അറിയാതെ മൂത്രമൊഴിച്ചുപോകുന്നു, ഷൂട്ടിംഗ് സെറ്റിൽ അത്...; അങ്ങനെ തന്നെ ചെയ്യാനാണ് തീരുമാനിച്ചത് - ജാൻകി

അറിയാതെ മൂത്രമൊഴിച്ചുപോകുന്നു, ഷൂട്ടിംഗ് സെറ്റിൽ അത്...; അങ്ങനെ തന്നെ ചെയ്യാനാണ് തീരുമാനിച്ചത് - ജാൻകി
May 17, 2025 11:51 AM | By Athira V

(moviemax.in) വികാസ് ബാൽ സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങി വൻ വിജയം നേടിയ ബോളിവുഡ് ചിത്രമാണ് ശൈത്താൻ. അജയ് ദേവ്​ഗൺ, മാധവൻ, ജ്യോതിക, ജാൻകി ബൊഡിവാലാ എന്നിവരായിരുന്നു പ്രധാനവേഷങ്ങളിൽ. വശ് എന്ന ​ഗുജറാത്തി ഹൊറർ ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ശൈത്താൻ. ജാൻകി ബൊഡിവാലയായിരുന്നു ​ഗുജറാത്തി ചിത്രത്തിലും മുഖ്യവേഷത്തിലെത്തിയത്. വശിന്റെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ജാൻകി.

സിനിമയിലെ ഒരു പ്രധാന രംഗത്തിൽ ജാൻകിയുടെ കഥാപാത്രം സ്വന്തം വസ്ത്രത്തിൽ അറിയാതെ മൂത്രമൊഴിക്കുന്ന സീനുണ്ട്. ഇത് സിനിമ ടെക്നിക്കുകളില്ലാതെ ശരിക്കും ചെയ്യാൻ കഴിയുമോ എന്ന് സംവിധായകൻ കൃഷ്ണദേവ് യാഗ്നിക് ചോദിച്ചതായാണ് ജാൻകിയുടെ വെളിപ്പെടുത്തൽ.

ഫിലിംഫെയറുമായുള്ള ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. ആര്യ എന്ന കഥാപാത്രമായാണ് ജാൻകി വശ് എന്ന ചിത്രത്തിലെത്തിയത്. ഒരു പ്രത്യേക സാഹചര്യം വഷളാക്കാതിരിക്കാൻ സ്വന്തം പിതാവിനെ തടയാനായാണ് ആര്യ വസ്ത്രത്തിൽ മൂത്രമൊഴിക്കുന്നത്. ഇതിന്റെ ചിത്രീകരണ സമയത്താണ് സംവിധായകൻ ഇങ്ങനെയൊരാശയം മുന്നോട്ടുവച്ചതെന്ന് ജാൻകി പറഞ്ഞു.

"ഞാൻ ഗുജറാത്തി പതിപ്പാണ് ചെയ്തത്, അവിടെയും ഇതേ രംഗം ചെയ്യാനുണ്ടായിരുന്നു. സംവിധായകനായ കൃഷ്ണദേവ് വളരെ നല്ല വ്യക്തിയാണ്. ഞങ്ങൾ വർക്ക്‌ഷോപ്പുകൾ ചെയ്യുമ്പോൾ, അദ്ദേഹം എന്നോട് ചോദിച്ചു, നിങ്ങൾക്ക് മൂത്രമൊഴിക്കുന്ന രം​ഗം ഇത് ശരിക്കും ചെയ്യാൻ കഴിയുമോ എന്ന്. ഇത് വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. എനിക്കതിൽ സന്തോഷം തോന്നി. കാരണം ആരും ഇതുവരെ ചെയ്യാത്ത ഒരുകാര്യം സ്ക്രീനിൽ ചെയ്യാൻ അഭിനേത്രി എന്ന നിലയിൽ എനിക്ക് അവസരം ലഭിക്കുകയാണ്.” ജാൻകി പറഞ്ഞു.

എന്നാൽ, ചിത്രീകരണം തുടങ്ങിയപ്പോൾ താനും സംവിധായകനും ആഗ്രഹിച്ച രീതിയിൽ ആ രംഗം ചെയ്യുന്നത് അസാധ്യമാണെന്ന് തോന്നിയെന്ന് നടി പറഞ്ഞു.

"എന്നാൽ പിന്നീട്, സാങ്കേതികമായ കാര്യങ്ങൾ കാരണം അത് നടന്നില്ല. കാരണം ധാരാളം റീടേക്കുകൾ വേണ്ടിവരുമായിരുന്നു. ഷൂട്ടിംഗ് സെറ്റിൽ അത് പ്രായോഗികമായി സാധ്യമല്ലായിരുന്നു. അതിനാൽ ഞങ്ങൾ അത് ചെയ്യാനായി മറ്റൊരു വഴി കണ്ടെത്തി. യഥാർത്ഥ ജീവിതത്തിൽ എനിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിച്ചതിൽ ഞാൻ സന്തോഷവതിയായിരുന്നു. ആ രംഗം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രംഗമാണ്. ആ രംഗം കാരണമാണ് ഞാൻ ആ സിനിമ ചെയ്യാൻ സമ്മതിച്ചത്." ജാൻകി വിശദീകരിച്ചു.

ഹിതു കനോഡിയ, നീലം പാഞ്ചാൽ, ഹിതൻ കുമാർ എന്നിവരായിരുന്നു 'വശി'ലെ അഭിനേതാക്കൾ. ഈ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കുടുംബത്തെ അവരുടെ വീട്ടിലെത്തിയ ഒരു അപരിചിതൻ ബന്ദികളാക്കുന്നതിന്റെ കഥയാണ് പറയുന്നത്. ഇരു ചിത്രങ്ങളിലും, അപരിചിതന്റെ കെണിയിൽ വീഴുന്ന മകളുടെ വേഷം ചെയ്തത് ജാൻകിയാണ്. രണ്ടു സിനിമകൾക്കും നല്ല സ്വീകാര്യതയാണ് ലഭിച്ചത്.


janki bodiwala vash shaitaan pee scene

Next TV

Related Stories
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

Aug 19, 2025 12:49 PM

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ രണ്‍വീര്‍ സിംഗ് ചിത്രം ദുരന്തര്‍ ചിത്രീകരണം നിര്‍ത്തിവെച്ചു 120 പേരെ...

Read More >>
ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള  വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

Aug 16, 2025 11:24 AM

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall