(moviemax.in) മലയാളികളുടെ ഉണ്ണിയേട്ടനായ കിലി പോൾ കേരളത്തിൽ എത്തുന്നു. മലയാളമുൾപ്പെടെ നിരവധി ഇന്ത്യൻ ഗാനങ്ങൾക്ക് ചുണ്ട് ചലിപ്പിച്ചും, ചുവടുകൾ വെച്ചും ഇന്ത്യൻ ജനതയുടെ കൈയടി വാങ്ങിയ ടാൻസാനിയൻ പൗരനാണ് കിലി പോൾ. 10 മില്യണിൽ അധികം ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ കിലിക്കുള്ളത്.
കിലിക്കൊപ്പം ചുവടു വെച്ച് വൈറൽ വീഡിയോകളിൽ ഭാഗമായിട്ടുള്ള സഹോദരി നിമ പോളും ഇൻസ്റ്റഗ്രാമിൽ തരംഗമാണ്. തന്‍റെ പാരമ്പര്യം നിലനിർത്തി പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് ഇവർ വിഡിയോകൾ പോസ്റ്റ് ചെയ്യുന്നത്. കിലിയുടെ മിക്ക വിഡിയോകൾക്കും നിരവധി മലയാളികൾ കമന്‍റുമായി എത്താറുണ്ട്. മലയാളികൾ ഉണ്ണിയേട്ടൻ എന്ന് വിളിക്കുന്നതുകൊണ്ടുതന്നെ ആ പേരിനെ കിലി സ്വയം സ്വീകരിച്ചിട്ടുണ്ട്.
പല വിഡിയോകളിലും ഉണ്ണിയേട്ടൻ എന്ന് കിലി തന്നെ എഴുതാറുണ്ട്. ഉണ്ണിയേട്ടൻ ഉടൻ കേരളത്തിൽ. നിങ്ങളെ കാണാൻ കാത്തിരിക്കാനാകുന്നില്ല എന്നാണ് കേരളത്തിൽ എത്തുമെന്ന് അറിയിച്ച പോസ്റ്റിൽ എഴുതിയത്. നടൻ ടോവിനോ അടക്കം നിരവധിപ്പേരാണ് പോസ്റ്റിന് കമന്‍റുമായി എത്തിയിരിക്കുന്നത്.
Kili Paul arrives Kerala