവൃത്തിയെ വിമർശിക്കുകയാണ് ചെയ്തത്.
ആരാധനകൊണ്ട് കാണാൻ വന്നതാകും. വസ്ത്രം കണ്ട് ആ അമ്മയെ പേളി അളക്കേണ്ടിയിരുന്നില്ല, അവിടെ അത്രയും ആളുകളും മീഡിയയും ക്യാമറ പിടിച്ച് നിൽക്കുമ്പോൾ ക്യാഷ് കൊടുക്കുന്ന എന്തിനാണ്?, അവർ പേളിയുടെ ഭിക്ഷ കിട്ടാൻ വന്നതല്ല. ഇഷ്ട്ടം കൊണ്ട് ഫോട്ടോ എടുക്കാൻ വന്നതാണ്. അവിടെ അത്രയും ക്യാമറ ഉള്ളത് കണ്ടിട്ടും ആരും കാണാതെ കൊടുക്കാൻ കാണിച്ച മനസ് അഭാരം തന്നെ.
ആ അമ്മയുടെ വസ്ത്ര ധാരണം കണ്ട് വിലയിരുത്തിയതാവും. അവർക്കും ഉണ്ടാവില്ലേ മക്കളും കുടുംബവും?. നാട്ടിൽ അവർ ആരായി?. കൊടുക്കുന്നയാൾക്ക് 500 രൂപ മാത്രമെ പോകുന്നുള്ളു എന്നാണ് വിമർശിച്ച് വന്ന കമന്റുകൾ. തന്റെ സമ്പാദ്യത്തിൽ നിന്നും ഒരു ശതമാനം എടുത്ത് നിർധനരായവരെ സഹായിക്കാൻ എപ്പോഴും ശ്രമിക്കാറുള്ളയാളാണ് പേളി.
പക്ഷെ പലപ്പോഴും താരം അതൊന്നും വീഡിയോയായി പങ്കിട്ട് റീച്ച് ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. വീഡിയോയുടെ സത്യാവസ്ഥ അറിയാതെ പേളിയെ വിധിക്കേണ്ടതിലെന്നും ചിലർ അഭിപ്രായപ്പെട്ടു. ക്യാമറയെ കാണിക്കാൻ നന്മമരം ചമയുന്നയാളല്ല പേളി എന്ന് തന്നെയാണ് ആരാധകർ ആവർത്തിക്കുന്നത്.
pearlemaaney sweet gesture oldlady latest video make discussion internet