'മുറിച്ച് മാറ്റാൻ പറ്റില്ല, പലരും പണം മുടക്കി പക്ഷെ ഞാൻ അതിന് തയ്യാറായിരുന്നില്ല'; തുറന്ന് പറഞ്ഞ് കൽക്കി കൊച്ച്ലിൻ

'മുറിച്ച് മാറ്റാൻ പറ്റില്ല, പലരും പണം മുടക്കി പക്ഷെ ഞാൻ അതിന് തയ്യാറായിരുന്നില്ല'; തുറന്ന് പറഞ്ഞ് കൽക്കി കൊച്ച്ലിൻ
May 16, 2025 10:18 AM | By Athira V

(moviemax.in) ബോളിവുഡ് സിനിമാ ലോകത്തെ പുറംമോടിയെക്കുറിച്ച് തുറന്ന് സംസാരിച്ച് നടി കൽക്കി കൊച്ച്ലിൻ. വിസിബിലിറ്റിക്ക് വേണ്ടി താരങ്ങൾ ലക്ഷ്വറി ജീവിതം നയിക്കുന്നവരാണെന്ന ഇമേജ് സൃഷ്ടിക്കാറുണ്ടെന്നും കൽക്കി പറയുന്നു. ചിലർ ഇതിന് വേണ്ടി വലിയ തോതിൽ പണം മുടക്കാറുണ്ടെന്നും എന്നാൽ താനതിന് തയ്യാറല്ലെന്നും കൽക്കി പറയുന്നു. ഫിലിംഫെയർ അവാർഡിന് വർഷങ്ങളോളം എന്റെ സ്വിഫ്റ്റ് കാറിലാണ് പോയിരുന്നത്. എന്റെ കാർ അവർ അകത്തേക്ക് വിടില്ല. ക്ഷണക്കത്ത് കാണിച്ച് ഇത് താനാണെന്ന് അവരോട് പറയേണ്ടി വന്നിട്ടുണ്ടെന്നും കൽക്കി പറയുന്നു.

ഞാനങ്ങനെയാണ്. എന്റെ സ്വാതന്ത്രമാണത്. ചുറ്റും ഒരു പരിവാരമില്ലെങ്കിൽ ശ്രദ്ധിക്കപ്പെടാനുള്ള സാധ്യത കുറവാണ്. 100 പേർ നിങ്ങളെ പിന്തുടരാനും സാധ്യതയില്ല. എയർപോർട്ടിൽ മാത്രമാണ് എനിക്ക് പ്രശ്നം. വിമാനത്താവളത്തിലെ ഒന്നരമണിക്കൂർ എന്റെ ആരാധകർക്കായി ഞാൻ സമർപ്പിക്കും. കാരണം തുടരെ സെൽഫികൾ നൽകേണ്ടതുണ്ടെന്നും കൽക്കി ചൂണ്ടിക്കാട്ടി. അതേസമയം സുരക്ഷ കണക്കിലെടുത്ത് താരങ്ങൾ ബോഡി ​ഗാർഡിനെ വെക്കുന്നത് താൻ മനസിലാക്കുന്നെന്നും കൽക്കി പറഞ്ഞു.

ഒരു ചെറിയ ബെഡ് റൂം മാത്രമുള്ളവർക്ക് ഓഡിയുണ്ട്. മീറ്റിം​ഗുകൾക്ക് ഡ്രെെവർക്കൊപ്പം ഓ‍ഡിയിൽ വരും. പക്ഷെ താമസിക്കുന്നത് ചെറിയൊരു മാളത്തിലും. എനിക്ക് സ്വാതന്ത്രം വളരെ പ്രധാനമാണ്. ​ഗോവയിലെ മനോഹരമായ വീട്ടിൽ താമസിക്കുന്നതിനും അവിടെ നിന്നും മുംബെെയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനും ഒരുപാട് പണം ചെലവഴിക്കുന്നുണ്ടെന്നും കൽക്കി വ്യക്തമാക്കി.

പോണ്ടിച്ചേരിയിൽ ജനിച്ച് വളർന്ന കൽക്കി കൊച്ച്ലിന്റെ മാതാപിതാക്കൾ ഫ്രാൻസിൽ നിന്നും ഇന്ത്യയിലേക്ക് വന്നവരാണ്. ഹിന്ദുയിസത്തിലേക്ക് വന്ന ശേഷമായിരുന്നു ഇത്. പിന്നീടിവർ ഊട്ടിയിലേക്ക് താമസം മാറി. കൽക്കിയുടെ 15ാം വയസിൽ മാതാപിതാക്കൾ വേർപിരിഞ്ഞു. അച്ഛൻ ബാ​ഗ്ലൂരിലേക്ക് മാറി രണ്ടാമത് വിവാഹം ചെയ്തു. കൽക്കി അമ്മയ്ക്കൊപ്പം കഴിഞ്ഞു. 2009 ൽ ദേവ് ഡി എന്ന സിനിമയിലൂടെയാണ് കൽക്കി സിനിമാ രം​ഗത്തേക്ക് എത്തുന്നത്. ഈ ചിത്രവും കൽക്കിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.

2010-2014 കാലഘട്ടത്തിൽ തിരക്കുള്ള നടിയായി കൽക്കി മാറി. വ്യത്യസ്തമായ റോളുകൾ നടിയെ തേടി തുടരെ വന്നു. 2011 ൽ ഫിലിം മേക്കർ അനുരാ​ഗ് കശ്യപിനെ കൽക്കി വിവാഹം ചെയ്തു. ദേവ് ഡി സംവിധാനം ചെയ്തത് അനുരാ​ഗ് കശ്യപായിരുന്നു. 2013 ൽ ഇരുവരും പിരിഞ്ഞു. പിരിഞ്ഞെങ്കിലും ഇന്നും സൗഹൃദം നിലനിൽക്കുന്നു. അടുത്തിടെ അനുരാ​ഗ് കശ്യപിന്റെ ആ​ദ്യ വിവാഹ ബന്ധത്തിലെ മകളുടെ വിവാഹത്തിന് കൽക്കി എത്തിയിരുന്നു.

ഇതേക്കുറിച്ചും നടി സംസാരിക്കുകയുണ്ടായി. സമയം ഒരുപാട് കടന്ന് പോയി. അനുരാ​ഗിനൊപ്പമല്ല ഇപ്പോഴെങ്കിലും ഞങ്ങൾക്ക് രണ്ട് പേർക്കുമറിയാവുന്ന ഒരുപാട് പേരുണ്ട്. അവരുമായുള്ള ബന്ധങ്ങൾ മുറിച്ച് മാറ്റാൻ പറ്റില്ലെന്നും കൽക്കി കൊച്ച്ലിൻ പറഞ്ഞു. ഇസ്രായേലി മ്യൂസീഷ്യനായ ​ഗയ് ഹെഷ്ബർ​ഗാണ് കൽക്കിയുടെ ഇപ്പോഴത്തെ പങ്കാളി. 2020 ൽ ഇരുവർക്കും മകൾ പിറന്നു.

ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞത് വലിയ ചർച്ചയായതോടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കൽക്കി പിന്നീട് അധികം സംസാരിച്ചിട്ടില്ല. തന്റെ വർക്കുകളേക്കാൾ സ്വകാര്യ ജീവിതം ചർച്ചാവിഷയമായെന്നും നടി ഒരിക്കൽ ചൂണ്ടിക്കാട്ടുകയുണ്ടായി. കൽക്കിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. നേസിപ്പായ എന്ന തമിഴ് ചിത്രത്തിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.













kalkikoechlin opens up about image building certain stars

Next TV

Related Stories
'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി സുഹൃത്ത്

Oct 26, 2025 03:27 PM

'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി സുഹൃത്ത്

'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി...

Read More >>
പരസ്യലോകത്തെ ഇതിഹാസം  പിയൂഷ് പാണ്ഡെ അന്തരിച്ചു

Oct 24, 2025 02:32 PM

പരസ്യലോകത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു

പരസ്യലോകത്തെ ഇതിഹാസമായ പിയൂഷ് പാണ്ഡെ (70) അന്തരിച്ചു....

Read More >>
നടി സൈറ വസീം വിവാഹിതയായി

Oct 18, 2025 11:16 AM

നടി സൈറ വസീം വിവാഹിതയായി

നടി സൈറ വസീം വിവാഹിതയായി....

Read More >>
നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

Oct 10, 2025 07:42 AM

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ...

Read More >>
കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ

Oct 3, 2025 01:52 PM

കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ

കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ...

Read More >>
'ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ചു കടത്തി';  35 കോടിയുടെ കൊക്കെയ്‌നുമായി നടന്‍ അറസ്റ്റില്‍

Oct 1, 2025 12:46 PM

'ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ചു കടത്തി'; 35 കോടിയുടെ കൊക്കെയ്‌നുമായി നടന്‍ അറസ്റ്റില്‍

35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി പ്രമുഖ ബോളിവുഡ് നടന്‍...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall